വികസനം വരും, എനിക്കും എൻ്റെ വീട്ടിലും...! എംഎൽഎ മകൾക്ക് സമ്മാനിച്ചത് രണ്ടര കോടിയുടെ ബെൻസ്
ഇലക്ഷൻ അടുക്കുന്ന സമയമാകുമ്പോഴാണല്ലോ നമ്മൾ വികസനം എന്ന വാക്ക് കൂടുതലായി കേൾക്കുന്നത്. അത് പാർട്ടി ഭേദമന്യെ കേൾക്കാം. ഏത് പാർട്ടി വന്നാലും നാട്ടിൽ വികസനം വന്നാൽ മതിയല്ലോ. എന്നാൽ ഇവിടെ നാട്ടിലല്ല, വീട്ടിൽ കുറച്ച് വികസനം നടത്തിയ എംഎൽഎയുടെ കാര്യമാണ് പറയാൻ പോകുന്നത്. എംഎൽഎ മകൾക്ക് രണ്ടരകോടിയുടെ ബെൻസ് സമ്മാനമായി നൽകുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
നോർത്ത് ഗോവയിലെ കല്ലൻഗുട്ട് മണ്ഡലത്തിന്റെ ബിജെപി എംഎൽഎ മൈക്കിൾ ലോബോയാണ് മകൾക്കു സമ്മാനമായി മെഴ്‌സിഡീസ് ബെൻസ് എസ്എൽ 55 എ എം ജി നൽകിയത്. വാഹനത്തിൻ്റെ വിശദാംശങ്ങളിലേക്ക് നോക്കിയാൽ കഴിഞ്ഞ വർഷമാണ് AMG SL 55 ഇന്ത്യന്‍ വിപണിയിലെത്തിച്ചത്. റോഡ്‌സ്റ്ററിന്റെ 5-ാം തലമുറ പതിപ്പ് വിപണിയിലെത്തി 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് SL 7-ാം തലമുറ ഇന്ത്യന്‍ മണ്ണിലെത്തിയത്.

2+2 സീറ്റിംഗ് ലേഔട്ടും ഫാബ്രിക് റൂഫും ഉള്ള റോഡ്സ്റ്റര്‍ CBU ആയിട്ടാണ് ഇന്ത്യയിലെത്തിക്കുക. ലക്ഷ്വറി കണ്‍വെര്‍ട്ടബിളിന്റെ ഒരൊറ്റ പതിപ്പാണ് മെര്‍സിഡീസ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. റോഡ്‌സ്റ്ററിന്റെ ഏഴാം തലമുറ പതിപ്പ് സാങ്കേതികമായി ജര്‍മ്മന്‍ ബ്രാന്‍ഡിന്റെ ആഗോള ലൈനപ്പിലെ S-ക്ലാസ് കാബ്രിയോലെറ്റ്, AMG GT റോഡ്സ്റ്റര്‍, ആറാം തലമുറ SL എന്നിവയുടെ പകരക്കാരനാകും.
ഒബ്‌സിഡിയന്‍ ബ്ലാക്ക്, സെലനൈറ്റ് ഗ്രേ, ഹൈപ്പര്‍ ബ്ലൂ, ആല്‍പൈന്‍ ഗ്രേ, ഒപാലൈറ്റ് വൈറ്റ് ബ്രൈറ്റ്, സ്‌പെക്ട്രല്‍ ബ്ലൂ മാഗ്‌നോ, പാറ്റഗോണിയ റെഡ് ബ്രൈറ്റ്, മോണ്‍സ ഗ്രേ മാഗ്‌നോ എന്നിങ്ങനെ എട്ട് കളര്‍ ഓപ്ഷനുകളിലാണ് മെര്‍സിഡീസ് SL 55 റോഡ്‌സ്റ്റര്‍ വാഗ്ദാനം ചെയ്യുന്നത്. മെര്‍സിഡീസ് ബെന്‍സ് AMG SL 55-ന്റെ പവര്‍ട്രെയിന്‍ വശങ്ങള്‍ നോക്കുമ്പോള്‍ 4.0-ലിറ്റര്‍ ട്വിന്‍-ടര്‍ബോ, V8 പെട്രോള്‍ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 469 bhp പവറും 700 Nm ടോര്‍ക്കും വികസിപ്പിക്കുന്നു.

