പൊലീസുകാരേ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍... ഇത്ര ആത്മാര്‍ത്ഥതയുള്ള പ്രതികളെ മഷിയിട്ട് നോക്കിയാല്‍ കിട്ടൂല
നിയമപാലകരായ പൊലീസുകാരെ കുറിച്ച് പൊതുജനങ്ങള്‍ പലപ്പോഴും നല്ല അഭിപ്രായമല്ല സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുള്ളത്. അത് പക്ഷേ കാക്കിക്കുള്ളിലെ ചില വ്യക്തികളില്‍ നിന്ന് നേരിടുന്ന അനുഭവങ്ങളുടെ വെളിച്ചത്തില്‍ ആയിരിക്കും. നല്ല പൊലീസുകാര്‍ക്ക് ചീത്തപ്പേരുണ്ടാക്കാന്‍ ഒന്നോ രണ്ടോ പേര്‍ മതിയാകും. അതുകൊണ്ട് തന്നെ പൊലീസുകാര്‍ക്കെതിരെ പ്രത്യക്ഷപ്പെടുന്ന പോസ്റ്റുകള്‍ പലപ്പോഴും വൈറലായി മാറാറുണ്ട്.
ഇപ്പോള്‍ ബീഹാറില്‍ നിന്നുള്ള ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇഅതിവേഗം പ്രചരിക്കുന്നത്. ഒരു മഹീന്ദ്ര സ്‌കോര്‍പ്പിയോ കാര്‍ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് തള്ളുന്നതാണ് വൈറല്‍ വീഡിയോയില്‍ കാണാനാകുക. അതില്‍ എന്താണ് ഇത്ര ആശ്ചര്യപ്പെടാനുള്ളത് എന്നാകും നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. എന്നാല്‍ അതില്‍ കാര്യമുണ്ട്. ഈ വീഡിയോയില്‍ നമ്മള്‍ കാണുന്ന മഹീന്ദ്ര സ്‌കോര്‍പിയോ കാര്‍ ബീഹാര്‍ പൊലീസിന്‍േറതാണ്. വണ്ടി തള്ളുന്നതോ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്ന പ്രതികളും.

പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്ന വഴിയില്‍ മഹീന്ദ്ര സ്‌കോര്‍പിയോ കാറിന്റെ ഇന്ധനം തീരുകയായിരുന്നു. ഇതേതുടര്‍ന്നാണ് കേസിലെ പ്രതികള്‍ കാര്‍ തള്ളിയയതെന്നാണ് വിവരം. യഥാത്ഥത്തില്‍ വഴിയില്‍ ഗതാഗതം തടസം ഉണ്ടാക്കാതിരിക്കാന്‍ വാഹനം തള്ളി റോഡരികിലേക്ക് മാറ്റിയാല്‍ മതിയായിരുന്നു. എന്നാല്‍ ഈ കാര്‍ ഏറെ ദൂരം തള്ളിയതായി പറയപ്പെടുന്നു. ഏതായാലും ബീഹാറിലെ ഭഗല്‍പൂര്‍ മേഖലയില്‍ നടന്ന സംഭവം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്.
സഹായത്തിന് കാത്തുനില്‍ക്കാതെ വഴിയില്‍ നിന്ന വാഹനം പെട്ടെന്ന് നിര്‍ത്തിയതിനെ കുറിച്ച് ചോദ്യം ചെയ്തപ്പോള്‍ 'ഇന്ധനം തീര്‍ന്നു' എന്നാണ് ഒരു പൊലീസുകാരന്‍ മറുപടി പറഞ്ഞത്. ഇതുപോലെ ഒരു പ്രധാനപ്പെട്ട സാഹചര്യത്തില്‍ എങ്ങനെ ഒരു പൊലീസ് വാഹനത്തിലെ ഇന്ധനം തീര്‍ന്നു എന്നതിനെക്കുറിച്ച് കുറിച്ച് ചോദിച്ചപ്പോള്‍ 'എന്തുകൊണ്ടാണ് ഇന്ധനം തീര്‍ന്നതെന്ന് ഞാന്‍ നിങ്ങളോട് എങ്ങനെ പറയും?' എന്നായിരുന്നു മറുപടി.

കാറിന്റെ ഇന്ധനം തീര്‍ന്നതിനാല്‍ വശത്തേക്ക് തള്ളേണ്ടി വന്നതായി വാഹനത്തിന്റെ ഡ്രൈവര്‍ പറഞ്ഞു. എന്നാല്‍ ആരാണ് വാഹനം തള്ളിയതെന്ന വെളിപ്പെടുത്തല്‍ അദ്ദേഹം വിസമ്മതിച്ചു. അതിനിടെ പ്രതികള്‍ വാഹനം തള്ളുന്നത് മാധ്യമങ്ങളിലൂടെ അറിഞ്ഞ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അറിയിച്ചു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഏതെങ്കിലും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏതായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോക്ക് താഴെ നിരവധി രസകരമായ കമന്റുകളാണ് നിറയുന്നത്. കേസ് ഏതായാലും വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് പ്രതികളുടെ ഈ സല്‍പ്രവര്‍ത്തി ബഹുമാനപ്പെട്ട കോടതി പരിഗണിക്കണമെന്നാണ് ഒരു നെറ്റിസണ്‍ പ്രതികരിച്ചത്. അധ്യാപകര്‍ വിദ്യാര്‍ത്ഥികളോട് ചോദ്യപേപ്പര്‍ തയാറാക്കാന്‍ ആവശ്യപ്പെടുന്നത് പോലെയാണ് ഇതെന്നായിരുന്നു ഒരാള്‍ കുറിച്ചത്.

