വണ്ടി മോഷണം പോയിട്ട് നിരാശപ്പെട്ടിരിക്കല്ലേ... പ്രചോദനമാണ് ഹെല്‍മെറ്റടക്കം ബൈക്ക് വീണ്ടെടുത്ത യുവാവിന്റെ കഥ

ഇന്ത്യയില്‍ ഇന്നും ബൈക്ക് വാങ്ങാന്‍ ക്യാശില്ലാതെ സൈക്കിള്‍ ഓടിച്ച് നടക്കുന്ന നിരവധി ആളുകളുണ്ട്. ആറ്റുനോറ്റ് വാങ്ങുന്ന ബൈക്ക് നമ്മള്‍ നല്ല രീതിയില്‍ പരിപാലിച്ചാല്‍ പോലും തസ്‌കരന്‍മാരുടെ കൈയ്യില്‍ കിട്ടിയാല്‍ പണി പാളിയെന്ന് പറഞ്ഞാല്‍ മതിയെല്ലോ. മോഷണം പോയ ബൈക്കും കാറും തിരിച്ച് കിട്ടുന്ന സംഭവം വളരെ വിരളമായിട്ടാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളത്.

പലപ്പോഴും ഭാഗ്യമുള്ളവര്‍ക്കും കാര്യമായ അന്വേഷണം നടത്തി വണ്ടിയുടെ പിറകെ പോകുന്നവര്‍ക്കും മാത്രമാണ് മോഷണം പോയ മുതല്‍ തിരിച്ച് കിട്ടാറുള്ളൂ. ഏതായാലും അത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് പറയേണ്ടതില്ലെല്ലോ. മോഷണം പോയ ബൈക്ക് ഒരു വര്‍ഷത്തിന് ശേഷം ഉടമ തന്നെ കണ്ടെത്തിയ സംഭവമാണ് നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

mangaluru owner retrieves stolen bike

മംഗലാപുരത്ത് നിന്ന് കാണാതായ ബൈക്ക് ഒരു വര്‍ഷത്തിന് ശേഷം ഹെല്‍മെറ്റ് സഹിതം ഉടമയുടെ കൈകളിലേക്ക് തിരികെയെത്തുകയായിരുന്നു. ഓഷ്യന്‍ പ്ലാസ്റ്റിക് റീസൈക്ലിംഗ് കോ-ഓര്‍ഡിനേറ്റര്‍ ഹരിരു ദാല നാഗരാജ് രാഘവ് അഞ്ചന്റെ ബജാജ് അവഞ്ചര്‍ ബൈക്കായിരുന്നു മോഷണം പോയത്. ദുബൈയില്‍ ജോലി ചെയ്തിരുന്ന അഞ്ചന്‍ അഞ്ച് വര്‍ഷം മുമ്പാണ് മംഗലാപുരത്തേക്ക് മാറിയത്. ശേഷം സഹോദരനുമായി ചേര്‍ന്ന് ബജാജ് അവഞ്ചര്‍ വാങ്ങുകയായിരുന്നു.

ജോലിയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ ദൈനംദിന യാത്രകള്‍ ഈ ബൈക്കിലായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. 2022 മാര്‍ച്ച് 22-നായിരുന്നു കേസിനാസ്പദമായ സംഭവം. പതിവ് പോലെ ജോലിസ്ഥലത്തേക്ക് പോയ അഞ്ചന്‍ ഒരു ഹോട്ടലിന് സമീപം ബൈക്ക് പാര്‍ക്ക് ചെയ്ത് ഓഫീസിലേക്ക് പോയി. എന്നാല്‍, വൈകുന്നേരം തിരിച്ചെത്തിയപ്പോള്‍ ബൈക്ക് അവിടെ കാണാനില്ലായിരുന്നു.

