13-ാം വയസില്‍ വെയര്‍ഹൗസില്‍ പണിയെടുക്കേണ്ടി വന്ന കോടീശ്വരപുത്രന്‍ 25 കോടിയുടെ ബുഗാട്ടി സ്വന്തമാക്കി

അള്‍ട്രാ ലക്ഷ്വറി ഹൈപ്പര്‍ കാറുകള്‍ പുറത്തിറക്കുന്ന കമ്പനിയാണ് ബുഗാട്ടി. ഫ്രഞ്ച് വാഹന നിര്‍മാതാക്കളുടെ കാറുകള്‍ എക്‌സ്‌ക്ലൂസീവ് ആണെന്ന് മാത്രമല്ല പരിമിതമായ അളവില്‍ മാത്രമേ നിര്‍മിക്കാറുള്ളൂ. ഈ ഒരു കമ്പനി ഇതുവരെ തങ്ങളുടെ കാറുകള്‍ ഇന്ത്യയില്‍ ഔദ്യോഗികമായി വിറ്റിട്ടില്ല. അതുകൊണ്ട് ഇന്ത്യക്കാരുടെ കൈയ്യില്‍ എത്ര കോടികള്‍ ഉണ്ടെന്ന് പറഞ്ഞാലും സ്വന്തം നാട്ടില്‍ നിന്ന് അവ വാങ്ങാന്‍ സാധിക്കില്ല. ഇന്ത്യയില്‍ ഒരാള്‍ക്ക് ഒരു ബുഗാട്ടി കാര്‍ വാങ്ങാന്‍ ആഗ്രഹമുണ്ടെങ്കില്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യല്‍ മാത്രമാണ് ഏക മാര്‍ഗം. എന്നാല്‍ ബുഗാട്ടി കാറുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ പക്ഷേ ഭീമമായ തുക മുടക്കേണ്ടതായുണ്ട്.

വിലയേറിയ കാറുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വമ്പന്‍ നികുതിയാണ് ഈടാക്കുന്നത്. ഈ സാഹചര്യത്തില്‍ കാറിന്റെ വിലയുടെ രണ്ട് മുതല്‍ മൂന്ന് ഇരട്ടി വരെ കൂടുതല്‍ പണം ചെലവാകും. ഇത് കൂടാതെ, കാര്‍ സുരക്ഷിതമായി കൊണ്ടുവന്നതിനുള്ള ചെലവ് വേറെയുമുണ്ടാകും. ഇതെല്ലാം ബുഗാട്ടി പോലുള്ള അള്‍ട്രാ-ലക്ഷ്വറി കാറുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നവര്‍ക്കുള്ള ചിലവുകളാണ്.

adel sajan buys bugatti chiron

അതേസമയം വിദേശരാജ്യങ്ങളില്‍ സ്ഥിരതാമസമാക്കിയ പ്രവാസി ഇന്ത്യക്കാരെ അല്ലെങ്കില്‍ എന്‍ആര്‍ഐക്കാരെ ഇത് ബാധിക്കില്ല. അവിടെയുള്ളവര്‍ക്ക് ഓണ്‍-റോഡ് വില മാത്രം നല്‍കി കാര്‍ സ്വന്തമാക്കാം.അത്തരത്തില്‍, വിദേശത്ത് താമസിക്കുന്ന ഒരു ഇന്ത്യന്‍ വ്യവസായി ഇപ്പോള്‍ വിലകൂടിയ ബുഗാട്ടി കാര്‍ വാങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ യുഎഇയിലെ എമിറേറ്റായ ദുബായില്‍ ബുഗാട്ടി ഷിറോണ്‍ സ്വന്തമാക്കിയത് ഇന്ത്യന്‍ വംശജനായ അദില്‍ സാജന്‍ (Adel Sajan) ആണ്. ദുബായിലെ പ്രശസ്തമായ ഡാന്യൂബ് മള്‍ട്ടിനാഷണല്‍ കമ്പനിയുടെ ഗ്രൂപ്പ് ഡയറക്ടറാണ് ആദില്‍.

