എബിഎസ് ഇല്ലായിരുന്നങ്കിലോ..; ബൈക്ക് റൈഡർ തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന വീഡിയോ വൈറൽ
ഇരുചക്ര വാഹന നിർമാതാക്കളുടെ വളരെ ശക്തമായ ഒരു വിപണിയാണ് ഇന്ത്യ.കമ്മ്യൂട്ടർ സെഗ്‌മെൻ്റിൽ ഇപ്പോഴും ഒരുപാട് മോഡലുകൾ വിപണി പിടിച്ചിട്ടുണ്ട്. എങ്കിലും സൂപ്പർ ബൈക്കുകൾക്കും സ്പോർട്സ് ബൈക്കുകൾക്കും നല്ല സാധ്യതയുളള വിപണി കൂടിയാണ് ഇന്ത്യ. ഇപ്പോൾ വരുന്ന എല്ലാ വിലകൂടിയതും അത് പോലെ തന്നെ പെർഫോമൻസ് ബൈക്കുകൾക്കും എബിഎസ് സ്റ്റാൻഡേർഡ് ഫീച്ചർ കൂടിയാണ്.
ഇന്ത്യൻ റോഡുകളിൽ എബിഎസിൻ്റെ ആവശ്യകത വളരെ വലുതാണ്. എബിഎസ് ഉപയോഗിച്ചത് കൊണ്ട് ഒരു അപകടത്തിൽ നിന്ന് രക്ഷപ്പെടുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വന്നിരിക്കുകയാണ്. ഇൻഡിക്കേറ്റർ ഇടാതെ തിരിഞ്ഞ വാഹനത്തിൻ്റെ പിന്നിലായി വന്ന യമഹ R15 റൈഡർ കഷ്ടിച്ച് രക്ഷപ്പെടുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.

തമിഴ്‌നാട്ടിലെ രണ്ടുവരി പാതയിലാണ് അപകടമുണ്ടായത്. യമഹ R15 V4 മോട്ടോർസൈക്കിളിലായിരുന്നു റൈഡർ. 124 കിലോമീറ്റർ സ്പീഡിലായിരുന്നു റൈഡർ വന്നുകൊണ്ടിരുന്നത്, പെട്ടെന്നാണ് ഒരു ഇൻഡിക്കേറ്റർ പോലും ഇടാതെ മുന്നിൽ പോയ ടാറ്റ എയ്സ് വശത്തേക്ക് തിരിഞ്ഞത്. പെട്ടെന്ന് തന്നെ റൈഡർ ബ്രേക്ക് ഇടുകയും വേഗത കുറയ്ക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്തു. ഡ്യുവൽ ചാനൽ എബിഎസ് ആയത് കൊണ്ട് പെട്ടെന്ന് തന്നെ 60 കിലോമീറ്റർ വേഗതയിലേക്ക് കുറയുകയും ചെറുതായി ബൈക്ക് ഇടിക്കുകയും ചെയ്തു.
അടിയന്തര ബ്രേക്കിംഗില്‍ ടയറുകള്‍ തെന്നി മാറാതെ നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുന്ന സുരക്ഷാ സംവിധാനമാണ് എബിഎസ്. ബ്രേക്ക് പെഡലില്‍ ചവിട്ടുമ്പോള്‍ അല്ലെങ്കില്‍ ബ്രേക്ക് ലെവര്‍ പിടിക്കുമ്പോള്‍ ബ്രേക്ക് ഹോസില്‍ ഹൈഡ്രോളിക് സമ്മര്‍ദ്ദം വര്‍ധിക്കും. റിസര്‍വിയറിലുള്ള ബ്രേക്ക് ഓയിലും ഹൈഡ്രോളിക് സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നതില്‍ പങ്ക് വഹിക്കുന്നുണ്ട്. ഇതേ സമ്മര്‍ദ്ദമാണ് കാലിപ്പറുകള്‍ക്ക് ഉള്ളിലുള്ള ബ്രേക്ക് പാഡുകളിലേക്ക് എത്തുക. തത്ഫലമായി ഡിസ്‌ക് അല്ലെങ്കില്‍ റോട്ടറിലേക്ക് ബ്രേക്ക് പാഡുകള്‍ വന്നണയും. ഇത് വാഹനത്തിന്റെ വേഗത കുറയ്ക്കും.
