കട്ട ലോക്കലായി ഇലക്ട്രിക് ഓട്ടോ ഓടിച്ച് ബില്‍ഗേറ്റ്‌സ്; മഹീന്ദ്രക്ക് പ്രശംസ

സ്വന്തം എളിമ കാരണം വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന നിരവധി സെലിബ്രിറ്റികളെ നാം കണ്ടിട്ടുണ്ട്. ഇന്ത്യന്‍ റോഡുകളിലെ ഗതാഗതക്കുരുക്ക് കാരണം ഇറങ്ങി നടക്കുകയും ഓട്ടോയില്‍ കയറുകയും ചെയ്ത സെലിബ്രിറ്റികളെയും കുറിച്ച് നമ്മള്‍ വായിച്ചിട്ടുണ്ട്. ഇപ്പോള്‍ 'കട്ട ലോക്കല്‍' ആയിക്കൊണ്ട് മഹീന്ദ്ര ഇലക്ട്രിക് ഓട്ടോ ഓടിക്കുന്ന ഒരു സെലിബ്രിറ്റിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ശതകോടീശ്വരനുമായ ബില്‍ ഗേറ്റ്സാണ് ഇന്ത്യന്‍ നിരത്തുകളിലൂടെ മഹീന്ദ്ര ട്രിയോ ഇലക്ട്രിക് ത്രീ-വീലര്‍ ഓടിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇവിയോടിച്ച് അദ്ദേഹം നഗരം ചുറ്റുന്നത് കാണാം. സഹപാഠിയായിരുന്ന ആനന്ദ് മഹീന്ദ്രയെ സന്ദര്‍ശിച്ച വേളയില്‍ പകര്‍ത്തിയതാണ് വീഡിയോ എന്നാണ് സൂചന. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ബില്‍ഗേറ്റ്‌സ് ആനന്ദ് മഹീന്ദ്രയുടെ സഹപാഠിയായിരുന്നു. കഴിഞ്ഞയാഴ്ച നടന്ന സന്ദര്‍ശനത്തിനിടെ നടന്ന രസകരമായ സംഗതി ബില്‍ഗേറ്റ്‌സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു.

കട്ട ലോക്കലായി ഇലക്ട്രിക് ഓട്ടോ ഓടിച്ച് ബില്‍ഗേറ്റ്‌സ്; മഹീന്ദ്രക്ക് പ്രശംസ

പഴയ സഹപാഠികള്‍ തമ്മില്‍ നടന്ന സംഭാഷണത്തിനിടെ വിവര സാങ്കേതിവിദ്യയോ ബിസിനസോ മാത്രമായിരുന്നില്ല സാമൂഹിക ആഘാതമടക്കം കടന്നുവന്നുവെന്ന് പറയേണ്ടതില്ലെല്ലോ. 'നവീകരണത്തോടുള്ള ഇന്ത്യയുടെ അഭിനിവേഷം എന്നെ അത്ഭുതപ്പെടുത്തുന്നു. ഞാന്‍ ഒരു ഇലക്ട്രിക് റിക്ഷ ഓടിച്ചു. നാല് പേരെ വഹിക്കാനും 131 കിലോമീറ്റര്‍ (ഏകദേശം 81 മൈല്‍) വരെ സഞ്ചരിക്കാനും ശേഷിയുള്ള ഒരു ഇലക്ട്രിക് റിക്ഷയാണ് ഞാന്‍ ഓടിച്ചത്. ഗതാഗത രംഗത്തിനും ഡീകാര്‍ബണൈസേഷനിലും മഹീന്ദ്രയെപ്പോലുള്ള കമ്പനികള്‍ നല്‍കുന്ന സംഭാവനകള്‍ പ്രചോദനാത്മകമാണ്' ബില്‍ഗേറ്റ്‌സ് ഇന്‍സ്റ്റഗ്രാമില്‍ എഴുതി.

ബില്‍ഗേറ്റ്‌സും ആനന്ദ് മഹീന്ദ്രയും തമ്മിലുള്ള സംഭാഷണം ആഗോള താപനം ഇലക്ട്രിക് വാഹനങ്ങള്‍, കാര്‍ബണ്‍ ഉദ്‌വമനം എന്നിവയെ ചുറ്റിപ്പറ്റിയായിരുന്നുവെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. ബില്‍ ഗേറ്റ്‌സിന്റെ സന്ദര്‍ശനം സംബന്ധിച്ച് ആനന്ദ് മഹീന്ദ്രയും ട്വിറ്ററില്‍ പോസ്റ്റിട്ടിട്ടുണ്ട്. സഹപഠികള്‍ ഹസ്തദാനം നടത്തുന്ന ചിത്രം പങ്കിട്ട ആനന്ദ് മഹീന്ദ്ര 2021-ല്‍ ബില്‍ ഗേറ്റ്സ് രചിച്ച 'കാലാവസ്ഥാ ദുരന്തം എങ്ങനെ ഒഴിവാക്കാം' എന്ന പുസ്തകത്തിന്റെ ഒപ്പിട്ട പകര്‍പ്പ് ലഭിച്ചതായും എഴുതി.

