ഇതിന് എന്ത് പറയണം? 95 ശതമാനം ഇന്ത്യക്കാർക്കും പെട്രോൾ ആവശ്യമില്ലെന്ന് യുപി മന്ത്രി ഉപേന്ദ്ര തിവാരി!

രാജ്യത്ത് അനുദിനം റോക്കറ്റ് പോലെ മേലോട്ട് കുതിക്കുന്ന ഇന്ധന വിലകൾ ആകെ മോത്തം അസ്വസ്ഥത സൃഷ്ടിക്കുകയാണ്. അതിനിടെ പല വിമർശനങ്ങളും ന്യായങ്ങളുമായി നിരവധി പ്രമുഖർ രംഗത്ത് എത്തുന്നുണ്ട്. അത്തരത്തിൽ ഒരു പുത്തൻ പ്രസ്ഥാവനയുമായി ഇപ്പോൾ എയറിലാണ് ഉത്തർപ്രദേശിലെ സംസ്ഥാന മന്ത്രി ഉപേന്ദ്ര തിവാരി.

ഇതിന് എന്ത് പറയണം? 95 ശതമാനം ഇന്ത്യക്കാർക്കും പെട്രോൾ ആവശ്യമില്ലെന്ന് UP മന്ത്രി ഉപേന്ദ്ര തിവാരി!

ഇന്ത്യയിൽ 95 ശതമാനം ആളുകൾക്കും പെട്രോൾ ആവശ്യമില്ല എന്നാണ് ഈ വിദ്വാന്റെ വാദം, അതിന് കാരണമായി ചില ആളുകൾ മാത്രമേ ഫോർ വീലർ വാഹനങ്ങൾ ഉപയോഗിക്കുന്നുള്ളൂ എന്നും അദ്ദേഹം പരാമർശിക്കുന്നു. വർധിച്ചുവരുന്ന ഇന്ധന വിലയെക്കുറിച്ച് ചോദിച്ചപ്പോൾ സർക്കാർ നൽകിയ സൗജന്യ കോവിഡ് വാക്സിനേഷനെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതിന് എന്ത് പറയണം? 95 ശതമാനം ഇന്ത്യക്കാർക്കും പെട്രോൾ ആവശ്യമില്ലെന്ന് UP മന്ത്രി ഉപേന്ദ്ര തിവാരി!

പെട്രോളിന്റെയും ഡീസലിന്റെയും വിലയെ സംബന്ധിച്ചിടത്തോളം, ഇപ്പോൾ ഫോർ വീലർ ഉപയോഗിക്കുന്നവരും പെട്രോൾ ആവശ്യമുള്ളവരും വിരലിലെണ്ണാവുന്ന സംഖ്യയിൽ മാത്രമാണ്. നിലവിൽ, സമൂഹത്തിലെ 95 ശതമാനം ആളുകൾക്കും പെട്രോൾ ആവശ്യമില്ല എന്ന് മിസ്റ്റർ തിവാരി പറഞ്ഞു.

ഇതിന് എന്ത് പറയണം? 95 ശതമാനം ഇന്ത്യക്കാർക്കും പെട്രോൾ ആവശ്യമില്ലെന്ന് UP മന്ത്രി ഉപേന്ദ്ര തിവാരി!

സർക്കാർ 100 കോടിയിലധികം ആളുകൾക്ക് സൗജന്യ വാക്സിനുകൾ നൽകി. അതോടൊപ്പം സൗജന്യ കൊവിഡ് ചികിത്സ നൽകി. മരുന്നുകൾ വീടുതോറും വിതരണം ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിന് എന്ത് പറയണം? 95 ശതമാനം ഇന്ത്യക്കാർക്കും പെട്രോൾ ആവശ്യമില്ലെന്ന് UP മന്ത്രി ഉപേന്ദ്ര തിവാരി!

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യോഗി ആദിത്യനാഥിന്റെയും സർക്കാർ രൂപീകരിച്ചതിനുശേഷം പെർ ക്യാപ്പിറ്റ ഇൻകം ഇരട്ടിയായി. പെർ ക്യാപ്പിറ്റ ഇൻങ്കത്തിലെ വർധനയുമായി താരതമ്യം ചെയ്യുമ്പോൾ പെട്രോളിന്റെയും ഡീസലിന്റെയും വില വളരെ കുറവാണ്.

