ബൈക്കിന് കിട്ടിയത് 13 ലക്ഷം രൂപയോ! എഐ ക്യാമറയിൽ കുടുങ്ങിയവർ തരാനുളളത് 55 കോടി രൂപയോളം
സംസ്ഥാനത്ത് എഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം നിയമ ലംഘനം വളരെ കുറഞ്ഞിരുന്നു എന്നാണ് സർക്കാർ കണക്കുകൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ കോടികൾ പിഴയിനത്തിൽ പിരിഞ്ഞു കിട്ടാനുണ്ട് എന്നതാണ് സത്യം. അത് മാത്രമല്ല ഒരു വാഹനത്തിന് തന്നെ ഒന്നിൽ കൂടുതൽ കേസുകളുണ്ട്. അതിനൊപ്പം തന്നെ ഇതര സംസ്ഥാന വാഹനങ്ങളിൽ നിന്നും പിഴത്തുക കിട്ടാനുണ്ട്. പത്ത് കേസിൽ കൂടുതലുളള 20000 -ന് മുകളിൽ വാഹനങ്ങളുണ്ട്. ഇത്തരം വാഹനങ്ങളിൽ നിന്ന് മാത്രം പിരിച്ചു കിട്ടാനുളളത് 55 കോടി രൂപയോളമാണ്. ഇതിൽ പ്രധാനം ഒരു ബൈക്കിന് മാത്രം 13 ലക്ഷം രൂപയുടെ പിഴയാണ് ലഭിച്ചിരിക്കുന്നത്.
പലരും ക്യാമറ പ്രവർത്തിക്കുന്നില്ല എന്ന കാരണം കൊണ്ട് എഐ ക്യാമറകളെ വകവയ്ക്കാതെയാണ് യാത്ര ചെയ്യുന്നത്. പിഴ ചുമത്തുമ്പോള്‍ ഉടമയുടെ മൊബൈല്‍ നമ്പറിലേക്ക് എസ്.എം.എസിലൂടെ വിവരം കൈമാറുന്ന സംവിധാനമാണുള്ളത്. എന്നാല്‍, മൊബൈല്‍ നമ്പര്‍ ഉള്‍ക്കൊള്ളിക്കാത്തതു കാരണം അറിയാതെ പോകുന്നവരുണ്ട്. മറ്റു ചിലര്‍ ബോധപൂര്‍വം മൊബൈല്‍ നമ്പര്‍ ഒഴിവാക്കുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വാഹനം മറ്റാരുടെയെങ്കിലും പേരിലായിരിക്കും. പിഴ ചുമത്തുന്ന കാര്യം യഥാര്‍ഥ ഉടമ അറിയില്ല.

നിയമലംഘനങ്ങളുടെ എണ്ണം കുറയ്ക്കാൻ AI ക്യാമറകൾ സഹായിച്ചിട്ടുണ്ട്. സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള ദേശീയ, സംസ്ഥാന പാതകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിക്കാൻ കേരള സർക്കാർ തീരുമാനിച്ചത്. റോഡപകടങ്ങളും നിയമലംഘനങ്ങളും കുറയ്ക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ പുതിയ സംവിധാനം യഥാർത്ഥത്തിൽ ഒരു മാറ്റമുണ്ടാക്കി എന്ന് തന്നെയാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്.
പിഴയെ ഭയന്നാണ് മിക്കവരും നിയമങ്ങളും വേഗപരിധികളും പാലിക്കുന്നത് തന്നെ. ഈ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം 726 എഐ ക്യാമറകളാണ് സ്ഥാപിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ദേശീയ പാതകളിലും ഹൈ റെസല്യൂഷൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. 232 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ നിക്ഷേപിച്ചിരിക്കുന്നത്. എങ്കിലും വഴിയാത്രക്കാരന് ക്യാമറ തെറ്റായി പിഴ ചുമത്തിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അത് വളരെ വിവാദവുമായിരുന്നു.

കെൽട്രോൺ ആയിരുന്നു കേരളത്തിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറകളുടെ പരിപാലനചുമതലകളെല്ലാം. പക്ഷേ എഐ ക്യാമറകൾ സ്ഥാപിച്ചതിന് ശേഷം നിരവധി ക്യാമറകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. വലിയ ഭാരവാഹനങ്ങൾ തട്ടുകയും എല്ലാം കാരണം ക്യാമറകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. പക്ഷേ എന്നാൽ വാഹനങ്ങൾ ഇടിച്ച് ക്യാമറകൾക്ക് സംഭവിക്കുന്ന കേടുപാടുകൾക്ക് വാഹനത്തിൻ്റെ ഉടമസ്ഥനിൽ നിന്ന് ഈടാക്കാനാണ് എംവിഡി ഉദ്യോഗസ്ഥൻമാർക്ക് ലഭിച്ചിരിക്കുന്ന നിർദേശം
എറണാകുളത്ത് 64-ല്‍ രണ്ടും കാസര്‍കോട് 48-ല്‍ രണ്ടെണ്ണവും തകരാറിലാണ്. തകരാറിലായ ക്യാമറകള്‍ അറ്റകുറ്റപ്പണി ഇത് വരേയും ചെയ്തിട്ടില്ല. എല്ലാ ജില്ലയിലും ഒന്നോ രണ്ടോ ക്യാമറകള്‍ തകരാറിലായിരിക്കുകയാണ്. തകരാറിലായവയുടെ എണ്ണം കുറവായതിനാല്‍ സര്‍ക്കാര്‍ ഇത് ഗൗരവമായെടുത്തിട്ടില്ല എന്നതാണ് കാര്യം. ഇടിച്ച വാഹനത്തിന്റെ ഉടമയുമായി ഇപ്പോഴും കേസ് നടത്തുകയാണ് എന്‍ഫോഴ്സ്മെന്റ് വിഭാഗം.
ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്. ആദ്യത്തേത് സീറ്റ് ബെൽറ്റും, ഹെൽമറ്റും ധരിക്കാതെയുള്ള യാത്രയാണ്. മുൻ സീറ്റുകളിലെ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. അല്ലെങ്കിൽ അത് ക്യാമറ കണ്ടെത്തി പിഴയടിക്കും. രണ്ടാമതായി ഇരുചക്ര വാഹനത്തിൽ രണ്ടിലധികം പേരുടെ യാത്ര. മൂന്ന് വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോണ്‍ ഉപയോഗം, റെഡ് ലൈറ്റും ട്രാഫിക്ക് ലൈനുകളും മറികടക്കൽ, നോ പാര്‍ക്കിംഗ് ഏരിയയിൽ വാഹനം പാര്‍ക്ക് ചെയ്യുന്നത്, അമിത വേഗം എന്നിവയാണ് നിയമലംഘങ്ങൾ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








