ഔഡി മാറ്റി 9.99 ലക്ഷം രൂപയുടെ ഇവി വാങ്ങുമെന്ന് 600 കോടി സമ്പത്തുള്ള കോടീശ്വരന്‍! ഇതിലും വലിയ ഗ്യാരണ്ടി വേണോ?

ബ്രിട്ടീഷ് പാരമ്പര്യമുള്ള എംജി മോട്ടോര്‍ ഇന്ത്യയുടെ ഓഹരികള്‍ ഇന്ത്യയിലെ ഏറ്റവും പ്രമുഖ വ്യവസായ ഗ്രൂപ്പായ ജെഎസ്ഡബ്ല്യു വാങ്ങിയത് അടുത്ത കാലത്ത് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയില്‍ സംഭവിച്ച വലിയ സംഭവങ്ങളില്‍ ഒന്നാണ്. ചൈനീസ് ഉടമസ്ഥത ഇന്ത്യയിലെ തങ്ങളുടെ വിപുലീകരണ ശ്രമങ്ങളെ ബാധിച്ചതോടെ ഇന്ത്യന്‍ ഉടമകളെ തേടുകയായിരുന്നു എംജി. ഏതായാലും സജ്ജന്‍ ജിന്‍ഡാലിന്റെ നേതൃത്വത്തിലുള്ള ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ഓഹരികള്‍ സ്വന്തമാക്കിയതോടെ പുത്തന്‍ ഊര്‍ജ്ജം കൈവന്നിരിക്കുകയാണ് കമ്പനിക്ക്. ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ബുധനാഴ്ച (11 സെപ്റ്റംബര്‍ 2024) തങ്ങളുടെ ഏറ്റവും പുതിയ ഓള്‍-ഇലക്ട്രിക് വാഹനമായ വിന്‍ഡ്സര്‍ ഇവി ഇന്ത്യയില്‍ അവതരിപ്പിച്ചു.

9.99 ലക്ഷം രൂപ വിലയുള്ള ഈ പുതിയ മോഡല്‍ ഇന്ത്യന്‍ ഇവി വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ അനന്തരാവകാശിയും ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഉടമയുമായ പാര്‍ത്ഥ് ജിന്‍ഡാല്‍ ലോഞ്ച് ഇവന്റില്‍ പങ്കെടുത്തിരുന്നു. ഫോര്‍ബ്സിന്റെ കണക്കുകള്‍ പ്രകാരം ജിന്‍ഡാല്‍ കുടുംബത്തിന് 7.68 ബില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ട്. ഇത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 64000 കോടി രൂപ വരും.

parth jindal mg windsor ev

പാര്‍ത്ഥ് ജിന്‍ഡാലിന് മാത്രം 600 കോടി രൂപയുടെ സമ്പത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിസിനസ് വൈദഗ്ധ്യവും പ്രതിബന്ധതയും കാരണം തൊട്ടതെല്ലാം കുടുംബ ബിസിനസ് അതിവേഗം വളര്‍ത്തി പേര് സമ്പാദിച്ചിട്ടുണ്ട് പാര്‍ത്ഥ്. ഇപ്പോള്‍ തങ്ങളുടെ കമ്പനി പുത്തന്‍ ഇവി പുറത്തിറക്കിയ ചടങ്ങില്‍ വെച്ച് വമ്പന്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ജെഎസ്ഡബ്ല്യൂ ഗ്രൂപ്പിന്റെ യുവ രാജാവ്.

തന്റെ ഔഡി ഇ-ട്രോണ്‍ ജിടി ഇലക്ട്രിക് ലക്ഷ്വറി സെഡാന്‍ മാറ്റി വിന്‍ഡ്‌സര്‍ ഇവി ഇനി മുതല്‍ വിന്‍ഡ്സര്‍ ഇവി ഉപയോഗിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. എംജി ഷോറൂമില്‍ നിന്ന് ഒന്ന് ഡെലിവര്‍ ചെയ്താലുടന്‍ വിന്‍ഡ്സറിലേക്ക് മാറുമെന്നാണ് അദ്ദേഹം പറയുന്നത്. നിലവില്‍ പാര്‍ത്ഥ് ജിന്‍ഡാല്‍ ഓടിക്കുന്ന ഔഡി ഇവിക്ക് ഏകദേശം 2 കോടി രൂപ വില വരും.

mg windsor ev

ഈ കാര്‍ മാറ്റി വെറും 9.99 ലക്ഷം രൂപ മാത്രം വില വരുന്ന കാര്‍ സ്വന്തമാക്കുമെന്ന പ്രഖ്യാപനം വലിയ വാര്‍ത്തയായി. ഔഡി കാര്‍ മാറ്റി പുതിയ എംജി കാര്‍ തെരഞ്ഞെടുക്കാന്‍ മാത്രം എന്താണ് ഇത്ര പ്രത്യേകതയെന്നാകും നിങ്ങള്‍ ചിന്തിക്കുന്നത്. അത് പറഞ്ഞു തരാം. എംപിവിയുടേയും എസ്‌യുവിയുടെയും ഘടകങ്ങള്‍ സംയോജിക്കുന്ന ക്രോസോവര്‍ യൂട്ടിലിറ്റി വാഹനമാണ് (സിയുവി) എംജി വിന്‍ഡ്സര്‍ ഇവി.

