തമിഴ്നാട് നാഷണൽ ഹൈവേയിൽ ബ്ലാക്ക് സ്പോട്ടുകളുടെ എണ്ണം കൂടുതലെന്ന് കേന്ദ്രം; ശ്രദ്ധിക്കേണ്ടത് എന്ത്

രാജ്യത്ത് റോഡുകളുടെയും ഹൈവേകളുടേയും നിർമ്മാണം ഓരോ മിനിറ്റിലും ശരവേഗത്തിലാണ് നടക്കുന്നത്, അത് കൊണ്ട് ഇന്ത്യയെ പോലെ ഒരു വികസ്വര രാജ്യത്തെ സംബന്ധിച്ചിടത്തോളം വികസനപട്ടികയിൽ എപ്പോഴും ഒന്നാമതെത്താനാണ് ശ്രമിക്കുന്നത്. റോഡ് നിർമാണത്തിൻ്റെ ഗ്രാഫ് ഉയരുന്നത് പോലെ റോഡപകടങ്ങളുടെ കാര്യത്തിലും രാജ്യം അൽപ്പം മുന്നിലാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

റോഡ്, ഹൈവേ അപകടങ്ങളുടെ കാരണങ്ങൾ പലതാണ്. ബ്ലാക്ക് സ്പോട്ടുകൾ പ്രധാന കാരണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നുണ്ട്, കൂടാതെ ഏറ്റവും കൂടുതൽ റോഡപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ചാർട്ടിൽ തമിഴ്‌നാട് ഒന്നാമതാണ്, പ്രധാനമായും ബ്ലാക്ക് സ്‌പോട്ടുകൾ കൂടുതലാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ദേശീയ പാതയിൽ ഏകദേശം 500 മീറ്ററിനുള്ളിൽ, കുറഞ്ഞത് അഞ്ച് റോഡപകടങ്ങളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള പ്രദേശമാണിത്, ഇത് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പത്ത് മരണങ്ങൾക്ക് കാരണമായിട്ടുണ്ട്.

നാഷണൽ ഹൈവേയിൽ ബ്ലാക്ക് സ്പോട്ടുകളുടെ എണ്ണം കൂടുതൽ

ഇത്തരം പ്രദേശങ്ങളെ റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയവും (MORTH) നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും (NHAI) ബ്ലാക്ക് സ്പോട്ടുകളായി അടയാളപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയും ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ മുഴുവൻ ദേശീയ പാത ശൃംഖലയിലും സർക്കാർ 5,800-ലധികം ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും അതിൽ 748 എണ്ണം തമിഴ്‌നാട്ടിലെ ദേശീയ പാതകളിൽ കണ്ടെത്തിയിട്ടുണ്ടെന്നും പശ്ചിമ ബംഗാളിൽ 701 ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും തെലങ്കാനയുടെ എണ്ണം 485 ആണെന്നും അദ്ദേഹം പറഞ്ഞു.

ഒരുവര്‍ഷത്തിനിടെനടന്ന അപകടങ്ങള്‍ കണക്കിലെടുത്താണ് അപകടമേഖലകള്‍ നിശ്ചയിച്ചത്. നിലവിലെ റോഡുകളില്‍കൂടി പരിശോധന വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. റോഡ് നിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കും ശേഷമുണ്ടായിട്ടുള്ള പലവിധമാറ്റങ്ങള്‍ വാഹനാപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. ഉദാഹരണത്തിന് റോഡ് രൂപകല്പന ചെയ്യുന്ന സമയത്തെ അപ്രധാനമായ കവല പിന്നീട് വ്യാപാരമേഖലയായി മാറിയിട്ടുണ്ടാകും. ഗതാഗതം തീരേ കുറഞ്ഞ ചെറിയ റോഡുകള്‍ തിരക്കേറിയിട്ടുണ്ടാകും. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബൈപ്പാസുകളുടെ ഇരുവശവും പെട്ടെന്ന് വാണിജ്യസ്ഥാപനങ്ങള്‍ നിറയുന്ന അവസ്ഥയുണ്ട്.

നാഷണൽ ഹൈവേയിൽ ബ്ലാക്ക് സ്പോട്ടുകളുടെ എണ്ണം കൂടുതൽ

ചില മേഖലകളില്‍ സിഗ്‌നല്‍ലൈറ്റുകള്‍ വേണ്ടിവരും. ഡ്രൈവര്‍മാരുടെ കാഴ്ചമറയ്ക്കുന്നവിധം മരങ്ങളും പരസ്യങ്ങളും ഇടംപിടിച്ചിട്ടുണ്ടാകാം. പുതിയ വ്യാപാരസ്ഥാപനങ്ങള്‍, മാളുകള്‍, ആശുപത്രികള്‍, തിയേറ്ററുകള്‍ തുടങ്ങി വിവിധതരത്തിലെ സ്ഥാപനങ്ങള്‍ റോഡുകള്‍ക്ക് ഇരുവശവും തുടങ്ങിയിട്ടുണ്ടാകും. ഇതിന് അനുസൃതമായ സിഗ്‌നലുകളും സൂചനാ ബോര്‍ഡുകളും നേരത്തേ രൂപകല്പനചെയ്ത റോഡില്‍ ഉണ്ടാകില്ല. നിലവിലുള്ളവ കാലപ്പഴക്കത്തില്‍ നശിച്ചിട്ടുണ്ടാകും.