ഡാന്യൂബിന്റെ ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടറായ ആദിലാണ് കമ്പനിയുടെ ആഗോള തലത്തിലുള്ള വളര്‍ച്ചക്ക് ചുക്കാന്‍ പിടിച്ചത്. ഡാന്യൂബിന്റെ ബിസിനസ് റിയല്‍ എസ്‌റ്റേറ്റ്, റീട്ടെയില്‍, ഇ-കൊമേഴ്‌സ്, ഹോസ്പിറ്റാലിറ്റി, സ്‌പോര്‍ട്‌സ് മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതില്‍ ആദില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചു. 13-ാം വയസില്‍ പിതാവിന്റെ കമ്പനിയുടെ വെയര്‍ഹൗസില്‍ ജോലി ചെയ്താണ് ബിസിനസ് മേഖലയിലേക്ക് കാലെടുത്ത് വെച്ചത്. 17-ാം വയസ്സില്‍ സെയില്‍സ് ഔട്ട്‌ഡോര്‍ സെയില്‍ ജീവനക്കാരനായും പ്രവര്‍ത്തിച്ചത് ആദിലിന്റെ ബിസിനസ് ജീവിതത്തില്‍ ചവിട്ടുപടികളായി മാറി.


പ്രഫഷനല്‍ ജീവിതത്തിന് പുറമെ അദ്ദേഹത്തിന്റെ വ്യക്തി ജീവിതവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 100 കോടി പൊടിച്ച ആദില്‍-സന ഖാന്‍ വിവാഹവും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ബുഗാട്ടി ഷിറോണ്‍ പൊതുവിപണിയിലുള്ള ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പര്‍ കാറാണ്. വലിയ 8 ലിറ്റര്‍ ക്വാഡ്-ടര്‍ബോചാര്‍ജ്ഡ് W16 എഞ്ചിനോടുകൂടി വരുന്ന ബുഗാട്ടി ഷിറോണിന്റെ വില ഏകദേശം 25 കോടി രൂപയാണ്. ദുബായിലെ ബുഗാട്ടിയുടെ അംഗീകൃത ഷോറൂമില്‍ ഭാര്യയും കുട്ടികളുമെത്തിയാണ് ആദില്‍ പുതിയ ഷിറോണ്‍ ഡെലിവറിയെടുത്തത്.

ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള അള്‍ട്രാ-ലക്ഷ്വറി കാര്‍ വാങ്ങുന്ന ആദ്യത്തെ ഇന്ത്യക്കാരനല്ല ആദില്‍ സാജന്‍. ഇതിനുമുമ്പ് നിരവധി ഇന്ത്യക്കാര്‍ ഇത്തരത്തില്‍ വിവിധതരം കാറുകള്‍ വാങ്ങിയിട്ടുണ്ട്. മുമ്പും മിഡില്‍ഈസ്റ്റില്‍ നിന്നുള്ള ഇന്ത്യന്‍ വ്യവസായികള്‍ ഇത്തരത്തില്‍ വിലയേറിയ കാറുകള്‍ വാങ്ങി തലക്കെട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. അതില്‍ ഒത്തിരി മലയാളികളുമുണ്ട്.

adel sajan buys bugatti chiron

അറബ് രാജ്യങ്ങളില്‍ ബിസിനസ് നടത്തി സമ്പന്നരായവര്‍ അവിടെ തങ്ങളുടെ ഉപയോഗത്തിനായി ലക്ഷ്വറി കാറുകള്‍ തന്നെ വാങ്ങുന്നു. ഗള്‍ഫിലെയും ഇന്ത്യയിലെയും നികുതി മാറ്റം കാറുകളുടെ വിലയില്‍ പ്രകടമാകുന്നു. അതുകൊണ്ട് ഇന്ത്യയില്‍ കാര്‍ വാങ്ങുന്നതിനേക്കാള്‍ ലാഭം വിദേശത്ത് വാങ്ങുന്നതാണെന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു. മലയാളികള്‍ തങ്ങളുടെ സ്വപ്‌ന വാഹനങ്ങള്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് സ്വന്തമാക്കിയ ശേഷം കാര്‍നെറ്റ് വഴി നാട്ടില്‍ കൊണ്ടുവരുന്ന കാഴ്ചയും ഇപ്പോള്‍ സാധാരണമാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, July 12, 2025, 15:45 [IST]
English summary
Billionaire businessmen adel sajan buys new bugatti chiron worth rs 25 crore in dubai
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X