എംജി വിന്‍ഡ്സര്‍ ഇവിയില്‍ 38 kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ചിരിക്കുന്നു. ഒറ്റചാര്‍ജില്‍ 331 കിലോമീറ്റര്‍ ക്ലെയിംഡ് ഡ്രൈവിംഗ് റേഞ്ചാണ് ഇലക്ട്രിക് ക്രോസ്ഓവര്‍ അവകാശപ്പെടുന്നത്. യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ വിന്‍ഡ്സറിന് ഏകദേശം 250 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. 136 PS പവറും 200 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ഫ്രണ്ട് വീല്‍ ഡ്രൈവ് നല്‍കുന്ന സിംഗിള്‍ ഇലക്ട്രിക് മോട്ടോറാണ് ഇതിന്റെ സവിശേഷത.

mg windsor ev interior

എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ്, എസെന്‍സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ വാഹനം ലഭ്യമാണ്. കോമെറ്റ് ഇവിക്കും ZS ഇവിക്കും ഇടയില്‍ സ്ഥാപിച്ചിരിക്കുന്ന ഈ കാറില്‍ 15.6 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 8.8 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ പോലുള്ള പ്രീമിയം സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു. കാര്‍ വാങ്ങാനുള്ള പ്രാരംഭ ചെലവ് കുറയ്ക്കാനായി ബാറ്ററി ആസ് എ സര്‍വീസ് (BaaS) പ്രോഗ്രാമിന് കീഴിലാണ് വിന്‍ഡ്‌സര്‍ ഇവി എത്തുന്നത്.

എംജി മോട്ടോര്‍ ഇന്ത്യ ബാറ്ററി ഉപയോഗത്തിന് കിലോമീറ്ററിന് 3.5 രൂപ ഈടാക്കും കൂടാതെ മൂന്ന് വര്‍ഷത്തിന് ശേഷം 60 ശതമാനം ബൈബാക്ക് ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നു. അങ്ങനെ വരുമ്പോള്‍ ഷോറൂം വിലയേക്കാള്‍ രണ്ട് ലക്ഷത്തിനോട് അടുത്ത് അധിക വാങ്ങുന്നവര്‍ക്ക് ചെലവാകും. എംജി വിന്‍ഡ്‌സര്‍ ഇവിയുടെ ലോഞ്ച് ഇന്ത്യയുടെ വളരുന്ന ഇലക്ട്രിക് വാഹന വിപണിയില്‍ ജെഎസ്ഡബ്ല്യു എംജി മോട്ടോറിന്റെ ഒരു സുപ്രധാന ചുവടുവെപ്പാണ്.

പാര്‍ത്ഥ് ജിന്‍ഡാല്‍ ഔഡി ഇ-ട്രോണ്‍ ജിടി ആര്‍എസിനെ കുറിച്ച് പറയുമ്പോള്‍ ഇത് ഡേടോണ ഗ്രേ പേളിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. അതിന്റെ ശക്തമായ പെര്‍ഫോമന്‍സിന് പേരുകേട്ട വാഹനമാണ് ഔഡി ഇ-ട്രോണ്‍ ജിടി ആര്‍എസ്. മുന്നിലെയും പിന്നിലെയും ആക്സിലുകളില്‍ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറുകള്‍ സംയോജിതമായി 637 bhp പവറും 830 Nm ടോര്‍ക്കും നല്‍കുന്നു. 84 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്ക് 472 കിലോമീറ്റര്‍ പരമാവധി റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

ഏതായാലും കോടികളുടെ സമ്പത്തുള്ള വണ്ടിക്കമ്പനി മുതലാളി തന്നെ ഹൈ എന്‍ഡ് വാഹനം മാറ്റി വിന്‍ഡ്സര്‍ ഇവി ഉപയോഗിക്കുന്നത് പുത്തന്‍ മോഡലിന്റെ പ്രാചരണത്തിന് വലിയ തോതില്‍ ഗുണം ചെയ്യും. വിന്‍ഡ്സര്‍ ഇവിയുടെ ടെസ്റ്റ് ഡ്രൈവുകള്‍ സെപ്റ്റംബര്‍ 25-ന് ആരംഭിക്കും. ഒക്ടോബര്‍ മൂന്ന് മുതല്‍ ബുക്കിംഗ് ആരംഭിക്കുന്ന ഇവിയുടെ ഡെലിവറി 2024 ഒക്ടോബര്‍ 12 മുതല്‍ ആരംഭിക്കും.

More from DriveSpark

Article Published On: Friday, September 13, 2024, 13:12 [IST]
English summary
Billionaire parth jindal to ditch his audi e tron gt electric luxury sedan for mg windsor ev details
കൂടുതല്‍... #auto news #electric car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X