അപകടങ്ങൾ കുറയ്ക്കാനുളള പണികളെല്ലാം തുടങ്ങിയിട്ടുണ്ടേ; ഇനി പേടിക്കാനില്ല

ദേശീയ-സംസ്ഥാന പാതകളിലെ സ്ഥിരം അപകടമേഖലകളായ 323 ഇടനാഴികള്‍ അപകടവിമുക്തമാക്കാന്‍ നടപടി തുടങ്ങി. വാഹനാപകടങ്ങള്‍ക്ക് ഇടയാക്കുന്ന റോഡിലെ ന്യൂനത കണ്ടെത്തി പരിഹരിക്കുകയാണ് ലക്ഷ്യം. ഇതിനായി റോഡ് സുരക്ഷാ ഓഡിറ്റ് നടത്തും.

ഇതേക്കുറിച്ച് കളക്ടര്‍മാര്‍ക്ക് സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി നിര്‍ദേശംനല്‍കി. വാഹനാപകടങ്ങള്‍ ആവര്‍ത്തിക്കുന്ന ബ്ലാക് സ്‌പോട്ടുകള്‍ ഉള്‍പ്പെട്ട രണ്ടുമുതല്‍ പത്തുകിലോമീറ്റര്‍വരെ നീളമുള്ള പ്രദേശങ്ങളാണ് ഇടനാഴികളായി തിരിച്ചത്. ഇവയില്‍ പരിശോധന നടത്തി അപകടകാരണം കണ്ടെത്തി പരിഹരിക്കും.

അപകടങ്ങൾ കുറയ്ക്കാനുളള പണികളെല്ലാം തുടങ്ങിയിട്ടുണ്ടേ; ഇനി പേടിക്കാനില്ല

ഒരുവര്‍ഷത്തിനിടെനടന്ന അപകടങ്ങള്‍ കണക്കിലെടുത്താണ് അപകടമേഖലകള്‍ നിശ്ചയിച്ചത്. നിലവിലെ റോഡുകളില്‍കൂടി പരിശോധന വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. റോഡ് നിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കും ശേഷമുണ്ടായിട്ടുള്ള പലവിധമാറ്റങ്ങള്‍ വാഹനാപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. ഉദാഹരണത്തിന് റോഡ് രൂപകല്പന ചെയ്യുന്ന സമയത്തെ അപ്രധാനമായ കവല പിന്നീട് വ്യാപാരമേഖലയായി മാറിയിട്ടുണ്ടാകും. ഗതാഗതം തീരേ കുറഞ്ഞ ചെറിയ റോഡുകള്‍ തിരക്കേറിയിട്ടുണ്ടാകും. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബൈപ്പാസുകളുടെ ഇരുവശവും പെട്ടെന്ന് വാണിജ്യസ്ഥാപനങ്ങള്‍ നിറയുന്ന അവസ്ഥയുണ്ട്. ചില മേഖലകളില്‍ സിഗ്‌നല്‍ലൈറ്റുകള്‍ വേണ്ടിവരും. ഡ്രൈവര്‍മാരുടെ കാഴ്ചമറയ്ക്കുന്നവിധം മരങ്ങളും പരസ്യങ്ങളും ഇടംപിടിച്ചിട്ടുണ്ടാകാം.

പുതിയ വ്യാപാരസ്ഥാപനങ്ങള്‍, മാളുകള്‍, ആശുപത്രികള്‍, തിയേറ്ററുകള്‍ തുടങ്ങി വിവിധതരത്തിലെ സ്ഥാപനങ്ങള്‍ റോഡുകള്‍ക്ക് ഇരുവശവും തുടങ്ങിയിട്ടുണ്ടാകും. ഇതിന് അനുസൃതമായ സിഗ്‌നലുകളും സൂചനാ ബോര്‍ഡുകളും നേരത്തേ രൂപകല്പനചെയ്ത റോഡില്‍ ഉണ്ടാകില്ല. നിലവിലുള്ളവ കാലപ്പഴക്കത്തില്‍ നശിച്ചിട്ടുണ്ടാകും. ഇത്തരം പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കാനാണ് നീക്കം.