വണ്ടി പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടോ മറ്റോ പൊലീസ് കൊണ്ടുപോയതാണോ എന്നറിയാന്‍ ലോക്കല്‍ പൊലീസുമായി ബന്ധപ്പെട്ടെങ്കിലും അതല്ലെന്ന് അറിയാന്‍ കഴിഞ്ഞു. ശേഷം അഞ്ചന്‍ മംഗലാപുരം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടു. പൊലീസ് സമയോജിതമായി പ്രവര്‍ത്തിച്ചു സംഭവ സ്ഥലം സന്ദര്‍ശിച്ച് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തതായി യുവാവ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

ഏകദേശം ഉച്ചക്ക് 2.20 സമയത്ത് ഐഡി കാര്‍ഡും മാസ്‌കും ധരിച്ച ഒരു യുവാവ് കൂളായി ബൈക്ക് മോഷ്ടിച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് സിസിടിവി ക്യാമറയില്‍ പതിഞ്ഞത്. പിന്നീടുള്ള ദിവസങ്ങളില്‍ യുവാവ് ബൈക്ക് കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് പോസ്റ്റുകള്‍ പങ്കുവെച്ചെങ്കിലും ഫലമുണ്ടായില്ല. എങ്കിലും നിരാശനാകാതിരുന്ന യുവാവിന്റെ കണ്ണുകള്‍ എവിടെ പോകുമ്പോഴും ബൈക്ക് തിരഞ്ഞ് കൊണ്ടിരുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ കൊറിയര്‍ ഓഫീസിലേക്ക് പോകവെ അഞ്ചന്‍ തന്റെ വണ്ടിയുടെ അതേ രജിസ്ട്രേഷന്‍ നമ്പറിലുള്ള ബൈക്ക് കണ്ട് ഞെട്ടിപ്പോയി. ബൈക്ക് ഓടിച്ച് വന്ന യുവാവ് അറിയാതെ അഞ്ചന്‍ അവനെ പിന്തുടര്‍ന്നു. ബണ്ട്സ് ഹോസ്റ്റലിന് സമീപം ബൈക്ക് എത്തി. തൊട്ടുപിന്നാലെ അഞ്ചന്‍ ബൈക്കിന്റെ ചാവി ഊരി യുവാവിനെ ചോദ്യം ചെയ്തു. അപ്പോഴാണ് തന്റെ മുതലാളിയാണ് തനിക്ക് ബൈക്ക് തന്നതെന്ന് യുവാവ് മറുപടി പറഞ്ഞു.

അവന്റെ മുതലാളിയുമായി ബന്ധപ്പെട്ടപ്പോള്‍ തന്റെ അപാര്‍ട്മെന്റില്‍ മാസങ്ങളോളം ഉപയോഗിക്കാതെ കിടക്കുന്നത് കണ്ടാണ് ജോലിക്കാരന് ബൈക്ക് നല്‍കിയതെന്നായിരുന്നു വിശദീകരണം. ഏതായാലും ബൈക്ക് തിരികെ ലഭിച്ച ആശ്വാസത്തില്‍ അഞ്ചന്‍ അത് പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കുകയും അധികൃതരോട് വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബൈക്ക് മോഷ്ടിക്കപ്പെട്ട് ഒന്നര വര്‍ഷത്തിലേറെ കഴിഞ്ഞിട്ടും പ്രതീക്ഷ കൈവിടാതെ അത് തേടി നടന്ന അഞ്ചന് നിരാശനാകേണ്ടി വന്നില്ല.

ബൈക്കിനൊപ്പം കാണാതെ പായ തന്റെ ഹെല്‍മെറ്റും തിരികെ ലഭിച്ച സന്തോഷത്തില്‍ കൂടിയാണ് മംഗലാപുരം സ്വദേശി. ഏതായാലും നിങ്ങളുടെ ആരുടെയെങ്കിലും ബൈക്ക് മോഷണം പോയിട്ടുണ്ടെങ്കിലും നിരാശപ്പെട്ട് ബൈക്ക് കണ്ടെത്താനുള്ള ഉദ്യമത്തില്‍ നിന്ന് പിന്തിരിയരുതെന്നാണ് ഈ സംഭവം നമുക്ക് കാണിച്ച് തരുന്നത്. എവിടെ പോകുമ്പോഴും കാണാതായ ബൈക്ക് അവിടെ എവിടെയെങ്കിലും ഉണ്ടോ എന്ന് ചെറുതായി കണ്ണോടിക്കുക. ചിലപ്പോള്‍ നമ്മുടെ കണ്‍മുന്നിലായിരിക്കും അത് മറഞ്ഞിരിക്കുന്നത്.

More from DriveSpark

Article Published On: Friday, October 13, 2023, 12:38 [IST]
English summary
Bike owner recovers stolen vehicle and helmet one year after theft
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X