ആസ്തി 1.36 ലക്ഷം കോടി, സിനിമാ നടന്‍മാരേക്കാള്‍ മൊഞ്ച്! 7 കോടിയുടെ കാര്‍ വാങ്ങി വാക്‌സിന്‍ കിംഗ്

രാജ്യത്തെ ഏറ്റവും വില കൂടിയ കാര്‍ ഉപയോഗിക്കുന്ന വ്യക്തിയുടെ പേരാണ് യോഹാന്‍ പൂനാവല. ഇന്റര്‍വാല്‍വ് പൂനവാല ലിമിറ്റഡ്, എല്‍-ഒ-മാറ്റിക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, പൂനവാല എന്‍ജിനിയറിംഗ് ഗ്രൂപ്പിന്റെ ഭാഗമായ ഫിനാന്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെയെല്ലാം ചെയര്‍മാനാണ് ഇദ്ദേഹം. 22 കോടി രൂപയോളം വില വരുന്ന ഫാന്റം VIII EWB ആഡംബര കാറാണ് യോഹന്‍ അടുത്തിടെ സ്വന്തമാക്കിയത്. എന്നാല്‍ പൂനാവാലയെന്ന പേര് നിങ്ങള്‍ ഏറ്റവും കൂടുതല്‍ കേട്ടത് കോവിഡ് കാലത്തായിരിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ മുതലാളിമാരാണ് പൂനാവാല കുടുംബം.

കമ്പനി നല്‍കിയ വാക്‌സിനുകള്‍ മഹാമാരിക്കാലത്ത് രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്താന്‍ സഹായിച്ചു. കൊറോണ വ്യാപനമുണ്ടായപ്പോള്‍ പൂനെ ആസ്ഥാനമായുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡ് വാക്‌സിന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തയാറാക്കിയിരുന്നു. 2.11 ലക്ഷം കോടി രൂപയുടെ മൂല്യവുമുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് രാജ്യത്തെ ഏറ്റവും മൂല്യമുള്ള അണ്‍ലിസ്റ്റഡ് കമ്പനികളില്‍ ഒന്ന് കൂടിയാണ്.

adar poonawalla bentley bentayga ewb azure

സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സിഇഒയായ ആദാര്‍ പൂനാവാല്ലയെ കുറിച്ച് പലരും കേട്ടിട്ടുണ്ടാകും. അടുത്തിടെ 1000 കോടി രൂപ മുടക്കി കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ഓഹരി ആദര്‍ പൂനാവല വാങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ 50% ഓഹരികളാണ് സെറീന്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ പേരില്‍ ആദര്‍ പൂനാവല വാങ്ങിയത്. ബോളിവുഡിലെ ഏറ്റവും വലിയ ഇടപാടുകളില്‍ ഒന്നായിരുന്നു ഇത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ആദാറിന്റെ ആസ്തി 1.36 ലക്ഷം കോടി രൂപയാണ്. രാജ്യത്തെ മറ്റ് ശതകോടീശ്വരന്‍മാരെ പോലെ ഒരു മികച്ച കാര്‍ പ്രേമി കൂടിയാണ് ആദാര്‍ പൂനാവല. കോടികള്‍ മുടക്കി ആഡംബര കാറുകള്‍ വാങ്ങി പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുള്ള ആദാര്‍ ഇപ്പോള്‍ വീണ്ടും തന്റെ ഗരാജ് വലുതാക്കിയിരിക്കുകയാണ്. അത് ഏതാണെന്ന് നമുക്ക് നോക്കാം. ശതകോടീശ്വരനായ ആദാര്‍ പൂനവല്ല ഒരു പുതിയ ബെന്റ്‌ലി ബെന്റായ്ഗ EWB അസൂറെയാണ് വാങ്ങിയിരിക്കുന്നത്.

adar poonawalla bentley bentayga ewb azure

ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാതാക്കള്‍ വിപണിയിലെത്തിക്കുന്ന ഏറ്റവും വിലയേറിയ വാഹനങ്ങളില്‍ ഒന്നാണിത്. കാര്‍സ് ഫോര്‍ യൂ എന്ന യൂട്യൂബ് ചാനല്‍ ആദാര്‍ പൂനാവാല്ലയുടെ പുത്തര്‍ പര്‍ച്ചേസിനെ കുറിച്ചുള്ള വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ഇന്ത്യയിലെ പ്രമുഖരായ സെലിബ്രിറ്റികളുടെയും ബിസിനസുകാരെയും കാറുകളെയും അവരുടെ ലൈഫ്‌സ്‌റ്റൈലിനെയും കുറിച്ചുള്ള ഉള്ളടക്കങ്ങള്‍ പങ്കുവെക്കുന്ന ചാനലാണിത്.

