ബിജെപി പ്രസിഡന്റാകാന്‍ സാധ്യതയുള്ള 'ചെറുപ്പക്കാരന്‍'! നടന്‍മാരെപ്പോലെ കറങ്ങുന്നത് അരക്കോടിയുടെ ബൈക്കില്‍
ഇന്ത്യയില്‍ അടുത്ത കാലത്തായി റൈഡിംഗ് കള്‍ച്ചര്‍ അതിവേഗത്തിലാണ് പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ ചിലപ്പോള്‍ റോഡില്‍ ഇറങ്ങിയാല്‍ നിര നിരയായി ബൈക്കുകള്‍ പോകുന്നത് കാണാം. അത്തരത്തില്‍ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വൈറല്‍ വീഡിയോയില്‍ ഒരുപാട് പോര്‍ ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കില്‍ മാര്‍ച്ച് ചെയ്യുന്നത് കാണാം. ഇതില്‍ തന്നെ ശ്രദ്ധാകേന്ദ്രം ഹാര്‍ലി ഡേവിഡ്സണ്‍ റോഡ് ഗ്ലൈഡ് ബൈക്കില്‍ സംഘത്തെ നയിച്ച കക്ഷിയാണ്. ഹാര്‍ലി ഡേവിഡ്സണ്‍ റോഡ് ഗ്ലൈഡ് ബൈക്കിന് നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ 41.79 ലക്ഷം രൂപയാണ് എക്സ്‌ഷോറൂം വില. ഇത് നിരത്തിലെത്തിക്കാന്‍ ഏകദേശം 50 ലക്ഷം രൂപ മുടക്കണം.
ഇത്രയും വിലയേറിയ ഹാര്‍ലി-ഡേവിഡ്സണ്‍ റോഡ് ഗ്ലൈഡ് ബൈക്ക് ഓടിക്കുന്നത് സ്വാഭാവികമായും വല്ല സിനിമാ നടനോ മോഡലോ അല്ലെങ്കില്‍ ഏതെങ്കിലും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറോ ആയിരിക്കുമെന്നായിരിക്കും നിങ്ങളുടെ ധാരണ. അതുമല്ലെങ്കില്‍ ഹെല്‍മെറ്റ് ഉള്‍പ്പെടെയുള്ള ശരിയായ 'റൈഡിംഗ് ഗിയര്‍' ധരിക്കുന്നതിനാല്‍ അത് ഒരു ജനപ്രിയനായ ബൈക്ക് റൈഡറായിരിക്കുമെന്ന് ചിന്തിച്ചാലും തെറ്റ് പറയാന്‍ സാധിക്കില്ല.

എന്നാല്‍ മേല്‍പ്പറഞ്ഞ ലിസ്റ്റില്‍ ഒന്നും പെടാത്തയാളാണ് അദ്ദേഹം. മുന്‍ കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂറാണ് (Anurag Singh Thakur) കക്ഷി. പൊതുനിരത്തുകളില്‍ വിലകൂടിയ ബൈക്കുകള്‍ ഓടിക്കുന്ന സിനിമ, ക്രിക്കറ്റ് താരങ്ങളെ നമ്മള്‍ കണ്ടിട്ടുണ്ടെങ്കിലും രാഷ്ട്രീയക്കാര്‍ ബൈക്കുമായി ഇറങ്ങുന്നത് വളരെ വിരളമാണ്. നേരത്തെ ലോക്‌സഭ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി ലഡാക്കിലേക്ക് കെടിഎം ബൈക്കില്‍ നടത്തിയ യാത്ര വൈറലായിരുന്നു.
ഇപ്പോള്‍ രാഹുലിന്റെ എതിര്‍ പാളയത്തില്‍ നിന്നുള്ള അനുരാഗ് സിംഗ് ഠാക്കൂറാണ് ബൈക്ക് റൈഡിലൂടെ വൈറലായത്. ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പൂരില്‍ നിന്നുള്ള ബിജെപിയുടെ ലോക്‌സഭാംഗമാണ് അനുരാഗ്. രണ്ട് തവണ കേന്ദ്രമന്ത്രി പദം അലങ്കരിച്ച അനുരാഗ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഹിമാചല്‍ പ്രശേദിലെ പ്രതിനിധീകരിച്ചുവെന്ന് മാത്രമല്ല രണ്ട് വര്‍ഷക്കാലം ബിസിസിഐ പ്രസിഡന്റുമായിരുന്നു. മാത്രമല്ല ടെറിട്ടോറിയല്‍ ആര്‍മിയില്‍ ക്യാപ്റ്റനും കൂടിയാണ് അദ്ദേഹം.

