12,000 കോടി ആസ്തിയുള്ള മനുഷ്യൻ ഓഫീസില്‍ പോകുന്നത് ലോക്കല്‍ ട്രെയിനില്‍! കാരണം കേള്‍ക്കണോ?

ഇന്ത്യന്‍ നിരത്തുകളില്‍ കാറുകളുടെയും ബൈക്കുകളുടെയും എണ്ണം കൂടിക്കൊണ്ടിരിക്കുന്നത് കാരണം തിരക്കേറിയ സമയങ്ങളില്‍ നഗരങ്ങള്‍ ഗതാഗതക്കുരുക്ക് കാരണം ശ്വാസംമുട്ടുന്നു. ഇഴഞ്ഞ് നീങ്ങുന്ന ട്രാഫിക് കാരണം യഥാസമയം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാന്‍ സാധിക്കാതെ വരുന്നു. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളില്‍ ഒന്നാണ് മുംബൈ. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ ശരാശരി വേഗത മണിക്കൂറില്‍ 35-50 കിലോമീറ്ററാണെന്നാണ് പറയപ്പെടുന്നത്.

ഗതാഗതക്കുരുക്ക് കാരണം പല യാത്രക്കാരും കാറുകള്‍ക്ക് പകരം ട്രെയിനുകളാണ് ഇഷ്ടപ്പെടുന്നത്. ഇപ്പോള്‍ സമയം ലാഭിക്കാനായി ഓഫീസിലേക്ക് പോകാന്‍ മുംബൈയിലെ പ്രശസ്തമായ ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്ന ഒരു കോടീശ്വരനായ വ്യവസായിയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖനും ഹിരാനന്ദാനി ഗ്രൂപ്പിന്റെ സഹസ്ഥാപകനും മാനേജിംഗ് ഡയരക്ടറുമായ ഡോ. നിരഞ്ജന്‍ ഹിരാനന്ദാനി മുംബൈയിലെ ലോക്കല്‍ ട്രെയിനില്‍ സഞ്ചരിക്കുന്ന വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

niranjan hiranandani travels by local train

ഡോ. നിരഞ്ജന്‍ ഹിരാനന്ദാനി തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ശതകോടീശ്വരന്മാരുടെ ആഡംബര ജീവിതത്തെ നമ്മള്‍ ഒരുപാട് കഥകള്‍ കേട്ടിട്ടുണ്ടാകും. കോടിക്കണക്കിന് സമ്പത്തുള്ള സമ്പന്നര്‍ക്ക് വിലകൂടിയ സ്വകാര്യ ജെറ്റുകളുടെയും ലോകത്തിലെ ഏറ്റവും വിലകൂടിയ കാറുകളുടെയും ശേഖരം ഉണ്ടായിരിക്കുന്നത് സാധാരണമാണ്. ഇവിടെയാണ് ഇട്ടുമൂടാനുള്ള സമ്പത്തുള്ള ഒരു ശതകോടീശ്വരന്‍ മുംബൈ ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്ത് വ്യത്യസ്തനാകുന്നത്.

മുംബൈ ലോക്കലില്‍ സവാരി ചെയ്ത് ഹിരാനന്ദാനി ഉല്ലാസ്നഗറിലെ ഓഫീസിലേക്ക് പോകുമ്പോഴുള്ള വീഡിയോ ആണിതെന്നാണ് സൂചന. ഹിരാനന്ദാനിയെ പോലെരു വ്യക്തി ഇങ്ങനെ മുംബൈ ലോക്കല്‍ സവാരി ചെയ്യുന്നത് കണ്ട് എല്ലാവരും അത്ഭുതപ്പെടുന്നു. റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമില്‍ മറ്റ് യാത്രക്കാര്‍ക്കൊപ്പം കാത്തുനില്‍ക്കുന്നതാണ് 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ തുടക്കത്തില്‍ കാണാന്‍ സാധിക്കുന്നത്. പിന്നാലെ സഹയാത്രികര്‍ക്കൊപ്പം ഹിരനന്ദാനി ലോക്കല്‍ ട്രെയിനിന്റെ ക്യാബിനില്‍ കയറിപ്പറ്റുന്നു.

niranjan hiranandani travels by local train

മുംബൈയിലെ ലോക്കല്‍ ട്രെയിനുകളില്‍ പൊതുവേ കാലുകുത്താന്‍ ഇടമുണ്ടാകാറില്ലെങ്കിലും ഇവിടെ സ്ഥിതി അല്‍പ്പം മെച്ചമായിരുന്നു. ട്രെയിനില്‍ കയറിയ ഹിരാനന്ദാനി എസി ക്യാബിനില്‍ ഇരിപ്പിടം കണ്ടെത്തുന്നു. സീറ്റിലിരുന്ന ശേഷം അല്‍പ്പസമയം അദ്ദേഹം മൊബൈല്‍ഫോണില്‍ നോക്കിയിരിക്കുന്നതും സഹയാത്രികര്‍ക്ക് ഹസ്തദാനം നല്‍കുന്നതും കാണാനാകും. ആഡംബര കാറുകള്‍ സ്വന്തമായുള്ള ഹിരനന്ദാനി ട്രെയിന്‍ യാത്ര തെരഞ്ഞെടുക്കുക വഴി ഏതായാലും ഒത്തിരി സമയം ലാഭിച്ചിട്ടുണ്ടാകും. സമയത്തോളം വിലപിടിപ്പുള്ള മറ്റൊന്നില്ലെല്ലോ.

