ബോളിവുഡില്‍ നിന്ന് ഷാരൂഖിനേക്കാള്‍ മുമ്പ് ബില്യണയറായി! ടൂത്ത്‌പേസ്റ്റ് വിറ്റ് തുടങ്ങിയ കക്ഷി വാങ്ങിയ കാർ
ആഡംബരത്തിന്റെ പരകോടിയായി വിശേഷിപ്പിക്കപ്പെടുന്ന കാറുകള്‍ നിര്‍മിക്കുന്നബ്രാന്‍ഡ് ആണ് റോള്‍സ് റോയ്‌സ്. ഏറ്റവും വിലയേറിയ റോള്‍സ് റോയ്സ് മോഡലായ ഫാന്റം VIII EWB ഇന്ത്യയിലെ ചുരുക്കം ചില സമ്പന്നരുടെ ഗരാജില്‍ മാത്രമാണുള്ളത്. ശതകോടീശ്വരനും കാര്‍ കളക്ടറുമായ യോഹന്‍ പൂനാവലയാണ് നിലവില്‍ ഇന്ത്യയിലെ ഏറ്റവും വിലയേറിയ റോള്‍സ് റോയ്‌സിന്റെ ഉടമ. 'പ്രൈവസി സ്യൂട്ട്' ലഭിച്ച ലോകത്തിലെ അവസാന ഫാന്റം VIII EWB ആണ് യോഹന്‍ പൊന്നുംവില കൊടുത്ത് സ്വന്തമാക്കിയത്. മനോഹരമായ 'ബോഹീമിയന്‍ റെഡ്' നിറത്തില്‍ പൂര്‍ത്തിയാക്കിയ കാറിന് പോളിഷ്ഡ് സില്‍വര്‍ ഫിനിഷുള്ള 22 ഇഞ്ച് ഡിഷ് പ്ലേറ്റ് വീലുകളും നിരവധി കസ്റ്റമൈസ്ഡ് ഓപ്ഷനുകളും ലഭിക്കുന്നു.
ഏഷ്യയിലെ ഏറ്റവും സമ്പന്നനായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ 'ജിയോ' ഗരാജിന് അലങ്കാരമായി മൂന്ന് റോള്‍സ് റോയ്സ് ഫാന്റം VIII EWB നിരന്ന് കിടക്കുന്നുണ്ട്. മുകേഷ് അംബാനിയുടെ പ്രിയതമ നിതാ അംബാനിയുടെ വൈറ്റ് ഇന്റീരിയറും റോസ് ക്വാര്‍ട്സ് ഫിനിഷുമുള്ള മോഡലുമാണ് ഇക്കൂട്ടത്തിലെ സ്റ്റാര്‍. അടുത്തിടെ, അനന്ത് അംബാനി 'സ്റ്റാര്‍ ഓഫ് ഇന്ത്യ ഓറഞ്ച്' എന്ന് പേരുള്ള ഫാന്റം VIII EWB സ്വന്തമാക്കിയിരുന്നു.

1934-ല്‍ രാജ്‌കോട്ട് മഹാരാജാവിനായി നിര്‍മ്മിച്ച റോള്‍സ് റോയ്സ് ഫാന്റം VIII-ല്‍ കാണപ്പെട്ട സവിശേഷ കളര്‍ ആണ് അനന്ത് തെരഞ്ഞെടുത്തത്. ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വില കൂടിയ കാറുകളില്‍ ഒന്നിന്റെ ഉടമകളായ എലൈറ്റ് വ്യക്തികളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ് പ്രമുഖ വ്യവസായിയും സിനിമ നിര്‍മ്മാതാവുമായ റോണി സ്‌ക്രൂവാല (Ronnie Screwvala).
യുടിവി ഗ്രൂപ്പിന്റെ സ്ഥാപകനായ റോണി യുടിവി മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിര്‍മിച്ച ഹിറ്റ് ചിത്രങ്ങളാണ് രംഗ് ദേ ബസന്തി, സ്വദേശ്, ജോധ അക്ബര്‍, ഉഡാന്‍, ബര്‍ഫി, ലഞ്ച് ബോക്‌സ് എന്നിവ. ഇന്ത്യയിലെ മാധ്യമ മേഖലയിലെ പ്രമുഖനായിരുന്ന റോണി യുടിവി വാള്‍ട്ട് ഡിസ്നിക്ക് വിറ്റ ശേഷം സംരഭകനും നിക്ഷേപകനുമായി പണം സമ്പാദിക്കുകയാണ്. അപ്ഗ്രാഡ്, സ്വിഗ്ഗി, ക്യുവര്‍.ഫിറ്റ്, ലെന്‍സ്‌കാര്‍ട്ട്, അര്‍ബന്‍ കമ്പനി എന്നീ കമ്പനികളില്‍ ഇദ്ദേഹത്തിന് നിക്ഷേപമുണ്ട്.
