സൂപ്പര്‍ കാറിനൊപ്പം ഓട്ടോയും ഓടിക്കുന്ന ഒറിജിനല്‍ വണ്ടിപ്രാന്തന്‍! 11,658 കോടിയാണ് കക്ഷിയുടെ ആസ്തി

ഇന്ത്യയില്‍ നിരവധി കോടീശ്വരന്‍മാര്‍ ഉണ്ട്. അതില്‍ മിക്കയാളുകളും ആഡംബര കാറുകളോട് ഭ്രമമുള്ളവരാണ്. എന്നാല്‍ അതില്‍ വിരലില്‍ എണ്ണാവുന്നവര്‍ക്ക് മാത്രമാണ് കാര്‍ ഓടിക്കാന്‍ ക്രേസ് ഉള്ളത്. അതില്‍ ഒരാളാണ് റെയ്മണ്ട് ഗ്രൂപ്പ് എംഡി ഗൗതം സിംഘാനിയ (Gautam Singhania). വണ്ടിപ്രാന്തന്‍മാര്‍ക്ക് ഒരു ആമുഖം ആവശ്യമില്ലാത്ത ആളാണ് ഇദ്ദേഹം. വണ്ടി ഓടിക്കല്‍ മാത്രമല്ല ഡ്രിഫ്റ്റിംഗ് ആണ് ഇദ്ദേഹത്തിന്റെ പ്രധാന വിനോദങ്ങളില്‍ ഒന്ന്. മാള്‍ട്ടയില്‍ നടന്ന ഓള്‍സ്റ്റാര്‍സ് യൂറോപ്യന്‍ ഡ്രിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് അമേച്വര്‍ വിഭാഗത്തില്‍ ജയിച്ച സിംഘാനിയക്ക് ഇന്റര്‍നാഷനല്‍ പ്രോ ഡ്രിഫ്റ്റ് ലൈസന്‍സ് ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷനല്‍ ഡ്രിഫ്റ്റര്‍ കൂടിയാണ് ഈ ശതകോടീശ്വരന്‍.

കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെന്നിരിക്കേ ഗൗതം സിംഘാനിയ ഇപ്പോള്‍ സിമ്പിളായി ഓട്ടോറിക്ഷ ഓടിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്. 2024 ഏപ്രിലിലെ കണക്കുകള്‍ പ്രകാരം ഗൗതം സിംഘാനിയയുടെ മൊത്തം ആസ്തി 1.4 ബില്യണ്‍ യുഎസ് ഡോളര്‍ അല്ലെങ്കില്‍ ഏകദേശം 11,658 കോടി രൂപയാണ്. റെയ്മണ്ട് ഗ്രൂപ്പിലെ ഓഹരികള്‍ക്ക് പുറമെ നിരവധി റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപങ്ങളും ഇദ്ദേഹത്തിനുണ്ട്.

billionaire gautam singhania drives auto-rickshaw

ഒന്നിലധികം ഫെറാറികള്‍, ലംബോര്‍ഗിനികള്‍, മറ്റ് അപൂര്‍വ ഫോറിന്‍ കാറുകള്‍ എന്നിവയുള്‍പ്പെടെ ഡസന്‍ കണക്കിന് ആഡംബര വാഹനങ്ങളും സൂപ്പര്‍കാറുകളും സ്വന്തമായുള്ള അദ്ദേഹത്തിന് ചുറ്റും സദാസമയം സുരക്ഷാ വാഹനങ്ങളും ഉണ്ടാകും. പലപ്പോഴും തന്റെ സൂപ്പര്‍ കാറുകളിലാണ് അദ്ദേഹം പുറത്തിറങ്ങാറുള്ളത്. അതുകൊണ്ട് തന്നെ ശതകോടീശ്വരന്‍ ഓട്ടോറിക്ഷ ഓടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഓംകാര്‍ 9400 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വൈറ്റ്, റെഡ് ഡ്യുവല്‍ ടോണ്‍ ഫിനിഷിലുള്ള ഓട്ടോറിക്ഷ ഒരു ബില്‍ഡിംഗിന്റെ പുറത്ത് പാര്‍ക്ക് ചെയ്തിരിക്കുന്നതാണ് തുടക്കത്തില്‍ കാണാനാകുക. തൊട്ടുപിന്നാലെ സുരക്ഷ ഉദ്യോഗസ്ഥരുടെ പൈലറ്റ് വാഹനങ്ങള്‍ സ്‌പോട്ടിലേക്ക് എത്തുന്നു. പിന്നാലെ ഓട്ടേ പതിയെ നീങ്ങുന്നത് കാണാം.