സാഹചര്യം മുതലെടുത്ത് കടന്ന്കളയാന്‍ ശ്രമിക്കാതിരിക്കുകയും വണ്ടി തള്ളാന്‍ സഹായിക്കുകയും ചെയ്ത പ്രതികളോട് ബീഹാര്‍ പൊലീസ് നന്ദി പറയണമെന്നാണ് ഒരു കമന്റ്. ഇവിടെ പൊലീസുകാര്‍ ശ്രദ്ധിക്കേണ്ട സംഗതി എന്തെന്നാല്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ വണ്ടിയില്‍ എത്ര ഇന്ധനമുണ്ട് എന്ന കാര്യം ഡ്രൈവര്‍ ശ്രദ്ധിക്കണമായിരുന്നു. ഇനി ഓട്ടത്തിനിടെ ഇന്ധനം തീര്‍ന്നാല്‍ തന്നെ ആദ്യം വണ്ടി റോഡിന്റെ ഒരു വശത്തേക്ക് ഒതുക്കി സുരക്ഷിതമായി നിര്‍ത്തുകയായിരുന്നു വേണ്ടിയിരുന്നത്.
ശേഷം വേണമെങ്കില്‍ ഒരു ടൗ ട്രക്ക് വിളിച്ച വണ്ടി അടുത്തുള്ള ഫ്യൂവല്‍ സ്‌റ്റേഷനിലേക്ക് എത്തിക്കാം. അതുമല്ലെങ്കില്‍ വല്ല കാനിലും പെട്രോള്‍ വാങ്ങി സംഭവ സ്ഥലത്തെത്തിച്ച് ഇന്ധനം നിറക്കാവുന്ന ഓപ്ഷനുമുണ്ടായിരുന്നു. മുക്കിലും മൂലയിലും വരെ ക്യാമറയും വൈറല്‍ കണ്ടന്റിന് വേണ്ടി അലയുന്ന ആളുകളുമുള്ള കാലമാണിത്. അപ്പോള്‍ കോടതിയിലേക്ക് കൊണ്ടുപോകുന്ന പ്രതികളെ കൊണ്ട് വണ്ടി തള്ളിച്ചാല്‍ പിന്നെ പുലിവാലാകുമെന്ന് പറയേണ്ട കാര്യമില്ലെല്ലോ.
ഏതായാലും ഇവിടെ പൊലീസുകാരുടെ ഭാഗത്ത് നിന്ന് അശ്രദ്ധയുണ്ടായിട്ടുണ്ടെന്നാണ് നമുക്ക് പറയാന്‍ സാധിക്കുക. ഏതായാലും ഡിപാര്‍ട്‌മെന്റ് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം. ഇത് പൊലീസ് വകുപ്പിന്റെ മാത്രം കാര്യമല്ല. പൊതുജനങ്ങള്‍ക്കും ഇതില്‍ പാഠമുണ്ട്. നമ്മള്‍ ഒരു പ്രധാനപ്പെട്ട പരിപാടിക്കായി വാഹനമെടുത്ത് പുറത്തിറങ്ങുമ്പോള്‍ ആദ്യം ടാങ്കില്‍ മതിയായ ഇന്ധനമുണ്ടെന്ന് ഉറപ്പുവരുത്തണം.
വാഹനത്തില്‍ ഇന്ധനം തീര്‍ന്ന് നടുറോഡില്‍ കുടുങ്ങുന്ന സാഹചര്യം അത്ര സുഖകരമല്ലെന്ന് എല്ലാവര്‍ക്കുമറിയാമല്ലോ. ഇനി അഥവാ കുടുങ്ങി എന്ന് തന്നെ വെക്കുക. ഇന്ന് റോഡ്‌സൈഡ് അസിസ്റ്റന്‍സും മറ്റും സഹായത്തിനായുണ്ട്. അതുമല്ലെങ്കില്‍ മുകളില്‍ പറഞ്ഞ രീതിയിലുള്ള മാര്‍ഗങ്ങളില്‍ ഒന്ന് അവലംബിക്കുക. ബീഹാറില്‍ പൊലീസുകാര്‍ പ്രതികളെ കൊണ്ട് വണ്ടി തള്ളിപ്പിച്ച സംഭവത്തെ കുറിച്ച് നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്. അഭിപ്രായങ്ങള്‍ കമന്റ് ബോകസ് വഴി ഞങ്ങളെ അറിയിക്കുമല്ലോ.


Click it and Unblock the Notifications








