Blacklist -ൽ ഉളള ബസുകൾ സർവീസ് നടത്താനൊരുങ്ങി കെഎസ്ആർടിസി; അവസ്ഥ മനസിലാക്കാതെ കേന്ദ്രം

കേന്ദ്ര സർക്കാരിൻ്റെ സ്ക്രാപ്പേജ് പോളിസി അനുസരിച്ച് 15 വർഷം പഴക്കമുളള വാഹനങ്ങളെല്ലാം രജിസ്ട്രേഷൻ റദ്ദാക്കുക എന്നതാണ്. പക്ഷേ എന്ത് ചെയ്യാനാണ് കേരളത്തിൻ്റെ ആനവണ്ടിയായ കെഎസ്ആർടിസി കരിമ്പട്ടികയിലുളള ബസുകൾ വീണ്ടും റോഡിലിറക്കാനൊരുങ്ങുകയാണ് കെഎസ്ആർടിസി.

കേന്ദ്രത്തിനെതിരായി നീങ്ങാൻ സർക്കാരിനെ പ്രേരിപ്പിച്ചത് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ബസുകൾ എല്ലാം പൊളിക്കാൻ പറഞ്ഞാൽ പകരം ഓടിക്കാൻ ബസില്ല എന്നത് തന്നെയാണ് കാര്യം. ഇതിനായി സർക്കാർ പ്രത്യേക ഉത്തരവിറക്കുമെന്നാണ് അറിയാൻ സാധിച്ചത്. അത് പോലെ തന്നെ ബസുകൾക്ക് മാത്രേമ ഇത്തരത്തിലുളള ഇളവ് ലഭിക്കു. മറ്റ് സർക്കാർ വാഹനങ്ങൾക്ക് ഇത് ബാധകമായിരിക്കില്ല.

Blacklist -ൽ ഉളള ബസുകൾ സർവീസ് നടത്താനൊരുങ്ങി കെഎസ്ആർടിസി; അവസ്ഥ മനസിലാക്കാതെ കേന്ദ്രം

കേന്ദ്ര ഗതാഗത മന്ത്രാലയത്തിൻ്റെ സോഫ്റ്റ് വെയറായ വാഹൻ ആപ്പിൽ കരിമ്പട്ടികയിൽപ്പെടുത്തിയ 1622 കെഎസ്ആർടിസി ബസും 844 മറ്റ് സർക്കാർ വാഹനങ്ങളുമാണ് ഉളളത്. ലിസ്റ്റിൽ 245 ബസുകൾ നിലവിൽ സർവീസ് നടത്തിക്കൊണ്ടിരിക്കുന്നവയാണ്. മോട്ടോർ വാഹന ആക്ട് പ്രകാരം വാഹനങ്ങളുടെ രജിസ്ട്രേഷൻ സംസ്ഥാന സർക്കാരിൻ്റെ കീഴിലാണ് വരുന്നത്.

2018 ലാണ് എല്ലാം ഡിജിറ്റലാക്കുന്നതിൻ്റെ ഭാഗമായി മോട്ടാർ വാഹനവകുപ്പും വാഹൻ എന്ന ആപ്പ് ഉപയോദിച്ചു തുടങ്ങിയത്. വാഹന സംബന്ധമായ എല്ലാ സേവനങ്ങളും ഈ ആപ്പിൽ നിന്ന് ലഭിക്കും. അന്തരീക്ഷമലിനീകരണം കുറയ്ക്കാനുളള വഴിയായിട്ടാണ് 15 വർഷത്തിന് മുകളിൽ പഴക്കമുളള വാഹനങ്ങൾ പൊളിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. സംസ്ഥാനത്തിൻ്റെ അധികാരപരിധിയിലേക്കുളള കേന്ദ്രത്തിൻ്റെ കടന്നുകയറ്റമെന്ന് ഇതിനെ സംശയിക്കാമെങ്കിലും കേന്ദ്രതീരുമാനത്തെ ഒറ്റയടിക്ക് എതിർക്കില്ല.