billionaire gautam singhania drives auto-rickshaw

ഡ്രൈവര്‍ സീറ്റിലേക്ക് നോക്കുമ്പോള്‍ ആണ് ജീന്‍സും ടീഷര്‍ട്ടും അണിഞ്ഞ് സിംഘാനിയ ഓട്ടോ കാഷ്വലായി ഓടിക്കുന്നത് കാണാം. ഓട്ടോയുടെ പിന്‍സീറ്റില്‍ ഒരു സ്ത്രീയടക്കം യാത്രക്കാരും ഉണ്ടായിരുന്നു. മറ്റാരുടെയെങ്കിലും ഓട്ടോ ശതകോടീശ്വരന്‍ പബ്ലിസിറ്റി സ്റ്റണ്ടിന് വേണ്ടി ഓടിക്കുകയാണെന്ന് കരുതരുത്. ഈ ഓട്ടോ 2016-ല്‍ റെയ്മണ്ട് ഗ്രൂപ്പ് വാങ്ങിയതാണ്. ഡ്യുവല്‍ ടോണ്‍ ഫിനിഷില്‍ വരുന്ന ഓട്ടോയുടെ സീറ്റുകള്‍ വെള്ള നിറത്തിലാണുള്ളത്.

യഥാര്‍ത്ഥത്തില്‍ റെയ്മണ്ട് 100 ഓട്ടോ ഫെസ്റ്റിന്റെ (Raymond 100 Autofest) സമയത്ത് ചുമ്മാ ഒരു രസത്തിനാണ് സിംഘാനിയ ഈ ഓട്ടോയില്‍ സവാരി നടത്തിയത്. താനെയില്‍ റെയ്മണ്ട് ഗ്രൂപ്പും സൂപ്പര്‍കാര്‍ ക്ലബ് ഗാരേജും (super car Club Garage) ചേര്‍ന്നാണ് ഈ സൂപ്പര്‍കാര്‍ ഫെസ്റ്റ് സംഘടിപ്പിച്ചത്. 2020 നവംബറില്‍ സിംഘാനിയയാണ് ക്ലബ്ബ് സ്ഥാപിച്ചത്. റെയ്മണ്ട് ഗ്രൂപ്പിന്റെ 100-ാം വാര്‍ഷികത്തിന്റെ സ്മരണയ്ക്കായി കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച പരിപാടി മൂന്ന് ദിവസം നീണ്ടുനിന്നു.

billionaire gautam singhania drives auto-rickshaw

488 പിസ്റ്റകള്‍, 812 കോമ്പറ്റിസിയോണ്‍, ലംബോര്‍ഗിനി അവന്റഡോര്‍ അള്‍ട്ടിമേ റോഡ്സ്റ്റര്‍, SVJ, നിരവധി JDM സൂപ്പര്‍കാറുകള്‍ തുടങ്ങി അപൂര്‍വ ഫെറാറികള്‍ ഉള്‍പ്പെടെ 500-ലധികം കാറുകള്‍ സൂപ്പര്‍ കാര്‍ ഫെസ്റ്റില്‍ പ്രദര്‍ശിപ്പിച്ചു. ഫോര്‍മുല 1 ഇതിഹാസവും രണ്ട് തവണ ലോക ചാമ്പ്യനുമായ മിക്ക ഹക്കിനന്‍, F1 റേസര്‍ നരേന്‍ കാര്‍ത്തികേയന്‍, ഇന്ത്യന്‍ ക്രിക്കറ്റ് താരവും കോച്ചുമായിരുന്ന രവി ശാസ്ത്രി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
.
സൂപ്പര്‍ കാര്‍ ക്ലബ് ഗാരേജ് റീസ്‌റ്റോര്‍ ചെയ്ത രവി ശാസ്ത്രിയുടെ ഐക്കണിക് ഔഡി 100 ആയിരുന്നു പരിപാടിയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. അതേ പരിപാടിയില്‍ ഗൗതം സിംഘാനിയ തന്റെ സ്വകാര്യ കാര്‍ ശേഖരവും ഡ്രിഫ്റ്റിംഗ് പാടവവും പ്രദര്‍ശിപ്പിച്ചു. ബിഎംഡബ്ല്യു M3, നിസാന്‍ സില്‍വിയ, ഫോര്‍ഡ് മസ്താംഗ് മാക്-1 എന്നിവയുള്‍പ്പെടെയുള്ള തന്റെ വിവിധ ഡ്രിഫ്റ്റ് കാറുകള്‍ ഗൗതം സിംഘാനിയ സൂപ്പര്‍ കാര്‍ ഫെസ്റ്റിവലിനായി കൊണ്ടുവന്നു.

More from DriveSpark

Article Published On: Tuesday, January 14, 2025, 12:52 [IST]
English summary
Billionaire industrialist gautam singhania seen driving auto rickshaw viral video
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X