റോഡുകള്‍ ശാസ്ത്രീയമായി പുനഃക്രമീകരണത്തിലൂടെ മിക്ക ബ്ലാക് സ്‌പോട്ടുകളും മാറ്റിയെടുക്കാനാകും. ഈ വര്‍ഷത്തോടെ പത്തുശതമാനം അപകടങ്ങളെങ്കിലും കുറയ്ക്കാനാകുമെന്നാണ് പദ്ധതി ഇട്ടിരുന്നത്. റോഡ് സുരക്ഷ അതോറിറ്റിയുടെ റിപ്പോർട്ടനുസരിച്ച് വളവുകളിലും റോഡിനോട് ചേർന്ന് സ്ഥാപിക്കുന്ന പരസ്യബോർഡുകൾ എന്നിവയൊക്കെയാണ് പ്രശ്നം. അധികൃതർ നിയമവിരുദ്ധമായി സ്ഥാപിക്കുന്ന പരസ്യബോർഡുകൾ കണ്ടില്ലെന്ന് നടിക്കുകയുിം കൈകൂലി മേടിച്ച് പരസ്യബോർഡുകൾ സ്ഥാപിക്കാൻ ഒത്താശ നിൽക്കുന്നതും ആണ് പ്രശ്നം.എന്തായാലും റോഡ് സുരക്ഷ അതോറിറ്റിയുടെ ഈ നീക്കം കൊണ്ട് അധികം ജീവനുകൾ ഇനി പൊലിയില്ല എന്നൊരു ആശ്വാസം ഉണ്ട്.

പ്രധാനമായും ഹൈവേകളിൽ, വലതുവശത്തുള്ള റോഡാണ് ഏറ്റവും വേഗതയേറിയ റോഡ്, അതായത് വേഗത കൂട്ടി യാത്ര ചെയ്യാൻ വലതുവശം ചേർന്നു പോകുക. അതായത് വേഗത്തിൽ വാഹനമോടിക്കുന്നവർ വലത്തോട്ടും പതുക്കെ വാഹനമോടിക്കുന്നവർ ഇടത്തോട്ടും പോകണം. രണ്ടുവരി വൺവേ റോഡുകളിലെ റോഡ് നിയമങ്ങൾ ഇവയാണ്. എന്നാൽ പലരും ഇത് പാലിക്കാറില്ല എന്നതാണ് പ്രശ്നം. മെല്ലെ പോകുന്നവർ വലതുവശം ചേർന്ന് പോകുമ്പോൾ വേഗത്തിൽ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടാകുന്നു.

ഇത്തരത്തിൽ റോഡ് ഭാഗങ്ങളിൽ നീല ബോർഡിൽ റെഡ് ക്രോസ് അടയാളം ഉണ്ടെങ്കിൽ അത് നോ സ്റ്റോപ്പ് കോഡാണ്. അതായത് ആ ഭാഗത്ത് പതുക്കെ വാഹനം ഓടിക്കരുത്. നിർത്തരുത്. പാർക്ക് ചെയ്യരുത്. അവിടെ വാഹനം നിർത്തിയാൽ അപകടം ഉണ്ടാകാനുളള സാധ്യത കൂടുതലാണ്. അത് മാത്രമല്ല അവിടെ വാഹനം നിർത്തിയാൽ പിഴ ലഭിക്കും. ആ ഭാഗങ്ങളിൽ വാഹനം നല്ല വേഗതയിലായിരിക്കും വരുന്നത്. പെട്ടെന്ന് നിങ്ങൾ വാഹനം നിർത്തിയാൽ പിന്നിൽ ഇടിക്കാൻ സാധ്യതയുണ്ട്.

ഹൈവേകളിലൂടെ സഞ്ചരിക്കേണ്ട അവശ്യം വന്നാൽ ഓൺലൈനിൽ നിന്ന് ചില സിഗ്നലുകൾ നോക്കി മനസിലാക്കിയതിന് ശേഷം മാത്രമേ പോകാവു. നമ്മളുടെ ഒരു അബദ്ധം കൊണ്ട് കൂടെ യാത്ര ചെയ്യുന്നവരുടെ ജീവൻ കൂടി നഷ്ടപ്പെടാതിരിക്കട്ടെ. കേന്ദ്ര ഹൈവേ അതോറിറ്റി നിയമങ്ങളും ചിഹ്നങ്ങളും മനസിലാക്കി തരുന്നതിന് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. പ്രത്യേകിച്ച് മൺസൂൺ കാലങ്ങളിൽ അപകടം കൂടുതലായിരിക്കും.

More from DriveSpark

Article Published On: Wednesday, December 27, 2023, 11:36 [IST]
English summary
Black spots in tamilnadu national highway is more than other states this is the reason
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X