10-ാം തവണയും ബിഹാര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ് നിതീഷ്! സിഎമ്മിന്റെ വാഹനം ഏതാണെന്ന് അറിയണ്ടേ?

ജനതാദള്‍ (യു) അധ്യക്ഷന്‍ നിതീഷ് കുമാര്‍ (Nitish Kumar ) ബീഹാര്‍ മുഖ്യമന്ത്രിയായി 10-ാം തവണ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുകയാണ്. പട്‌നയിലെ ഗാന്ധിമൈതാനില്‍ വെച്ച് നടന്ന ചടങ്ങില്‍ നിതീഷിനൊപ്പം 26 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, എന്ന് തുടങ്ങി എന്‍ഡിഎയുടെ ദേശീയ നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന 10 പേരില്‍ ഒരാളായ അദ്ദേഹം 19 വര്‍ഷമായി അധികാരത്തിലിരിക്കുന്നു.

നാല് പതിറ്റാണ്ടിലേറെ കാലമായി രാഷ്ട്രീയത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന നിതീഷ് കുമാര്‍ ലളിതമായ ജീവിതശൈലിയിലൂടെയും ശ്രദ്ധേയനാണ്. തെരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നിതീഷിന് 1.64 കോടി രൂപയുടെ സ്വത്ത് ഉണ്ടെന്നാണ് പറയുന്നത്. ഇതില്‍ പ്രധാനപ്പെട്ടത് ഡല്‍ഹി ദ്വാരകയിലുള്ള ഫ്‌ലാറ്റാണ്. ഈ സാഹചര്യത്തില്‍ നിതീഷ് കുമാറിന്റെ പക്കലുള്ള കാറുകള്‍ ഏതൊക്കെയാണെന്ന് അറിയാന്‍ ഏവര്‍ക്കും താല്‍പര്യമുണ്ടാകും. അത് തുടര്‍ന്ന് വായിക്കാം.

nitish kumar hyundai ioniq 5

ഹ്യുണ്ടായി അയോണിക് 5

നിതീഷ് കുമാറിന്റെ ഏറ്റവും പുതിയ വാഹനമാണ് ഹ്യുണ്ടായി അയോണിക് 5. കഴിഞ്ഞ വര്‍ഷമാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളില്‍ നിന്നുള്ള ഈ ഫുള്‍ ഇലക്ട്രിക് എസ്‌യുവി വാങ്ങിയത്. ഹ്യുണ്ടായി അയോണിക് 5 ഇലക്ട്രിക് എസ്‌യുവി ഇപ്പോള്‍ ബിഹാര്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ പ്രധാന കാറാണ്. 72.6 kWh ശേഷിയുള്ള വലിയ ബാറ്ററി പായ്ക്കില്‍ നിന്നാണ് ഈ ഇലക്ട്രിക് എസ്‌യുവി പവര്‍ എടുക്കുന്നത്.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഈ ഇവി 631 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. റീക്ലൈനിംഗ് പിന്‍സീറ്റുകള്‍, രണ്ട് 12.3 ഇഞ്ച് വലിയ സ്‌ക്രീനുകള്‍, ലെവല്‍-2 ADAS, 6 എയര്‍ബാഗുകള്‍, V2L തുടങ്ങിയ ഫീച്ചറുകള്‍ ഇതിലുണ്ട്. നിതീഷ് കുമാറിന്റെ ഹ്യുണ്ടായ് അയോണിക് 5 ബുള്ളറ്റ്പ്രൂഫ് പതിപ്പാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 45 ലക്ഷം മുതല്‍ 52 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്‌സ്-ഷോറൂം വില.

tata safari

ടാറ്റ സഫാരി

നിതീഷ് കുമാറിന്റെ ശേഖരത്തിലെ ഏറ്റവും വിശ്വസനീയവും പഴക്കമുള്ളതുമായ കാറുകളിലൊന്നാണ് ടാറ്റ സഫാരി. 2018 മുതല്‍ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന്റെ മുന്‍നിരയിലായി ഈ കറുത്ത സഫാരി കാണാറുണ്ട്. പുതിയ തലമുറ സഫാരിക്ക് 2.0 ലിറ്റര്‍ ക്രയോടെക് ഡീസല്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. 170 PS പവറും 350 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വാങ്ങാം.

പനോരമിക് സണ്‍റൂഫ്, മുന്നിലും പിന്നിലും വെന്റിലേറ്റഡ് സീറ്റുകള്‍, ജെബിഎല്ലിന്റെ 10 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, 7 എയര്‍ബാഗുകള്‍ എന്നീ സവിശേഷതകള്‍ എസ്‌യുവിയില്‍ ലഭിക്കുന്നു. ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയ വാഹനമാണ് സഫാരി. ബിഹാറിലെ റോഡുകള്‍ക്ക് ഏറെ അനുയോജ്യമായ വാഹനമാണ് സഫാരി. നിലവില്‍14.66 ലക്ഷം മുതലാണ് സഫാരിയുടെ വില ആരംഭിക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ ഘടിപ്പിച്ച സഫാരി വരുന്നതോടെ വില അല്‍പ്പം കുറഞ്ഞേക്കും.

ford ecosport

ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്

നിതീഷ് കുമാറിന്റെ ആദ്യത്തെ ലക്ഷ്വറി വാഹനമായിരുന്നു ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്. ഇന്നും ഈ കാര്‍ അദ്ദേഹത്തിന്റെ ഗരാജില്‍ ഉണ്ട്. 2015-16 കാലഘട്ടത്തില്‍ വാങ്ങിയ ഈ കോംപാക്ട് എസ്‌യുവിയുടെ വില അന്ന് ഏകദേശം 11.32 ലക്ഷം രൂപയായിരുന്നു. 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ ഈ എസ്‌യുവി ലഭ്യമായിരുന്നു.

സണ്‍റൂഫ്, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, 6 എയര്‍ബാഗുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, റിവേഴ്‌സ് ക്യാമറ തുടങ്ങിയ ഫീച്ചറുകള്‍ ഇതിലുണ്ടായിരുന്നു. ഫോര്‍ഡ് ഇന്ത്യ വിട്ടതിനാല്‍ നിലവില്‍ ഈ എസ്‌യുവി രാജ്യത്ത് വില്‍ക്കുന്നില്ല. അ്‌തേസമയം യൂസ്ഡ് കാര്‍ വിപണിയില്‍ മികച്ച ഡിമാന്‍ഡുള്ള കാറുകളില്‍ ഒന്നാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്. മുകളില്‍ സൂചിപ്പിച്ച പോലെ ഇവയില്‍ ഹ്യുണ്ടായി അയോണിക് 5 എസ്‌യുവി തന്നെയാകും സിഎമ്മിന്റെ ഔദ്യോഗിക വാഹനമെന്നാണ് കരുതുന്നത്.

More from DriveSpark

Article Published On: Thursday, November 20, 2025, 17:52 [IST]
English summary
Bihar cm nitish kumar cars from ford ecosport to official hyundai ioniq 5
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X