9 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. ഇത് മെര്‍സിഡീസിന്റെ 4Matic+ സിസ്റ്റം വഴി നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കുന്നു.പെര്‍ഫോമന്‍സ് വശം നോക്കിയാല്‍ ഈ കാര്‍ വെറും 3.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 295 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. റിയര്‍ ആക്സില്‍ സ്റ്റിയറിംഗ് സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നുവെന്നതാണ് SL-ന്റെ മറ്റൊരു സവിശേഷത.
4,705mm നീളവും 1,915mm വീതിയും 1,359mm ഉയരവുമാണ് മെര്‍സിഡീസ് SL55 റോഡ്‌സ്റ്ററിന്റെ വലിപ്പം. പുതിയ കാറിന് നീളം 88 mm, വീതി 38mm, ഉയരം 44mm എന്നിവ വര്‍ധിപ്പിച്ചിരിക്കുന്നു. പുതിയ പിന്‍ സീറ്റുകള്‍ ഉള്‍ക്കൊള്ളുന്നതിനായി വീല്‍ബേസ് 117 mm വര്‍ധിപ്പിച്ച് 2,700 mm ആക്കിയിട്ടുണ്ട്. വലിയ പാന്‍അമേരിക്കാന ഫ്രണ്ട് ഗ്രില്‍, ആംഗുലാര്‍ എല്‍ഇഡി ഹെഡ്ലൈറ്റ്, രണ്ട് പവര്‍ ഡോമുകളുള്ള നീളമുള്ള ബോണറ്റ്, ഹെവി വിന്‍ഡ്സ്‌ക്രീന്‍, ക്വാഡ് എക്സ്ഹോസ്റ്റുകള്‍, 20 ഇഞ്ച് അലോയ്കള്‍ എന്നിവയാണ് പുതിയ മെര്‍സിഡീസ് SL55 റോഡ്‌സ്റ്ററിന്റെ ഡിസൈന്‍ ഹൈലൈറ്റുകള്‍.

വ്യത്യസ്ത ഡിസൈനിലുള്ള വലിയ 21 ഇഞ്ച് അലോയ് വീലുകള്‍ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുമുണ്ട്. മുന്‍ തലമുറ മോഡലില്‍ സജ്ജീകരിച്ചിരുന്ന മെറ്റല്‍ റൂഫിനെക്കാള്‍ 21 കിലോഗ്രാം ഭാരം കുറവാണ് ഇതിനെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. സെന്റര്‍ കണ്‍സോളിലെ സ്വിച്ച് വഴിയോ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ വഴിയോ ഇത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. 60kmph വരെ വേഗതയില്‍ തുറക്കാനും അടക്കാനും 16 സെക്കന്‍ഡ് മതി.
ബ്ലാക്ക്, ഡാര്‍ക്ക് ഗ്രേ, ഗ്രേ എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ ഫാബ്രിക് റൂഫ് ലഭ്യമാണ്. പുതിയ മെര്‍സിഡീസ് 4+4 സീറ്റിംഗ് ലേഔട്ടിലാണ് വരുന്നത്. പിന്‍സീറ്റ് കുട്ടികള്‍ക്ക് നന്നായി ഇണങ്ങും. അകത്തളം S-ക്ലാസ്, C-ക്ലാസ് പോലുള്ള മെര്‍സിഡീസിന്റെ സമീപകാല മോഡലുകളെ പോലെയാണ്. 11.9 ഇഞ്ച് വെര്‍ട്ടിക്കലി ഓറിയന്റഡ് ടച്ച്സ്‌ക്രീന്‍ അകത്ത് സജ്ജീകരിച്ചിരിക്കുന്നു. ഇത് 12, 32 ഡിഗ്രിക്കും ഇടയിലുള്ള ആംഗിളില്‍ അഡ്ജസ്റ്റ് ചെയ്യാം. എംഎൽഎ മാരുടെ ഇത്തരത്തിലുളള വികസനത്തെ പറ്റി നിങ്ങളുടെ അഭിപ്രായം കമൻ്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുതേ.


Click it and Unblock the Notifications