Blacklist -ൽ ഉളള ബസുകൾ സർവീസ് നടത്താനൊരുങ്ങി കെഎസ്ആർടിസി; അവസ്ഥ മനസിലാക്കാതെ കേന്ദ്രം

2021 ഓഗസ്റ്റിൽ സ്‍ക്രാപ്പിംഗ് നയം അവതരിപ്പിച്ചുകൊണ്ട് അയോഗ്യവും മലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കാനും സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാനും ഈ നയം സഹായിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. 20 വർഷത്തില്‍ അധികം പഴക്കമുള്ള വ്യക്തിഗത വാഹനങ്ങളും 15 വർഷത്തില്‍ അധികം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും നിരത്തിൽ തുടരണമെങ്കിൽ ഫിറ്റ്‌നസ് പരിശോധന നടത്തണമെന്നാണ് ഈ നിയമം.

ഫിറ്റ്നസ് സർട്ടിഫിക്കേഷൻ നേടുന്നതിൽ പരാജയപ്പെടുകയോ അനുയോജ്യമല്ലെന്ന് കണ്ടെത്തുകയോ ചെയ്താൽ, വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കും. പഴയ വാഹനങ്ങൾ ഒഴിവാക്കി വാങ്ങുന്ന വാഹനങ്ങൾക്ക് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും (യുടി) റോഡ് നികുതിയിൽ 25 ശതമാനം വരെ നികുതി ഇളവ് നൽകുമെന്ന് കേന്ദ്ര സർക്കാർ നയം വ്യക്തമാക്കുന്നു. 100 ബില്യണിലധികം രൂപയുടെ (1.3 ബില്യൺ ഡോളർ) പുതിയ നിക്ഷേപം ആകർഷിക്കാനും ലോഹങ്ങൾക്കായി രാജ്യം മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് തടയാനും പദ്ധതി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. വിലപിടിപ്പുള്ള ലോഹങ്ങൾ പുനരുപയോഗം ചെയ്യപ്പെടാത്തതിനാലും ഊർജ വീണ്ടെടുക്കൽ ശൂന്യമായതിനാലും ഇന്ത്യയിൽ എൻഡ് ഓഫ് ലൈഫ് വാഹനങ്ങൾ നിർത്തലാക്കുന്നത് നിലവിൽ ഉൽപ്പാദനക്ഷമമല്ലെന്ന് സര്‍ക്കാര്‍ പറയുന്നു.

Blacklist -ൽ ഉളള ബസുകൾ സർവീസ് നടത്താനൊരുങ്ങി കെഎസ്ആർടിസി; അവസ്ഥ മനസിലാക്കാതെ കേന്ദ്രം

പഴയതും അനുയോജ്യമല്ലാത്തതുമായ വാഹനങ്ങൾ നിരത്തിലിറക്കി പകരം ആധുനികവും പുതിയതുമായ വാഹനങ്ങൾ നിരത്തിലിറക്കാനുള്ള സർക്കാരിൻ്റെ പദ്ധതിയാണിത്. 2021-2022 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചതിന് ശേഷം 2022 ഏപ്രിൽ 1 മുതൽ നയം പ്രാബല്യത്തിൽ വന്നു. വെഹിക്കിൾ സ്ക്രാപ്പേജ് പോളിസി വ്യക്തിഗത വാഹനങ്ങൾക്ക് 20 വർഷത്തിനും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷത്തിനും ശേഷം ഫിറ്റ്നസ് ടെസ്റ്റുകൾ നൽകുന്നു.

വാണിജ്യ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ ആർടിഒ സന്ദർശിക്കാതെ തന്നെ വാഹൻ പോർട്ടലിൽ ഇലക്ട്രോണിക് ആയി നൽകാമെന്നും മന്ത്രാലയം അറിയിച്ചു. വാഹന സ്‌ക്രാപ്പേജ് നയം 2022 ഏപ്രിൽ 1 മുതലാണ് പ്രാബല്യത്തിൽ വന്നത്. 2021-22 ലെ യൂണിയൻ ബജറ്റിലാണ് ഈ നയം പ്രഖ്യാപിച്ചത്, കൂടാതെ വ്യക്തിഗത വാഹനങ്ങൾക്ക് 20 വർഷത്തിന് ശേഷം ഫിറ്റ്‌നസ് പരിശോധനകൾ നടത്താനും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷത്തിന് ശേഷം ഇത് ആവശ്യമാണ്.

More from DriveSpark

Article Published On: Monday, April 10, 2023, 20:00 [IST]
English summary
Blacklisted buses will do service plan by ksrtc
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X