വീണിതല്ലോ കിടക്കുന്നു; അശ്രദ്ധമായി ബൈക്ക് ഓടിച്ചാൽ ഇതാണ് ഫലം

നിരപ്പായ റോഡുകളിലൂടെ പാഞ്ഞ് പോകുന്ന നിരവധി ബൈക്ക് യാത്രക്കാരെ നമ്മൾ നേരിട്ടും വീഡിയോയിലും എല്ലാ കാണുന്നുണ്ട്. നിരപ്പായ റോഡിൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ രക്ഷപ്പെടാൻ സാധ്യതയുണ്ട്. പക്ഷേ ഹെയർപ്പിൻ വളവുകളിൽ വച്ച് എന്തെങ്കിലും സംഭവിച്ചാൽ അത് ഗുരുതരമായിരിക്കും. മല കയറുന്ന ഒരു കൂട്ടം ബൈക്ക് യാത്രികർ പോകുമ്പോൾ ഒരു കെടിഎം റൈഡർ അശ്രദ്ധമായി വളവ് തിരിയുകയും കാറുമായി കൂട്ടിയിടിക്കുന്നതുമായ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഒരു വളവിൽ ഒന്നും ശ്രദ്ധിക്കാതെ വളവ് വളച്ചകും ഒരു കാറിൽ ഇടിക്കുകയുമാണ് ചെയ്തത്. മലയോര മേഖലകളിൽ വാഹനം ഓടിക്കുമ്പോൾ വളരെയേറെ ശ്രദ്ധ വേണം. ഹെയർപിൻ വളവുകളിൽ ബൈക്ക് ഓടിക്കുമ്പോൾ എത്രയും പെട്ടെന്ന് മുകളിൽ എത്തണം എന്ന ചിന്ത മാത്രമേ കാണു. പക്ഷേ അതിന് വേണ്ടി തെറ്റായ രീതിയിൽ ഓവർടേക്ക് ചെയ്താൽ അത് വലിയ അപകടത്തിലായിരിക്കും ചെന്ന് കലാശിക്കുക.

വീണിതല്ലോ കിടക്കുന്നു; അശ്രദ്ധമായി ബൈക്ക് ഓടിച്ചാൽ ഇതാണ് ഫലം

ഒട്ടുമിക്ക മലമേഖലകളിലെ റോഡുകളിൽ ദൃശ്യപരത കുറവായിരിക്കും. അതിനോടൊപ്പം വേഗതയിലും കൂടെ ആണ് വാഹനം ഓടിക്കുന്നതെങ്കിൽ അപകടം ഉണ്ടാകുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. കെടിഎം റൈഡർ കുറച്ച് ശ്രദ്ധ കാണിച്ചിരുന്നുവെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു. അത് കൊണ്ട് മലയോര മേഖലകളിൽ ബൈക്ക് ഓടിക്കുമ്പോൾ പ്രത്യേകിച്ച് കെടിഎം ബൈക്കുകൾ.

ഇന്ത്യയിലെ ഇരുചക്ര വാഹന വിഭാഗത്തിൽ തങ്ങളുടേതായ സ്ഥാനം കണ്ടത്താൻ കഴിഞ്ഞവരാണ് ഓസ്ട്രിയൻ സ്പോർട്‌സ് ബൈക്ക് നിർമാതാക്കളായ കെടിഎം. രാജ്യത്ത് ബജാജുമായി കൈകോർത്താണ് ബ്രാൻഡ് പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞ ദിവസം ടീസർ ചിത്രങ്ങൾ പുറത്തുവിട്ടതിനു പിന്നാലെ ദേ ഇപ്പോൾ കെടിഎം ഇന്ത്യ പുതുക്കിയ 2023 മോഡൽ ഡ്യൂക്ക് 200 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. 1.96 ലക്ഷം രൂപയുടെ എക്സ്ഷോറൂം വില വരുന്ന മോട്ടോർസൈക്കിളിന് പുത്തൻ എൽഇഡി ഹെഡ്‌ലൈറ്റ് സമ്മാനിച്ചതാണ് പ്രധാന മാറ്റം.

