മോഡിഫേക്കഷൻ ഒക്കെ ഒരു പരിധി വേണ്ടേ മച്ചാനേ

ഇരുചക്രവാഹനത്തിന്റെ രൂപം അടിമുടിമാറ്റിയ ഉടമക്കെതിരേ കടുത്ത നടപടിയെടുത്ത് മോട്ടോര്‍വാഹനവകുപ്പ്. ഒമ്പതിടത്ത് രൂപമാറ്റം വരുത്തിയ ബൈക്കിന്റെ രജിസ്ട്രേഷന്‍ മോട്ടോര്‍വാഹനവകുപ്പ് റദ്ദാക്കി.

മോഡിഫേക്കഷൻ ഒക്കെ ഒരു പരിധി വേണ്ടേ മച്ചാനേ

കൊടുമ്പ് സ്വദേശി ജി. ജിഷ്ണുവിന്റെ ബൈക്ക് ഇനി ആറുമാസം നിരത്തിലിറക്കരുതെന്നാണ് പാലക്കാട് അഡീഷണല്‍ രജിസ്റ്ററിങ് അതോറിറ്റിയുടെ ഉത്തരവ്. വാഹനം മത്സരയോട്ടത്തിനുകൂടി ഉപയോഗിച്ചെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ട്. ഇതിന് ജിഷ്ണുവിന്റെ ലൈസന്‍സ് നേരത്തേ ഒരുവര്‍ഷത്തേക്ക് റദ്ദാക്കിയിരുന്നു.

മോഡിഫേക്കഷൻ ഒക്കെ ഒരു പരിധി വേണ്ടേ മച്ചാനേ

വാഹനത്തിന്റെ ഹാന്‍ഡില്‍, പിറകിലെ സീറ്റ്, പെട്രോള്‍ടാങ്ക്, ചെയിന്‍ സ്പ്രോക്കറ്റ് എന്നിവിടങ്ങളിലാണ് രൂപംമാറ്റിയത്. ഫൂട്ട്റസ്റ്റ്, പിറകിലെ ബ്രേക്ക് സംവിധാനം എന്നിവ കൂടുതലായി ഘടിപ്പിച്ചു. ചെളിതെറിക്കാതിരിക്കാനുള്ള മഡ് ഫ്‌ളാപ്പ്, ഹഗ്ഗര്‍ എന്നിവ ഊരിമാറ്റി വാഹനത്തിന്റെ ബ്രേക്ക്‌നിയന്ത്രണ സംവിധാനം ക്ലച്ച്ലിവറിന്റെ അടുത്തേക്ക് മാറ്റിഘടിപ്പിച്ചതായും കണ്ടെത്തി.

മോഡിഫേക്കഷൻ ഒക്കെ ഒരു പരിധി വേണ്ടേ മച്ചാനേ

മറ്റുയാത്രക്കാര്‍ക്കുള്‍പ്പെടെ അപകടമാകുംവിധം രൂപമാറ്റം വരുത്തിയ ബൈക്കുപയോഗിച്ച് റോഡില്‍ മത്സരയോട്ടം നടത്തിയതായും ഇത് വീഡിയോപകര്‍ത്തി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. എം.കെ. ജയേഷ് കുമാറിന്റെ ശുപാര്‍ശ പ്രകാരമാണ് അഡീഷണല്‍ രജിസ്റ്ററിങ് അതോറിറ്റിയുടെ ഉത്തരവ്.

മോഡിഫേക്കഷൻ ഒക്കെ ഒരു പരിധി വേണ്ടേ മച്ചാനേ

വാഹനയുടമയുടെ വാദം കേട്ടെങ്കിലും തൃപ്തികരമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് 2023 ഏപ്രില്‍ 30 വരെ രജിസ്ട്രേഷന്‍ റദ്ദാക്കിയത്. ഇക്കാലയളവില്‍ വാഹനം സൂക്ഷിക്കുന്നയിടം വകുപ്പിനെ അറിയിക്കണം. ഈ കാലയളവിനുശേഷം വാഹനം പഴയരൂപത്തിലാക്കി ഹാജരാക്കിയാല്‍ മാത്രമേ രജിസ്ട്രേഷന്‍ പുതുക്കൂവെന്നും മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറയുന്നു.