ഇതിന് എന്ത് പറയണം? 95 ശതമാനം ഇന്ത്യക്കാർക്കും പെട്രോൾ ആവശ്യമില്ലെന്ന് UP മന്ത്രി ഉപേന്ദ്ര തിവാരി!

ഇന്ധനവില ഉയർന്നതല്ല, എന്നാൽ ഓരോ ലിറ്ററിനും നികുതി ഈടാക്കുന്നു. ഭൂരി ഭാഗം ജനങ്ങളും സൗജന്യ വാക്സിൻ എടുത്തിരിക്കണം, എന്നാൽ ഇതിനായി പണം എവിടെ നിന്ന് വരും? ജനങ്ങൾ പണം നൽകിയിട്ടില്ല, അതിനാൽ ഇങ്ങനെയാണ് ഈ ചിലവിലേക്കുള്ള പണം ശേഖരിച്ചത് എന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി രാമേശ്വർ തേലി പറഞ്ഞു.

ഇതിന് എന്ത് പറയണം? 95 ശതമാനം ഇന്ത്യക്കാർക്കും പെട്രോൾ ആവശ്യമില്ലെന്ന് UP മന്ത്രി ഉപേന്ദ്ര തിവാരി!

പെട്രോളിന്റെയും ഡീസലിന്റെയും വില ഇപ്പോൾ എക്കാലത്തെയും ഉയർന്ന നിലയിലാണ്, അത് കാരണം ആളുകൾ പല പ്രശ്നങ്ങളും നേരിടുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില കൂടുമ്പോൾ ഗതാഗത ചെലവും വർധിക്കുന്നതിനാൽ സാധനങ്ങളുടെ വിലയും ഉയരുന്നു.

ഇതിന് എന്ത് പറയണം? 95 ശതമാനം ഇന്ത്യക്കാർക്കും പെട്രോൾ ആവശ്യമില്ലെന്ന് UP മന്ത്രി ഉപേന്ദ്ര തിവാരി!

ലക്നൗവിൽ തന്നെ പെട്രോൾ ഒരു ലിറ്ററിന് 103.18 രൂപയ്ക്ക് വിൽക്കുന്നു. ഡീസൽ ലിറ്ററിന് ലിറ്ററിന് 95.37 രൂപയാണ്. ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 105.84 രൂപയും, ഡീസൽ വില ലിറ്ററിന് 94.57 രൂപയുമാണ്. ഇന്ധനങ്ങൾക്ക് ഇപ്പോൾ ഉയർന്ന വിലയുള്ള മുംബൈയിൽ സ്ഥിതി കൂടുതൽ മോശമാണ്, ഇവിടെ പെട്രോൾ ലിറ്ററിന് 111.77 രൂപയും, ഡീസൽ വില ലിറ്ററിന് 102.52 രൂപയുമാണ്.

ഇതിന് എന്ത് പറയണം? 95 ശതമാനം ഇന്ത്യക്കാർക്കും പെട്രോൾ ആവശ്യമില്ലെന്ന് UP മന്ത്രി ഉപേന്ദ്ര തിവാരി!

ട്രിപ്പിൾ റൈഡിംഗ് അനുവദിക്കുമെന്ന് ബിജെപി അധ്യക്ഷൻ

പെട്രോൾ വില ലിറ്ററിന് 200 രൂപയിൽ എത്തുമ്പോൾ അസം സർക്കാർ ഇരുചക്രവാഹനങ്ങളിൽ ട്രിപ്പിൾ റൈഡിംഗ് അനുവദിക്കുമെന്ന് അസമിലെ ബിജെപി പ്രസിഡന്റ് ഭബേഷ് കലിത പറഞ്ഞു. തമുൽപൂരിൽ നടന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആളുകൾ ആഡംബര കാറുകൾ വാങ്ങുന്നത് ഒഴിവാക്കണമെന്നും ഇരുചക്രവാഹനങ്ങൾ വാങ്ങണമെന്നും ഇത് ഇന്ധനം ലാഭിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് എന്ത് പറയണം? 95 ശതമാനം ഇന്ത്യക്കാർക്കും പെട്രോൾ ആവശ്യമില്ലെന്ന് UP മന്ത്രി ഉപേന്ദ്ര തിവാരി!