R15 V4- ന് എല്‍ഇഡി പ്രൊജക്ടര്‍ സജ്ജീകരണത്തോടുകൂടിയ പുതുക്കിയ ഫ്രണ്ട് ഫാസിയയാണ് നിലവില്‍ ലഭിക്കുന്നത്. മോട്ടോര്‍സൈക്കിള്‍ ഇപ്പോള്‍ മാറ്റ് ബ്ലാക്ക് ബേസിക് കളറിനൊപ്പം ചില ഗോള്‍ഡന്‍ ബിറ്റുകളും ലഭ്യമാണ്. മെറ്റാലിക് റെഡ് പതിപ്പിനെ അപേക്ഷിച്ച് യമഹ R15 V4 ഡാര്‍ക്ക് നൈറ്റ് എഡിഷന് 1,000 രൂപ മാത്രം കൂടുതല്‍ മുടക്കിയാല്‍ മതി. നിലവില്‍ യമഹ R15 V4 നാല് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.
റെഡ് (1.81 ലക്ഷം രൂപ), ഡാര്‍ക്ക് നൈറ്റ് (1.82 ലക്ഷം രൂപ), ബ്ലു, ഇന്റന്‍സിറ്റി വൈറ്റ് (രണ്ടും 1.86 ലക്ഷം രൂപ) എന്നിവയാണവ. അടുത്തിടെ ലോഞ്ച് ചെയ്ത കളര്‍ R15 V3, FZ എന്നീ മറ്റ് യമഹ മോഡലുകളിലും വാഗ്ദാനം ചെയ്യും. യമഹ R15 V4-ന്റെ എഞ്ചിനിലും മറ്റ് മെക്കാനിക്കല്‍ സവിശേഷതകളിലും കാര്യമായ മാറ്റമില്ല. ബൈക്കിന്റെ ഡിസൈന്‍ വശങ്ങള്‍ നോക്കുമ്പോള്‍ ഹെഡ്ലാമ്പ്, ടെയില്‍ലാമ്പ് എന്നിവ എല്‍ഇഡി ലൈറ്റിംഗ് യൂണിറ്റായി നിലനിര്‍ത്തിയിരിക്കുന്നു.
ഒപ്പം അതേ എല്‍ഇഡി ഡിആര്‍എല്ലുകളും ലഭിക്കുന്നു. ട്രാക്ക് ആന്‍ഡ് സ്ട്രീറ്റ് ഡിസ്‌പ്ലേ മോഡുകളോട് കൂടിയ അതേ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് യമഹ R15 V4-ന് ലഭിക്കുന്നത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും പാക്കേജിന്റെ ഭാഗമാണ്. 37 mm ട്യൂബുകളുള്ള അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളാണ് മുന്‍വശത്ത് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. അതുവഴി കൂടുതല്‍ സ്ഥിരത ലഭ്യമാകുന്നു.
2021-ലാണ് USD ഫോര്‍ക്കോട് കൂടിയ R15 V4 യമഹ രാജ്യത്ത് കൊണ്ടുവന്നത്. വിദേശ വിപണിയിലുണ്ടായിരുന്ന R15 V3 മോഡലില്‍ ഈ ഫീച്ചര്‍ ഉണ്ടായിരുന്നെങ്കിലും ഇന്ത്യയില്‍ എത്തിയപ്പോള്‍ അവ നഷ്ടമായിരുന്നു. മെക്കാനിക്കല്‍ വശങ്ങളിലേക്ക് കടന്നാല്‍ യമഹ R15 V4 ഡാര്‍ക്ക് നൈറ്റ് എഡിഷന് പഴയ 155 സിസി, സിംഗിള്‍ സിലിണ്ടര്‍, 4-സ്‌ട്രോക്ക്, ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ തന്നെയാണ് കരുത്ത് പകരുന്നത്.
ഈ എഞ്ചിന്‍ 10,000 rpm-ല്‍ 18.4 bhp പവറും 7,500 rpm-ല്‍ 14.2 Nm ടോര്‍ക്കും സൃഷ്ടിക്കുന്നു. 6 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. R15 V4 ഡാര്‍ക്ക് നൈറ്റ് എഡിഷനിലും സ്ലിപ്പര്‍ ക്ലച്ച് ഓഫര്‍ ചെയ്യും. ഡ്യുവല്‍-ചാനല്‍ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ക്വിക്ക്-ഷിഫ്റ്റര്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം എന്നിങ്ങനെയുള്ള മറ്റ് മെക്കാനിക്കല്‍ സവിശേഷതകളും ബൈക്കില്‍ സജ്ജീകരിച്ചിട്ടുണ്ട്.


Click it and Unblock the Notifications