വീണിതല്ലോ കിടക്കുന്നു; അശ്രദ്ധമായി ബൈക്ക് ഓടിച്ചാൽ ഇതാണ് ഫലം

പുതിയ എൽഇഡി ഹെഡ്‌ലൈറ്റ് ഓപ്ഷനുള്ള വേരിയന്റിന് നിലവിലുള്ള 200 ഡ്യൂക്കിനെക്കാൾ 3,155 രൂപ കൂടുതലാണ് ചെലവഴിക്കേണ്ടി വരിക. 390 ഡ്യൂക്കിൽ നിന്നുള്ള പുതിയ എൽഇഡി ഹെഡ്‌ലാമ്പ് മാത്രമാണ് മോട്ടോർസൈക്കിളിന് ലഭിക്കുന്ന ഒരേയൊരു മാറ്റം എന്ന കാര്യവും എടുത്തു പറയേണ്ട ഒന്നാണ്. ഇലക്‌ട്രോണിക് ഓറഞ്ച്, മെറ്റാലിക് സിൽവർ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ മോട്ടോർസൈക്കിൾ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാനുമാവും.

പുതിയ എൽഇഡി DRL പുത്തൻ എൽഇഡി ഹെഡ്‌ലാമ്പിനൊപ്പം കെടിഎം ഡ്യൂക്ക് 200 മോഡലിലേക്ക് കോർത്തിണക്കിയിരിക്കുന്നത്. ഈ ഹെഡ്‌ലാമ്പ് യൂണിറ്റിന് ബീമിനായി 6 റിഫ്‌ളക്ടറുകളുള്ള 32 എൽഇഡികളുടെ ഒരു ശ്രേണി ലഭിക്കുന്നുവെന്നാണ് കമ്പനി പറയുന്നത്. 1290 സൂപ്പർ ഡ്യൂക്ക് R പതിപ്പിലെ ഹെഡ്‌ലാമ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഹെഡ്‌ലൈറ്റിനും രൂപംകൊടുത്തിരിക്കുന്നത്.

പ്രത്യേകിച്ച് കുറഞ്ഞ ചെലവിൽ ഈയൊരു ഓപ്ഷൻ ലഭിക്കുമ്പോൾ മിക്കവരും കൂടുതൽ പ്രായോഗികമായ ഈ വേരിയന്റിലേക്ക് ആകൃഷ്‌ടരാവാനാണ് സാധ്യത. 390 അഡ്വഞ്ചറിലും സമാനമായ തന്ത്രം കെടിഎം പരീക്ഷിച്ച് വിജയിച്ചിരുന്നു. പുതിയ എൽഇഡി വേരിയന്റിന്റെ വരവോടെ മോട്ടോർസൈക്കിൾ ഇപ്പോൾ നാല് വ്യത്യസ്ത മോഡലുകളിൽ ഉപഭോക്താക്കൾക്ക് വാങ്ങാനാവും.

നിലവിൽ 125 ഡ്യൂക്കിനും 250 ഡ്യൂക്കിനും ഇടയിലാണ് 200 ഡ്യൂക്കിന്റെ സ്ഥാനം. എഞ്ചിനിലേക്ക് നോക്കിയാൽ ലിക്വിഡ് കൂൾഡ് 199.5 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് മോട്ടോർസൈക്കിന്റെ ഹൃദയം. ഇത് 10,000 rpm-ൽ 24.68 bhp കരുത്തും 8,000 rpm-ൽ 19.3 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6 സ്പീഡ് ഗിയർബോക്‌സുമായാണ് ബൈക്ക് നിരത്തിലേക്ക് എത്തുന്നത്.

More from DriveSpark

Article Published On: Tuesday, June 20, 2023, 19:47 [IST]
English summary
Bike accident blind turn ktm rider viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X