കട്ട ലോക്കലായി ഇലക്ട്രിക് ഓട്ടോ ഓടിച്ച് ബില്‍ഗേറ്റ്‌സ്; മഹീന്ദ്രക്ക് പ്രശംസ

അവരുടെ കൂടിക്കാഴ്ചയെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങളൊന്നും ഇതുവരെ ലഭ്യമല്ല. എങ്കിലും കാര്‍ബണ്‍ ന്യൂട്രല്‍ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ടെക് ഭീമന്‍മാരായ മൈക്രോസോഫ്റ്റും ഓട്ടോ ഭീമന്‍മാരായ മഹീന്ദ്രയും കൈകോര്‍ക്കുമോയെന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. മഹീന്ദ്ര ഇലക്ട്രിക് ത്രീവീലറിലേക്ക് തിരികെ വന്നാല്‍ കമ്പനിയുടെ ട്രിയോ ഓട്ടോ, ട്രിയോ സോര്‍, സോര്‍ ഗ്രാന്‍ഡ് എന്നിവ ജനപ്രിയമാണ്. ആള്‍ത്തിരക്കേറിയ ഇന്ത്യന്‍ നിരത്തുകള്‍ക്ക് അനുയോജ്യമായ കാര്യക്ഷമമായ വാഹനങ്ങളായിട്ടാണ് മഹീന്ദ്ര ഇലക്ട്രിക് ത്രീവീലറുകളെ കണക്കാക്കുന്നത്.

ചെറിയ യാത്രകള്‍ക്കും ദൈനംദിന കാര്യങ്ങള്‍ക്കുമായി വിശ്വസനീയവും സാമ്പത്തിക ലാഭവുമുള്ള ഒരു ഓപ്ഷനാണിതെന്ന് ഉറപ്പിച്ച് പറയാം. അതിനാല്‍ തന്നെ ഓട്ടോറിക്ഷകള്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ഏറ്റവും പ്രിയപ്പെട്ട ഗതാഗത മാര്‍ഗങ്ങളില്‍ ഒന്നാകുന്നു. വാഹനം പരിസ്ഥിതി സൗഹൃദമാണെന്നതാണ് ഇലക്ട്രിക് ഓട്ടോകളുടെ ഏറ്റവും വലിയ പ്ലസുകളില്‍ ഒന്ന്. ലോകത്തെ മലിനീകരണം കൂടിയ നഗരങ്ങളില്‍ ഇലക്ട്രിക് ത്രീ-വീലറുകള്‍ ഒരു പ്രായോഗിക പരിഹാരം വാഗ്ദാനം ചെയ്യുന്നു.

ഈ വാഹനങ്ങള്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നില്ല എന്നതിനാല്‍ ഉയര്‍ന്ന മലിനീകരണ തോതുള്ള നഗരങ്ങളില്‍ ഉപയോഗത്തിനായി ഏറ്റവും കൂടുതല്‍ ശുപാര്‍ശ ചെയ്യപ്പെടുന്ന ഗതാഗത മാര്‍ഗങ്ങളില്‍ ഒന്ന് കൂടിയാണിത്. ഇലക്ട്രിക് ത്രീ-വീലറുകളുടെ നേട്ടങ്ങള്‍ അവിടെ അവസാനിക്കുന്നില്ല. ഈ വാഹനങ്ങള്‍ പരിപാലിക്കാന്‍ ചെലവ് കുറവാണ്. ഇലക്ട്രിക് ത്രീ-വീലറുകളില്‍ ഉപയോഗിക്കുന്ന ബാറ്ററികളും ദീര്‍ഘകാലം നിലനില്‍ക്കുന്നവയാണ്. ചില മോഡലുകള്‍ക്ക് ഈ ഇവികള്‍ ഒറ്റ ചാര്‍ജില്‍ 130 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുന്നു.

ഇത് ചിലപ്പോള്‍ ദീര്‍ഘദൂര യാത്രകള്‍ക്കും അനുയോജ്യമാക്കുന്നു. ഈ ഇവികള്‍ ഓടിക്കാനും പരിപാലിക്കാനും പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളേക്കാള്‍ താരതമ്യേന ചെലവ് കുറവായതിനാല്‍ ഡ്രൈവര്‍മാര്‍ ഇപ്പോള്‍ താല്‍പര്യപ്പെട്ട് വരുന്നു. ഇലക്ട്രിക് ത്രീ വീലറുകള്‍ക്ക് നികുതിയിളവുകള്‍ ലഭ്യമായതിനാല്‍ അതും ലാഭമാണ്. ഇലക്ട്രിക് ത്രീ-വീലറുകള്‍ ഓടിക്കാനും എളുപ്പമാണ്. വലിയ വാഹനങ്ങള്‍ ഓടിച്ച് പരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ക്കും ഇത് എളുപ്പത്തില്‍ ഓടിക്കാനാകും.

ഒപ്പം തന്നെ പാര്‍ക്കിംഗ് അതീവ ദുഷ്‌കരമായ നഗരങ്ങളില്‍ വലിപ്പം കുറവായതിനാല്‍ തന്നെ ഇലക്ട്രിക് ത്രീ-വീലറുകള്‍ ഈസിയായി പാര്‍ക്ക് ചെയ്യാം. നഗരങ്ങളിലായാലും ഗ്രാമങ്ങളിലായാലും പരിസ്ഥിതി സൗഹൃദവും ചെലവ് കുറവുമായതിനാല്‍ ഇലക്ട്രിക് ത്രീവീലറുകള്‍ക്ക് അതിവേഗം പ്രചാരമേറുന്ന കാഴ്ചയാണ്.

More from DriveSpark

Article Published On: Monday, March 6, 2023, 16:27 [IST]
English summary
Bill gates shares video of driving treo electric three wheeler praises mahindra details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X