ഇപ്പോഴിതാ അനുരാഗ് ഠാക്കൂര്‍ ഒരു പരിപാടിക്കായി ഹാര്‍ലി ഡേവിഡ്സണ്‍ റോഡ് ഗ്ലൈഡ് ബൈക്ക് ഓടിച്ചിരിക്കുകയാണ്. റെഡ് എഫ്എം ഫെബ്രുവരി 8, 9 തീയതികളിലായി രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ നടത്തുന്ന റൈഡേഴ്സ് മ്യൂസിക് ഫെസ്റ്റിവലിന്റെ ഭാഗമായാണ് റൈഡ് സംഘടിപ്പിച്ചത്.
ഈ പരിപാടിക്ക് മുന്നോടിയായി ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്നുള്ള ബൈക്ക് റൈഡര്‍മാരുടെ ഗ്രൂപ്പുകള്‍ സംഘടിക്കുകയും വീക്കെന്‍ഡ് ബ്രേക്ക്ഫാസ്റ്റ് റൈഡുകള്‍ നടത്തുകയും ചെയ്യുന്നു.
അനുരാഗ് ഠാക്കൂറിന്റെ വീഡിയോ ഡല്‍ഹിയില്‍ ഒരു വാരാന്ത്യ ബ്രേക്ക്ഫാസ്റ്റ് റൈഡിനിടെ എടുത്തതാണെന്ന് പറയപ്പെടുന്നു. ഇതാദ്യമായല്ല അനുരാഗ് ഠാക്കൂറിനെ ഇത്തരം പരിപാടികളില്‍ കാണപ്പെടുന്നത്. ബൈക്കുകളോട് പ്രത്യേക ഇഷ്ടമുള്ള അദ്ദേഹം മുമ്പും ചില റൈഡുകളില്‍ പങ്കെടുത്തിരുന്നു. സുരക്ഷ മുന്‍നിര്‍ത്തിയാണ് പലപ്പോഴും രാഷ്ട്രീയക്കാര്‍ ഇത്തരം പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

ഏതായാലും ഇത്തരം സാഹചര്യങ്ങളിലും ബൈക്കിനോടുള്ള ഇഷ്ടം ഒട്ടും കുറയാതെ അനുരാഗില്‍ നിലനില്‍ക്കുന്നുവെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഭാവിയില്‍ അദ്ദേഹത്തെ ഇതേ രീതിയില്‍ ബൈക്കില്‍ ചുറ്റിയടിക്കുന്നത് കാണാന്‍ സാധ്യത കുറവാണെന്ന് തോന്നുന്നു. കാരണം ജെപി നഡ്ഡക്ക് ശേഷം ബിജെപിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരുകളില്‍ ഒന്നാണ് അനുരാഗിന്‍േറത്. ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെ ഫെബ്രുവരിയില്‍ നിയമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തിരഞ്ഞെടുക്കപ്പെട്ടാല്‍ ബിജെപിയുടെ ദേശീയ അധ്യക്ഷനായി നിയമിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികളില്‍ ഒരാളെന്ന ബഹുമതിയും അദ്ദേഹത്തെ തേടിയെത്തും. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രസിഡന്റാകുന്നതോടെ അനുരാഗിന് സ്വാഭാവികമായും തിരക്ക് കൂടും. ആ സമയത്ത് അദ്ദേഹം ബൈക്ക് റൈഡിംഗ് ഒഴിവാക്കുമോ അതേ അതിനിടയിലും സമയം കണ്ടെത്തുമോ എന്നാണ് നമുക്ക് അറിയേണ്ടത്.


Click it and Unblock the Notifications