മോഡിഫേക്കഷൻ ഒക്കെ ഒരു പരിധി വേണ്ടേ മച്ചാനേ

ഇപ്പോഴത്തെ ചെറുപ്പക്കാരുടെ എല്ലാം വിനോദമാണ് ബൈക്കുകൾ മോഡിഫൈ ചെയ്യുക എന്നത്. ഒരു മര്യാദയ്ക്കും കാണാൻ നല്ല വ്യത്തിയുമൊക്കെ ഉണ്ടെങ്കിൽ പിന്നെയും ഒരു സമാധാനമുണ്ട്. യാത്രക്കാരുടേയും എതിരെ വരുന്ന വാഹനത്തിലുളളവരുടേയും കണ്ണ് അടിച്ചു പോകുന്ന തരത്തിലുളള ആഫ്റ്റർ മാർക്കറ്റ് ഉൽപ്പന്നങ്ങളാണ് ഇപ്പോൾ എല്ലാ ബൈക്കുകളിലും ഘടിപ്പിച്ചിരിക്കുന്നത്.

മോഡിഫേക്കഷൻ ഒക്കെ ഒരു പരിധി വേണ്ടേ മച്ചാനേ

ലൈറ്റുകൾ ഒരു വശത്ത് എങ്കിൽ മറുവശത്ത് ശബ്ദം കൂടിയ എക്സ്ഹോസ്റ്റ് ഘടിപ്പിച്ച് വഴിയിൽ കൂടെ പോകുന്നവരുടെ ചങ്കും കർണപഠവും അടിച്ചു കളയുന്ന തരത്തിലുളള മോഡിഫിക്കേഷനാണ് മറ്റൊരു പൊല്ലാപ്പ്.

മോഡിഫേക്കഷൻ ഒക്കെ ഒരു പരിധി വേണ്ടേ മച്ചാനേ

ഇമ്മാതിരി മോഡിഫിക്കേഷൻ ഒന്നും ചെയ്യേണ്ട എന്നോ ഇതിനാരും എതിർപ്പും പറയുന്നില്ല കാരണം ബൈക്കിൻ്റെ ഉടമസ്ഥൻ്റെ കാശ് ആണല്ലോ. പക്ഷേ ചെവിയും കണ്ണും ഒക്കെ ബാക്കി ജനങ്ങളുടെ അല്ലേ. മറ്റുളളവർക്ക് ശല്യം ഉണ്ടാകാത്ത രീതിയിൽ നിങ്ങൾ മോഡിഫൈ ചെയ്യുന്നതല്ലേ നല്ലത്.

മോഡിഫേക്കഷൻ ഒക്കെ ഒരു പരിധി വേണ്ടേ മച്ചാനേ

വാഹനനിർമാതാക്കൾ നിർദേശിക്കുന്നതല്ലാത്ത മാറ്റങ്ങൾ കാറിലാണെങ്കിലും ബൈക്കിലാണെങ്കിലും അത് ഭാവിയിൽ ദോഷം ചെയ്യാൻ സാധ്യതയുണ്ട്. അത് കൊണ്ട് ഭംഗിക്കും വേണ്ടിയും, 10 പേരെ കാണിക്കാൻ വേണ്ടി ആണെങ്കിലും ഇത്തരം മാറ്റങ്ങൾ നടത്തുന്നത് നോക്കിയും കണ്ടും ഒക്കെ വേണം. ഇല്ലെങ്കിൽ എപ്പോൾ പിടി വീണു എന്ന് ചോദിച്ചാൽ മതി

More from DriveSpark

Article Published On: Wednesday, November 16, 2022, 16:30 [IST]
English summary
Bike modification and alteration rule violation
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X