ആംബുലൻസിന് വഴി നൽകിയില്ല; ബിജെപി നേതാവ് വിവാദത്തിൽ

റോഡിൽ ഏറ്റവും മുൻഗണന ലഭിക്കുന്ന വാഹനമാണ് ആംബുലൻസ്. ഒരു മനുഷ്യ ജീവന് ലോകത്ത് മറ്റെന്തിനേക്കാളും വില കൽപ്പിക്കുന്നതിനാലാണ് റോഡുകളിൽ ജീവ രക്ഷയ്ക്കായി പായുന്ന ആംബുലൻസുകൾക്ക് ഏറ്റവും മുൻഗണന നൽകിയുള്ള നിയമം നിലവിലുള്ളത്.

ആംബുലൻസിന് വഴി നൽകിയില്ല; ബിജെപി നേതാവ് വിവാദത്തിൽ

എന്നാൽ ജനങ്ങളെ സേവിക്കുന്ന ഒരു രാഷ്ട്രീയ നേതാവ് തന്നെ ഇതിന്റെ വില മനസ്സിലാക്കുന്നില്ല എന്നത് വളരെയധികം പരിതാപകരമായ കാര്യമാണ്.

ആംബുലൻസിന് വഴി നൽകിയില്ല; ബിജെപി നേതാവ് വിവാദത്തിൽ

പശ്ചിമ ബംഗാളിലെ ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷാണ് ബിജെപി യോഗം നടന്നിരുന്ന വഴിയിലൂടെ ആംബുലൻസ് കടത്തി വിടാതിരുന്നത്. റോഡിൽ നൂറു കണക്കിന് പാർട്ടി പ്രവർത്തകർ ഇരിക്കുകയാണെന്നും ആംബുലൻസ് വേറെ വഴി തിരിച്ചു വിടാനുമാണ് അദ്ദേഹം നിർദ്ദേശിച്ചത്.

ആംബുലൻസിന് വഴി നൽകിയില്ല; ബിജെപി നേതാവ് വിവാദത്തിൽ

നാദിയയിലെ കൃഷ്ണനഗറിലാണ് സംഭവം. പ്രസ്തുത വഴിയിൽ ബിജെപി യോഗം നടക്കുകയാണെന്ന് ആംബുലൻസ് ഡ്രൈവർക്ക് അറിയില്ലെ? പിന്നെ എന്തിനാണ് അയാൾ ഈ വഴി വന്ന് എന്നും ഘോഷ് ചോദ്യം ചെയ്തു.

ആംബുലൻസിന് വഴി നൽകിയില്ല; ബിജെപി നേതാവ് വിവാദത്തിൽ

ബിജെപി യോഗം അലങ്കോലപ്പെടുത്താനുള്ള തൃണമൂൽ കോൺഗ്രസ്സിന്റെ ശ്രമണാതിന് എന്നും അദ്ദേഹം ആരോപിച്ചു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയേയും ഘോഷ് കുറ്റപ്പെടുത്തി.

ആംബുലൻസിന് വഴി നൽകിയില്ല; ബിജെപി നേതാവ് വിവാദത്തിൽ

ബിജെപി സംസ്ഥാന പ്രസിഡന്റ് ആംബുലൻസ് വഴി തിരിച്ചു വിടുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലും, ഇന്റർനെറ്റിലും വൈറലാവുകയാണ്. കടുത്ത മനുഷ്യാവകാശ ലംഘനം നടത്തിയ ബിജെപി നേതാവിനെതിരെ വളരെയധികം ജനരോക്ഷം ഉയരുകയാണ്.

ആംബുലൻസിന് വഴി നൽകിയില്ല; ബിജെപി നേതാവ് വിവാദത്തിൽ

എന്നിരുന്നാലും ഇതു വരെ ഘോഷിനെതിരെ യാതൊരു നിയമ നടപടികളും ഉണ്ടായിട്ടില്ല. സൈറനിട്ടു വരുന്ന ആംബുലൻസിനായി വഴിയൊരുക്കി നൽകേണ്ടത് പൊലീസിന്റെയും കർത്തവ്യമാണ്.

ആംബുലൻസിന് വഴി നൽകിയില്ല; ബിജെപി നേതാവ് വിവാദത്തിൽ

സ്വാഭാവികമായും ഒരു രാഷ്ട്രീയ പാർട്ടിയുടെ യോഗം നടക്കുമ്പോൾ പൊലീസ് ആ പരിസരത്ത് ഉണ്ടായിരിക്കും. എന്നാൽ ഇവിടെ പൊലീസും ബിജെപി നേതാവിന്റെ പ്രവർത്തികൾക്ക് വായും പൂട്ടി നിൽക്കുകയായിരുന്നോ എന്നതിനെക്കുറിച്ച് വ്യക്തതയില്ല.

രാജ്യത്തെ റോഡ് നിയമങ്ങളെക്കുറിച്ചും, സാമാന്യ മര്യാദകളെക്കുറിച്ചും രാഷ്ട്രീയ നേതാക്കൾക്കും മറ്റ് ജനപ്രതിനിഥികൾക്കും ട്യൂഷൻ എടുക്കേണ്ടുന്ന ഗതിയിലേക്കാണ് ഇന്ന് നമ്മുടെ രാജ്യത്തിന്റെ പോക്ക്.

ആംബുലൻസിന് വഴി നൽകിയില്ല; ബിജെപി നേതാവ് വിവാദത്തിൽ

എന്നാൽ പലയിടങ്ങളിലും എത്ര വലിയ ആൾക്കൂട്ടത്തിലും തിരക്കിലും ആംബുലൻസിന് വഴിയൊരുക്കുന്ന പല ആശ്വാസകരമായ വീഡിയോകളും അടുത്തിടെ വന്നിരുന്നു.

ആംബുലൻസിന് വഴി നൽകിയില്ല; ബിജെപി നേതാവ് വിവാദത്തിൽ

നമ്മുടെ കേരളത്തിലും പൗരത്ത ഭേതഗതി ബില്ലിനെതിരെ പ്രതിഷേധവുമായി നിരത്തിലിറങ്ങിയ ആയിരക്കണക്കിന് ജവനങ്ങൾ രോഗിയുമായി പാഞ്ഞു വരുന്ന ആംബുലൻസിന് വഴിയൊരുക്കിയ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ആംബുലൻസിന് വഴി നൽകിയില്ല; ബിജെപി നേതാവ് വിവാദത്തിൽ

ഡെൽഹിയിലെ ജാമിയ മിലിയ സർവ്വകലാശാലയ്ക്കു മുന്നിലും പ്രതിഷേധക്കാർ ആംബുലൻസിന് വഴി ഒരുക്കി മാതൃക കാണിച്ചിരുന്നു.

Most Read Articles

Malayalam
English summary
BJP Leader blocks ambulance's path in West Bengal. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X