ബെൻസും ബിഎംഡബ്ല്യുവും അല്ല, ആൾക്കൂട്ടത്തിൽ വേറിട്ടു നിൽക്കാൻ ബിർള വാങ്ങിയത് ഒരു ഇറ്റാലയൻ സുന്ദരിയെ

വമ്പൻ കോടീശ്വരൻമാരായ ബിസിനസുകാരുടേയും സെലിബ്രിറ്റികളുടേയും വീക്നസാണ് വിലകൂടിയ ലക്ഷ്വറി കാറുകൾ എന്ന് നമുക്ക് എല്ലാവർക്കും അറിയാം. തങ്ങളുടെ ആഡംബര ലൈഫ്സ്റ്റൈലിന് ഒരു തിലകക്കുറിയായി അവർ ഇവയെ കൊണ്ട് നടക്കുന്നു. എന്നാൽ മിക്ക കേസുകളിലും, ഇത്തരം സലിബ്രിട്ടികൾ നമ്മുടെ റോഡുകളിൽ സാധാരണമായ കാണപ്പെടുന്ന ലക്ഷ്വറി ബ്രാൻഡുകളാണ് തിരഞ്ഞെടുക്കുന്നത് എന്ന് നാം കണ്ടിട്ടുണ്ട്. എന്നിരുന്നാലും, ഈ ഭൂരിഭാഗത്തിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കുകയും ഇന്ത്യൻ റോഡുകളിൽ അത്ര സാധാരണമല്ലാത്ത, അപൂർവമായ കാറുകളും ബ്രാൻഡുകളും തിരഞ്ഞെടുക്കുന്ന ചുരുക്കം ചിലരുണ്ട്. അത്തരത്തിൽ ഒരു വ്യത്യസ്ത ഫാമിലിയാണ് തങ്ങൾ എന്ന് ബിർള കുടുംബം ഇപ്പോൾ തെളിയിച്ചിരിക്കുകയാണ്.

പുതിയ മസെരാട്ടി ലെവാൻ്റെ GT ഹൈബ്രിഡ് ലക്ഷ്വറി എസ്‌യുവിയാണ് ബിർള കുടുംബം തങ്ങളുടെ ഗരാജിലേക്ക് ചേർത്തിരിക്കുന്നത്. പെറ്റൽ മസെരാട്ടി ഇന്ത്യ തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഡെലിവറി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോയിൽ, ബിർള കുടുംബത്തിൽ നിന്നുള്ള യുവ സംരംഭകൻ നിർവാൻ ബിർള തൻ്റെ പുതിയ കാറിലേക്ക് നടന്നുപോകുന്നത് നമുക്ക് കാണാം. കോടീശ്വരനായ വ്യവസായിയും യാഷ് ബിർള ഗ്രൂപ്പിൻ്റെ ചെയർപേഴ്സനുമായ യാഷ് ബിർളയുടെ മകനാണ് നിർവാൻ.

മസെരാട്ടി ലെവാൻ്റെ ഇന്ത്യൻ വ്യവസായികൾക്കും സെലിബ്രിറ്റികൾക്കും ഇടയിൽ അത്ര സാധാരണമായ ഒരു കാറല്ല. ഇവരിൽ ഭൂരിഭാഗവും മെർസിഡീസ്, ബിഎംഡബ്ല്യു, ബെൻ്റ്‌ലി അല്ലെങ്കിൽ റോൾസ് റോയ്‌സ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ആഡംബര സെഡാനുകളോ എസ്‌യുവികളോ ആണ് തിരഞ്ഞെടുക്കുന്നത്. എന്നാൽ, ഈ സാഹചര്യത്തിൽ, നിർവാൻ വാങ്ങിയ പുതിയ മസെരാട്ടി ലെവാൻ്റെ GT ഹൈബ്രിഡ് അദ്ദേഹത്തെ തീർച്ചയായും വേറിട്ട് നിൽക്കാൻ സഹായിക്കുന്നു.

പുതിയ ലെവാൻ്റെയുടെ എക്‌സ്‌-ഷോറൂം വില എന്നത് 1.45 കോടി രൂപയിൽ തുടങ്ങി 1.60 കോടി രൂപ വരെ ഉയരുന്നതാണ്. കൂടുതൽ ശക്തമായ V6, V8 എഞ്ചിനുകൾ ഉൾപ്പെടുന്ന ലവാന്റെ ശ്രേണിയുടെ എൻട്രി ലെവൽ ഹൈബ്രിഡ് വേരിയൻ്റാണ് ഇവിടെ നാം കാണുന്നത്. മസെരാട്ടി ഈ പുതിയ GT ഹൈബ്രിഡ് വേരിയൻ്റ് അവതരിപ്പിച്ചപ്പോൾ, അത് ലക്ഷ്വറി, സ്പോർട്ടിനെസ്,സസ്റ്റെയിനബിലിറ്റി എന്നിവയുടെ മിശ്രിതമാണെന്ന് അവർ അവകാശപ്പെട്ടു.