റോഡുകള്‍ ശാസ്ത്രീയമായി പുനഃക്രമീകരണത്തിലൂടെ മിക്ക ബ്ലാക് സ്‌പോട്ടുകളും മാറ്റിയെടുക്കാനാകും. അടുത്തവര്‍ഷത്തോടെ പത്തുശതമാനം അപകടങ്ങളെങ്കിലും കുറയ്ക്കുകയാണ് ലക്ഷ്യം. സിഗ്‌നല്‍ ലൈറ്റുകള്‍, ബോര്‍ഡുകള്‍, സുരക്ഷാവേലികള്‍ എന്നിവ സ്ഥാപിക്കുന്നതിന് റോഡ് സുരക്ഷാ ഫണ്ടില്‍നിന്ന് തുക അനുവദിക്കും. റവന്യൂ, മോട്ടോര്‍വാഹനവകുപ്പ്, പോലീസ്, പൊതുമരാമത്ത്, ദേശീയപാതാ ഉദ്യോഗസ്ഥരാണ് പ്രാദേശികപരിശോധനാ സമിതിയിലെ അംഗങ്ങള്‍. താലൂക്ക്, പഞ്ചായത്ത് തലങ്ങളില്‍ ഉപസമിതികളും ഉണ്ടാകും.

എല്ലാ സ്ഥലങ്ങളിലും റോഡുകൾ നിർമിക്കുന്നതല്ലാതെ അതിൻ്റെ ശാസ്ത്രീയപരമായ മാറ്റങ്ങൾ ഒന്നും പലപ്പോഴും നോക്കാറില്ല. അത് തന്നെയാണ് അപകടങ്ങൾക്കെല്ലാം കാരണവും. എന്നാൽ ഇപ്പോൾ റോഡ് സുരക്ഷാ കമ്മിറ്റിയുടെ ഈ നിർദേശം വളരെ പ്രശംസയനീയമാണ്. കാരണം കുറച്ച് നാളുകളായി പുതിയതായി നിർമിച്ച റോഡുകളിലെല്ലാം അപകടങ്ങൾ കൂടി വരുന്നുണ്ട്. അത് മറ്റൊന്നും കൊണ്ടല്ല ഒരു പ്രദേശത്ത് പുതിയ വഴി വരുക എന്ന് പറഞ്ഞാൽ ആ പ്രദേശത്തിൻ്റെ ഏറ്റവും വലിയ പുരോഗതിയുടേയും വികസനത്തിൻ്റേയും ആദ്യ പടി എന്നാണ് എല്ലാവരുടേയും വിശ്വാസം

റോഡ് സുരക്ഷ അതോറിറ്റിയുടെ റിപ്പോർട്ടനുസരിച്ച് വളവുകളിലും റോഡിനോട് ചേർന്ന് സ്ഥാപിക്കുന്ന പരസ്യബോർഡുകൾ എന്നിവയൊക്കെയാണ് പ്രശ്നം. അധികൃതർ നിയമവിരുദ്ധമായി സ്ഥാപിക്കുന്ന പരസ്യബോർഡുകൾ കണ്ടില്ലെന്ന് നടിക്കുകയുിം കൈകൂലി മേടിച്ച് പരസ്യബോർഡുകൾ സ്ഥാപിക്കാൻ ഒത്താശ നിൽക്കുന്നതും ആണ് പ്രശ്നം.എന്തായാലും റോഡ് സുരക്ഷ അതോറിറ്റിയുടെ ഈ നീക്കം കൊണ്ട് അധികം ജീവനുകൾ ഇനി പൊലിയില്ല എന്നൊരു ആശ്വാസം ഉണ്ട്.

കൂടുതൽ വാഹനങ്ങളും അപകടത്തിൽപെടുന്നത് രാത്രി കാലങ്ങളിലാണ്. കാരണം ഭാരം കൂടിയ വാഹനങ്ങൾ കൂടുതലും യാത്ര ചെയ്യുന്നത് രാത്രി സമയത്താണ്. കാരണം റോഡിൽ തിരക്ക് ഇല്ലാത്ത സമയമാണ് ഭാരവാഹനങ്ങളുടെ ഡ്രൈവർമാർ തിരഞ്ഞെടുക്കുന്നത്. രാത്രി കാലങ്ങളിൽ ഇത്തരത്തിലുളള ബ്ലാക്ക് സ്പോട്ടുകൾ ഒട്ടും കാണാൻ സാധിക്കില്ല എന്നതാണ് സത്യം. അപകടങ്ങൾ കൂടാതെ സുരക്ഷയോടെ വാഹനങ്ങൾ ഓടിക്കാൻ ശ്രദ്ധിക്കുക. നിങ്ങൾക്ക് ബ്ലാക്ക് സ്പോട്ട് മൂലം എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായ അനുഭവം ഉണ്ടെങ്കിൽ കമൻ്റ് ബോക്സിൽ പങ്കു വയ്ക്കാൻ മറക്കരുത്.

Most Read Articles

Malayalam
English summary
Black spots in the road started the work
Story first published: Tuesday, November 22, 2022, 19:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X