ഈ വര്‍ഷം ഷാരൂഖ് ഖാന്‍ വരുന്നത് വരെ ബോളിവുഡില്‍ നിന്ന് ബില്യണയര്‍ ക്ലബിലുണ്ടായിരുന്ന ഏക വ്യക്തിയായിരുന്നു റോണി. ഏകദേശം 1.5 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള റോണി സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍ എന്നിവരേക്കാള്‍ ധനികനാണ്. പുതുതായി വാങ്ങി 13 കോടി രൂപ വിലവരുന്ന ആഡംബര കാറിനായി മിഡ്നൈറ്റ് സഫയര്‍ കളര്‍ ഓപ്ഷനാണ് റോണി തെരഞ്ഞെടുത്തിരിക്കുന്നത്.
മുംബൈ നിരത്തിലൂടെ ഒഴുകിനീങ്ങുന്ന റോണി സ്‌ക്രൂവാലയുടെ പുതിയ റോള്‍സ് റോയ്സ് ഫാന്റം VIII EWB-യുടെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ തരംഗമായിരുന്നു. 'Rare Whips Daily' എന്ന പേജിലാണ് വൈറല്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 6.75 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V12 പെട്രോള്‍ എഞ്ചിനാണ് ഫാന്റം VIII EWB-ക്ക് കരുത്ത് പകരുന്നത്. 571 bhp പവറും 900 Nm ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന ഈ എഞ്ചിന്‍ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും നിശബ്ദമായ എഞ്ചിനുകളിലൊന്നാണിത്. ഡിസൈന്‍ വശം നോക്കുമ്പോള്‍ ക്ലാസി ലുക്ക് സമ്മാനിക്കുന്ന ഇല്യുമിനേറ്റഡ് ഫ്രണ്ട് ഗ്രില്ലാണ് മുന്‍വശത്തെ പ്രധാന ആകര്‍ഷണം. റോണി സ്‌ക്രൂവാല തെരഞ്ഞെടുത്ത മിഡ്‌നൈറ്റ് സഫയറിന്റെ ആഴത്തിലുള്ള നീല നിറം ക്രോം ഫിനിഷുകളുമായും ഇല്യുമിനേറ്റഡ് ഫ്രണ്ട് ഗ്രില്ലുമായും ചേര്‍ന്ന് അതിമനോഹരമായ രൂപഭംഗി സൃഷ്ടിക്കുന്നു. റോണിയുടെ ഫാന്റം VIII EWB-യെ ശ്രദ്ധേയമാക്കുന്ന മറ്റൊരു സംഗതി 'ബെസ്‌പോക്ക് കോച്ച്‌ലൈന്‍' ആണ്.
റോള്‍സ് റോയ്‌സിന്റെ വിദഗ്ധനായ ജീവനക്കാരന്‍ സ്‌കിറല്‍ ഹെയര്‍ ബ്രഷ് ഉപയോഗിച്ച് ഒറ്റ വരയില്‍ കൈകൊണ്ട് വരച്ചതാണെന്നതാണ് ഈ കോച്ച്ലൈനിന്റെ പ്രത്യേകത. കോണ്ടിനെന്റലുമായി ചേര്‍ന്ന് വികസിപ്പിച്ച പ്രത്യേക 'സൈലന്റ്-സീല്‍' ടയറുകളും ഇതിന്റെ സവിശേഷതയാണ്. ഈ ടയറുകള്‍ റോഡിലെ ശബ്ദം 9 ഡെസിബെല്‍ വരെ കുറയ്ക്കാന്‍ സഹായിക്കുന്നു.
ബ്രഷ്ഡ് സില്‍വര്‍ നിറത്തിലുള്ള 21 ഇഞ്ച് മള്‍ട്ടിസ്പോക്ക് അലോയ് വീലുകളിലാണ് സെഡാന്‍ ഓടുന്നത്. ഒരുക്കിയിരിക്കുന്നു. സാധാരണ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി 3,772 mm നീളമുള്ള വീല്‍ബേസ് ലഭിക്കുന്നതിനാല്‍ ഫാന്റം VIII EWB-യുടെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് കൂടുതല്‍ ലെഗ്‌റൂം ലഭിക്കുന്നു. കൂടുതല്‍ സുഖപ്രദമായ പിന്‍ സീറ്റുകള്‍, സ്റ്റാര്‍ലൈറ്റ് റൂഫ് ഹെഡ്‌ലൈനര്‍ (ഓപ്ഷണല്‍), ഡാഷ്‌ബോര്‍ഡില്‍ 'ഗാലറി' എന്നിവയും മറ്റ് പ്രധാന ആകര്‍ഷണങ്ങളാണ്.
റോള്‍സ് റോയ്സിന്റെ 'മാജിക് കാര്‍പെറ്റ് റൈഡ്' എന്ന സംവിധാനവും ഈ കാറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. റോഡിന്റെ സാഹചര്യം സ്‌കാന്‍ ചെയ്യാനായി വാഹനത്തിന്റെ മുന്‍ഭാഗത്ത് ഒരു സ്റ്റീരിയോ ക്യാമറ ഉപയോഗിക്കുന്ന സെല്‍ഫ്-ലെവലിംഗ് എയര്‍ സസ്പെന്‍ഷന്‍ സംവിധാനമാണിത്. ഇത് സസ്പെന്‍ഷന്‍ ക്രമീകരിച്ച് യാത്രക്കാര്‍ക്ക് സുഗമമായ യാത്രാനുഭവം സമ്മാനിക്കുന്നു.


Click it and Unblock the Notifications