ഇറ്റാലിയൻ GT -യും സ്‌പോർട്‌സ് കാർ നിർമ്മാതാക്കളും തങ്ങളുടെ ആദ്യ എസ്‌യുവിയായ ലെവാൻ്റെയെ കുറച്ച് കാലങ്ങൾക്ക് മുമ്പാണ് വിപണിയിൽ അവതരിപ്പിച്ചത്. എസ്‌യുവിയുടെ മുൻവശം സാധാരണ മസെരാട്ടി മോഡലകളെപ്പോലെയാണ്. മസെരാട്ടി 3200GT -ൽ നിന്ന് പ്രചോദിതമായ ഫ്രണ്ട് ഗ്രില്ല്, സ്ലീക്ക് ഹെഡ്‌ലാമ്പുകൾ, ഡ്യുവൽ ഫംഗ്‌ഷൻ LED DRL-കൾ, മസ്‌കുലാർ ഫ്രണ്ട് ബമ്പർ, ക്രോം ആക്‌സൻ്റുകൾ, ഗ്രില്ലിലും ബോണറ്റിലും മസെരാട്ടി ലോഗോ എന്നിവ ഫ്രണ്ട് ഫാസിയയിൽ ഉൾപ്പെടുന്നു.

എസ്‌യുവിയുടെ സിൽവർ ഷെയ്ഡാണ് നിർവാൻ വാങ്ങിയത്, അത് വളരെ സ്‌പോർട്ടിയായി കാണപ്പെടുന്നു. എസ്‌യുവിയുടെ സൈഡ് പ്രൊഫൈലിൽ ഫ്രണ്ട് ഫെൻഡറുകളിൽ ട്രിപ്പിൾ എയർ വെൻ്റുകളും 20 ഇഞ്ച് അലോയ് വീലുകളും നമുക്ക് കാണാം, അവ ഈ എസ്‌യുവിയുടെ സ്റ്റാൻഡേർഡ് ഫിറ്റ്മെന്റുകളാണ്. 90 -കളിലെ പഴയ മസെരാട്ടി മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു ശൈലിയാണ് കാറിന്റെ മുഴുവൻ ഡിസൈൻ ഘടകങ്ങൾക്കും ലഭിക്കുന്നത്.

ഈ വീഡിയോയിൽ, എസ്‌യുവിയുടെ എക്സ്റ്റീരിയറും ഇൻ്റീരിയറും നമുക്ക് വിശദമായി കാണാനാവുന്നില്ല. ലെവാൻ്റെ GT ഹൈബ്രിഡിനായി റെഡ് ഷെയ്ഡിലുള്ള അകത്തളങ്ങളാണ് നിർവാൻ തിരഞ്ഞെടുത്തത് എന്ന് തോന്നുന്നു. അദ്ദേഹം കാർ പരിശോധിക്കുന്നതും അതിൽ ഇരിക്കുന്നതും വീഡിയോയിൽ കാണാം. കാർ യഥാർത്ഥത്തിൽ ഉപഭോക്താവിന് ഹോം ഡെലിവറി ചെയ്യുകയായിരുന്നു.

ഉയർന്ന നിലവാരമുള്ള അപ്പ് മാർക്കറ്റ് മെറ്റീരിയലുകൾ ഉപയോഗിച്ച് പ്രീമിയം ലുക്കുള്ള ഇൻ്റീരിയറുകൾ ലെവാൻ്റെ GT ഹൈബ്രിഡിനുണ്ട്. ത്രീ സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, 8.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റം, എട്ട് സ്പീക്കർ ഹർമാൻ ആൻഡ് കാർഡൺ സ്പീക്കർ സിസ്റ്റം എന്നിവയാണ് എസ്‌യുവിയുടെ മറ്റ് സവിശേഷതകൾ.

ഉപഭോക്താക്കൾക്ക് 17 -സ്പീക്കർ ബോവേഴ്‌സ് & വിൽകിൻസ് പ്രീമിയം സൗണ്ട് സിസ്റ്റം, കണക്റ്റഡ് കാർ ഫീച്ചറുകൾ, ഡാഷ്‌ബോർഡിൽ ഒരു അനലോഗ് ക്ലോക്ക്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളിനായി ടോഗിൾ സ്വിച്ചുകൾ എന്നിവയും തിരഞ്ഞെടുക്കാനാവും. 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് ലെവാൻ്റെ GT ഹൈബ്രിഡിന്റെ ഹൃദയം.

മുൻ പതിപ്പുകളിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്ത V6 എഞ്ചിന് പകരം നാല് സിലിണ്ടർ യൂണിറ്റ് ജോടിയാക്കിയ ഒരു മൈൽഡ് ഹൈബ്രിഡ് സിസ്റ്റം ഇതിൽ വരുന്നു, ആവശ്യമുള്ളപ്പോൾ ഇത് എഞ്ചിനെ സഹായിക്കുന്നു. ഈ 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 325 bhp പരമാവധി കരുത്തും 450 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇത് എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായിട്ടാണ് ഘടിപ്പിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Friday, July 12, 2024, 11:02 [IST]
English summary
Birla family takes delivery of maserati levante gt hybrid suv worth 1 45 crores
കൂടുതല്‍... #maserati #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X