കിളി പാറുന്നത് സ്പീഡ് ലിമിറ്റ് തിരിച്ചറിഞ്ഞ്

കിളികള്‍ക്ക് മനുഷ്യര്‍ നിശ്ചയിച്ച വിവിധ വേഗതാ മാനദണ്ഡങ്ങള്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് പഠനം. ഫ്രാന്‍സിലെ രണ്ട് ഗവേഷകരാണ് ഈ സംഗതി നിരീക്ഷണങ്ങളിലൂടെ തിരിച്ചറിഞ്ഞത്. ചില റോഡുകളില്‍ വാഹനങ്ങള്‍ പതുക്കെയും മറ്റു ചിലയിടത്ത് വേഗത്തിലും പോകുന്നതായി തിരിച്ചറിയുന്ന പക്ഷികള്‍ ഓരോ ഇടത്തും ആവശ്യമായ ജാഗ്രത പുലര്‍ത്തുന്നതായി പഠനം പറയുന്നു.

പിയറി ലഗാഗ്നീക്‌സ്, സിമണ്‍ ഡികാറ്റസ് എന്നീ ശാസ്ത്രജ്ഞരാണ് കിളി പാറുന്ന വിഷയത്തില്‍ പഠനം നടത്തിയത്. ഒരു ദിവസം വൈകീട്ട് ലാബില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചുവരുന്ന വഴിക്കാണ് ഇരുവരും ആദ്യമായി കിളികളുടെ പെരുമാറ്റം ശ്രദ്ധിച്ചത്.

Birds Are Aware Of Road Speed Limits

കുറെക്കാലം നീണ്ട നിരീക്ഷണങ്ങളില്‍ നിന്ന് രസകരമായ പല കാര്യങ്ങളും ഇവര്‍ ഉരുത്തിരിച്ചെടുത്തു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ വരുന്ന വാഹനത്തിനു മുമ്പിലൂടെ 15 മീറ്ററെങ്കിലും അകലം പാലിച്ചേ കിളികള്‍ പറക്കുകയുള്ളൂ. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ വരുന്ന വാഹനത്തില്‍ നിന്ന് 75 മീറ്ററെങ്കിലും അകലം പാലിച്ച് പറക്കാന്‍ കിളികള്‍ ശ്രദ്ധിക്കും!

ഇതില്‍ പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം, ലഗാഗ്നീക്‌സ് പറയുന്നത്, കിളികള്‍ എതിരെ വരുന്ന വാഹനത്തിന്റെ വേഗതയെ അല്ല ആസ്പദമാക്കുന്നത്, പകരം, റോഡിലെ സ്പീഡ് ലിമിറ്റിനെയാണ്! എന്നാല്‍, ഇത് റോഡ് സൈന്‍ വായിച്ച് മനസ്സിലാക്കുന്നതല്ല. ചിരപരിചയം കൊണ്ട് മനസ്സിലാക്കുന്നതാണ്.

ഓരോ പാതയിലും വളരെ കുറച്ചു നേരത്തെ നിരീക്ഷണം കൊണ്ടു തന്നെ വാഹനങ്ങളുടെ സ്പീഡ് ലിമിറ്റ് തിരിച്ചറിയാന്‍ സാധിക്കുന്നു. ഇതിനനുസരിച്ച് പ്രതികരിക്കുകയാണ് കിളികള്‍ ചെയ്യുന്നത്.

ഇക്കാര്യം എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതാവണം എന്നില്ല. ഓരോ സാഹചര്യത്തിനുമനുസരിച്ച് പെരുമാറാന്‍ കിളികള്‍ക്ക് സാധിക്കുന്നത് പലരും നിരീക്ഷിച്ചിട്ടുണ്ടാവും. ഇത്തരത്തില്‍ തിരിച്ചറിയല്‍ ശേഷിയുള്ളതു കൊണ്ടാവണമല്ലോ അവ അതിജീവിക്കുന്നതും.

More from DriveSpark

Article Published On: Monday, August 26, 2013, 18:40 [IST]
English summary
Two scientists working together in France have concluded that birds can comprehend the different speed limits on roads set by humans.
കൂടുതല്‍... #news #auto facts #വാര്‍ത്ത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X