പെട്രോൾ വില ലിറ്ററിന് 200 രൂപയിലെത്തുമ്പോൾ മാത്രമേ ട്രിപ്പിംഗ് റൈഡിംഗ് നടത്താൻ കഴിയൂ എന്ന് താൻ നിർദ്ദേശിക്കുന്നുള്ളൂ. വില 200 രൂപയിൽ എത്തുമ്പോൾ, ഒരു ബൈക്കിൽ മൂന്ന് പേരെ അനുവദിക്കുന്നതിനും മൂന്ന് സീറ്റർ ഇരുചക്രവാഹനങ്ങൾ നിർമ്മിക്കുന്നതിനും സർക്കാരിന്റെ അനുമതി നമുക്ക് എടുക്കാം എന്നും ഭബേഷ് പറഞ്ഞു.

ഇതിന് എന്ത് പറയണം? 95 ശതമാനം ഇന്ത്യക്കാർക്കും പെട്രോൾ ആവശ്യമില്ലെന്ന് UP മന്ത്രി ഉപേന്ദ്ര തിവാരി!

ഇന്ധനവില കുറയ്ക്കാൻ കഴിയില്ല

ഇന്ധന വില വർധനവിനെക്കുറിച്ച് തനിക്കറിയാമെന്നും എന്നാൽ ക്ഷേമ പദ്ധതികൾക്കായി സർക്കാർ പണം ലാഭിക്കുന്നതിനാൽ ഇത് കുറയ്ക്കാനാകില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. കഴിഞ്ഞ വർഷം വാക്സിനുകൾക്കായി സർക്കാർ 35,000 കോടി രൂപയിൽ അധികം ചെലവഴിച്ചു എന്നി അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിന് എന്ത് പറയണം? 95 ശതമാനം ഇന്ത്യക്കാർക്കും പെട്രോൾ ആവശ്യമില്ലെന്ന് UP മന്ത്രി ഉപേന്ദ്ര തിവാരി!

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതി പ്രകാരം പാവപ്പെട്ടവർക്ക് എട്ട് മാസത്തേക്ക് സൗജന്യമായി ഭക്ഷ്യധാന്യം നൽകുന്നതിന് ഒരു ലക്ഷം കോടി രൂപ അനുവദിച്ചു. പിഎം-കിസാന് കീഴിൽ, രാജ്യത്തെ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ ആയിരക്കണക്കിന് കോടി രൂപ നേരിട്ട് നിക്ഷേപിച്ചിട്ടുണ്ട്. കർഷകർക്കായുള്ള കുറഞ്ഞ താങ്ങു വില ഈയിടെ വർധിപ്പിച്ചു. ഇതെല്ലാം നടപ്പ് വർഷത്തിൽ സംഭവിക്കുന്നു എന്നും പ്രധാൻ വ്യക്തമാക്കി.

ഇതിന് എന്ത് പറയണം? 95 ശതമാനം ഇന്ത്യക്കാർക്കും പെട്രോൾ ആവശ്യമില്ലെന്ന് UP മന്ത്രി ഉപേന്ദ്ര തിവാരി!

ആളുകൾ ഇപ്പോൾ ഒരു ലിറ്റർ പെട്രോളിന് 100 രൂപയിൽ കൂടുതൽ ചെലവഴിക്കുന്നത് സാധാരണമായി മാറിയിരിക്കുന്നു. ഇപ്പോൾ, ഡീസലിന് പോലും ലിറ്ററിന് 100 രൂപയിൽ കൂടുതൽ വിലയുണ്ട്. ചില നഗരങ്ങളിൽ അതുക്കും മേലേ. എല്ലാ മന്ത്രിമാരും ഇന്ധനവിലയെക്കുറിച്ച് പറയുന്നത് പരിഗണിക്കുമ്പോൾ, വില ഉടൻ കുറയാൻ സാധ്യതയില്ലെന്ന് ഞങ്ങൾക്ക് തോന്നുന്നു.

Most Read Articles

Malayalam
English summary
Bjp uttapradesh ministers comment that only 5 percent indians use and need petrol
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X