എന്നാലും കാര്‍ ഒഴിവാക്കി ട്രെയിനില്‍ യാത്ര ചെയ്യുക വഴി ഇദ്ദേഹം എത്ര സമയം യാത്ര ചെയ്തുവെന്ന് പറയാന്‍ സാധിക്കില്ല. ട്രാഫിക്കും ദൂരവും പരിഗണിച്ച് മാത്രമേ ഇത് കണക്കാക്കാന്‍ സാധിക്കൂ. ഹിരാനന്ദാനിയുടെ യാത്രക്ക് പക്ഷേ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ശതകോടികളുടെ ആസ്തിയുണ്ടായിട്ടും ഒരു സാധാരണക്കാരനെപ്പോലെ മുംബൈ ട്രെയിനില്‍ യാത്ര ചെയ്യാനെടുത്ത നിരഞ്ജന്‍ ഹിരാനന്ദാനിയുടെ തീരുമാനത്തെ ചില നെറ്റിസണ്‍സ് അഭിനന്ദിച്ചു.

വളരെ എളിമയാര്‍ന്ന വ്യക്തിയാണ് അദ്ദേഹമെന്നാണ് ഒരാള്‍ വിശേഷിപ്പിച്ചത്. ഈ പ്രവര്‍ത്തി അദ്ദേഹത്തിന്റെ ആദര്‍ശം വെളിവാക്കുന്നുവെന്നും നേരില്‍ കാണാന്‍ ആഗ്രഹമുണ്ടെന്നും ഒരു ഇന്‍സ്റ്റ ഉപയോക്താവ് കമന്റിട്ടു. എന്നാല്‍ കോടീശ്വരന്റെ ലളിത യാത്രയെ വിമര്‍ശിക്കുന്നവരുമുണ്ട്. അംഗപരിമിതരായ ആളുകള്‍ക്കായി മാറ്റിവെച്ച കോച്ചിലാണ് അദ്ദേഹം സഞ്ചരിക്കുന്നതെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. ട്രെയിന്‍ കോച്ചിന് പുറത്തെ സൈന്‍ ആണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ വ്യവസായിയെ കൂടാതെ മറ്റ് നിരവധി യാത്രക്കാരും അതില്‍ കയറിപ്പറ്റിയിട്ടുണ്ട്.

അംഗപരിമിതരുടെ കോച്ചായതിനാലാകും അതില്‍ തിരക്ക് കുറഞ്ഞതെന്നാണ് തോന്നുന്നത്. ഒരു വ്യക്തിക്ക് കോടികളുടെ ആസ്തിയും വില കൂടിയ കാറുകളുടെ ശേഖരവുമുണ്ടായിട്ടും ഓഫീസില്‍ പോകാന്‍ ഒരു ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്താല്‍ ആളുകള്‍ അമ്പരക്കുന്നത് സാധാരണമാണ്. എന്നാല്‍ മുംബൈയിലെ കുപ്രസിദ്ധമായ ട്രാഫിക്കാണ് നിരഞ്ജന്‍ ഹിരാനന്ദാനിയുടെ യാത്രയ്ക്ക് കാരണം.

niranjan hiranandani travels by local train

നിരവധി തവണ ആളുകള്‍ റോഡില്‍ കുടുങ്ങി മണിക്കൂറുകള്‍ പാഴാക്കുന്നതിനാല്‍ അത്തരമൊരു സാഹചര്യത്തില്‍ സമയം ലാഭിക്കാനായി മുംബൈ ലോക്കല്‍ സവാരി ചെയ്യാന്‍ ഹിരാനന്ദാനി തീരുമാനിക്കുകയായിരുന്നിരിക്കണം. തന്റെ യാത്രാനുഭവം ഉള്‍ക്കാഴ്ചയുള്ളതായാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അദ്ദേഹം വിവരിക്കുന്നത്. വീഡിയോക്ക് ഇന്‍സ്റ്റയില്‍ ദശലക്ഷക്കണക്കിന് കാഴ്ചക്കാരെയും ലഭിച്ചു. നിരഞ്ജന്‍ ഹിരാനന്ദാനിയെക്കുറിച്ച് പറയുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളായാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത്.

സഹോദരന്‍ സുരേന്ദ്ര ഹിരാനന്ദാനിയുമായി ചേര്‍ന്നാണ് നിരഞ്ജന്‍ ഈ വ്യവസായ സാമ്രാജ്യം സ്ഥാപിച്ചത്. ഇന്ത്യയിലെ ഏറ്റവും ധനികരായ 50 ആളുകളില്‍ ഒരാളായിരുന്നു അദ്ദേഹം. ഫോബ്സിന്റെ കണക്കുകള്‍ പ്രകാരം ഇദ്ദേഹത്തിന് 1.5 ബില്യണ്‍ ഡോളറിന്റെ അതായത് ഏകദേശം 12487 കോടി രൂപയുടെ ആസ്ഥിയുണ്ടെന്നാണ് പറയപ്പെടുന്നത്. നിരവധി ആഡംബര കാറുകള്‍ ഇദ്ദേഹത്തിന്റെ ഗരാജിലുണ്ട്.

More from DriveSpark

Article Published On: Wednesday, January 3, 2024, 15:37 [IST]
English summary
Billionaire niranjan hiranandanis mumbai local train journey viral reason is this
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X