ഒരു കെട്ടിടത്തില്‍ നിന്ന് പുറത്തേക്ക് വരുന്ന ആദാര്‍ പൂനാവലയെ പാപ്പരാസികള്‍ വളയുന്നതും പുതിയ കാറിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം കുറച്ച് ഫോട്ടോകള്‍ക്ക് വേണ്ടി പോസ് ചെയ്യുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഫോട്ടോകള്‍ക്ക് പോസ് ചെയ്ത ശേഷം കാറിന്റെ പിന്‍സീറ്റില്‍ ഇരുന്ന് അദ്ദേഹം മടങ്ങിപ്പോയി. ആദാറിന്റെ പുത്തന്‍ കാറിനെ കുറിച്ച് പറയുമ്പോള്‍ ബ്രിട്ടീഷ് ആഡംബര കാര്‍ കമ്പനിയുടെ പോര്‍ട്ട്ഫോളിയോയിലെ ഏറ്റവും പ്രശസ്തമായ കാറുകളില്‍ ഒന്നാണ് ബെന്റ്‌ലി ബെന്റയ്ഗ.

adar poonawalla bentley bentayga ewb azure

ബെന്റ്‌ലി ബെന്റായ്ഗ EWB അസൂരയുടെ ഹുഡിന് കീഴില്‍ 542 hp പവറും 770 Nm പീക്ക് പവറും ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 4.0-ലിറ്റര്‍ V8 ട്വിന്‍-ടര്‍ബോ എഞ്ചിനാണ് ഉള്ളത്. ഇതിലെ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നാല് വീലുകളിലേക്കും പവര്‍ അയയ്ക്കുന്നു. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ കാറിന് വെറും 4.5 സെക്കന്‍ഡ് സമയം മാത്രം മതി.

വളരെ വലിയ എസ്‌യുവിയുടെ എഞ്ചിന്‍ വൈദഗ്ധ്യത്തിനുള്ള ഏറ്റവും വലിയ തെളിവാണ് ഇത്. യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യയും സൗകര്യങ്ങളും ഇതിന്റെ അകത്തളത്തില്‍ സജ്ജീകരിച്ചിരിക്കുന്നു. ഇന്റീരിയര്‍ ഏറ്റവും മികച്ച പ്രീമിയം മെറ്റീരിയലുകള്‍ ണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. വാഹനത്തിലുടനീളം എല്‍ഇഡി ലൈറ്റിംഗ് യൂണിറ്റുകള്‍ കാണാം.

PM2.5 എയര്‍ പ്യൂരിഫയര്‍, റിയര്‍ സീറ്റ് എന്റര്‍ടെയിന്‍മെന്റ്, 20-സ്പീക്കര്‍ നായര്‍ സ്റ്റീരിയോ, യാത്രക്കാര്‍ക്ക് മികച്ച സ്‌പെയ്‌സ് പ്രധാനം ചെയ്യുന്നതിനായി എക്‌സ്റ്റന്റഡ് വീല്‍ബേസ് എന്നിവയടക്കമുള്ള സൗകര്യങ്ങളും കാറില്‍ ബെന്റ്‌ലി ഓഫര്‍ ചെയ്യുന്നു. ഈ കാറിനെറ ഇന്ത്യയിലെ എക്‌സ്-ഷോറൂം വില തുടങ്ങുന്നത് 5 കോടി മുതലാണ്. ടോപ് എന്‍ഡ് വേരിയന്റിന് 6.75 കോടി രൂപയാണ് വില. ഈ് കാര്‍ നിരത്തിലെത്തിക്കാന്‍ ആദാര്‍ പൂനാവല ഏകദേശം 7 കോടി രൂപ മുടക്കിക്കാണും.

More from DriveSpark

Article Published On: Tuesday, March 4, 2025, 17:12 [IST]
English summary
Billionaire adar poonawalla adds new bentley bentayga ewb azure worth rs 7 crore to his garage
കൂടുതല്‍... #celebrity car #india #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X