Just In
- 53 min ago
പുതിയ രൂപം, കൂട്ടിന് ADAS ഫീച്ചറും; എസ്യുവി നിര കീഴടക്കാൻ പുത്തൻ MG Hector വരുന്നു
- 1 hr ago
ലുക്കിലും, ഫീച്ചറിലും പ്രീമിയം; 2022 Tucson അവതരിപ്പിച്ച് Hyundai, വില വിവരങ്ങള്‍ അറിയാം
- 3 hrs ago
ഹാരിയറിനും ഹെക്ടറിനും ഒത്ത എതിരാളി! നോച്ച്ബാക്ക് ലുക്കിൽ Arkana, പരീക്ഷണയോട്ടം തുടർന്ന് Renault
- 3 hrs ago
Brezza-യ്ക്ക് എതിരാളി ഒരുങ്ങുന്നു; സെഗ്മെന്റ് നോട്ടമിട്ട് Skoda
Don't Miss
- Sports
ഒന്നാംറാങ്കിനായി പിടിവലി- വിട്ടുകൊടുക്കാതെ ബാബര്‍, സൂര്യ തൊട്ടരികില്‍!
- Movies
'കമന്റിലൂടെ തെറിവിളിക്കുന്നവർ തെറിവിളിച്ചോണ്ടിരിക്കും, ഞാൻ എന്റെ കാര്യം ചെയ്യും'; പരിഹസിക്കുന്നവരോട് സൂരജ്!
- Technology
20,000 രൂപയിൽ താഴെ മാത്രം വിലയുള്ള കിടിലൻ സെൽഫി ക്യാമറ സ്മാർട്ട്ഫോണുകൾ
- News
ഇതെന്ത് ആചാരം! നവദമ്പതികൾ 3 ദിവസത്തേക്ക് ശൗചാലയം ഉപയോഗിക്കരുത്, പ്രത്യേക കാവലും
- Travel
രക്ഷാ ബന്ധന് യാത്രകള്‍...ആഘോഷമാക്കാം..സഹോദരങ്ങള്‍ക്കൊപ്പം പോകാം
- Lifestyle
ചൈനയില്‍ ലാംഗ്യവൈറസ് ബാധ: 35 പേര് ചികിത്സയില്‍
- Finance
ഈ കണക്കുകള്‍ വീണ്ടും ശരിയായാല്‍ ഒരു മാസത്തിനകം വിപണി റെക്കോഡ് ഉയരത്തിലെത്തും!
രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം! ഹെവി വാഹനങ്ങളുടെ ബ്ലൈൻഡ് സ്പോട്ടിനെ കുറിച്ചറിയാം
പലരും മനസിലാകാതെ പോകുന്ന ഒരു കാര്യമാണ് ഹെവി വാഹനങ്ങളുടെ ബ്ലൈൻഡ് സ്പോട്ടുകളെ പറ്റി. ഹെവി വാഹനങ്ങൾ ഓടിക്കുമ്പോൾ ഡ്രൈവറിന് കാണാൻ കഴിയാത്ത ചില വശങ്ങളുണ്ട്. അതിനെയാണ് ബ്ലൈൻഡ് സ്പോട്ട് എന്ന് പറയുന്നത്.

മിക്ക ആളുകളും ഇത് തിരിച്ചറിയുന്നില്ലെങ്കിലും, ഹെവി വാഹനങ്ങളിൽ നിന്നുള്ള വിസിബിളിറ്റി വളരെ മോശമാണ്. മുൻകാലങ്ങളിൽ ഭാരവാഹനങ്ങൾ അപകടത്തിൽപ്പെടുന്ന നിരവധി സംഭവങ്ങൾ നാം കണ്ടിട്ടുണ്ട്. മോശം വിസിബിളിറ്റി അപകടങ്ങൾക്ക് കാരണമാകുന്നത് എങ്ങനെയെന്ന് കാണിക്കുന്ന ഒരു സിസിടിവി വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.

തൃശൂർ റോഡിൽ ഇടമുട്ടം ബസ് സ്റ്റോപ്പിൽ നിർത്തി ആളുകളെ കയറ്റി പോയതിന് ശേഷം ട്രാഫിക് നിലച്ചപ്പോൾ സ്കൂട്ടറുമായി ഒരു വയോധികൻ വരുന്നത് ക്യാമറയിൽ കാണാം. പെട്ടെന്ന് ലോറി അദ്ദേഹത്തെ ഇടിച്ചു നീക്കുന്നതും സ്കൂട്ടർ ചക്രത്തിനടിയിൽപ്പെട്ട് മീറ്ററുകളോളം വലിച്ചിഴയ്ക്കുകയും ചെയ്തു

കാഴ്ചക്കാരും കാൽനടയാത്രക്കാരും പെട്ടെന്ന് ലോറി ഡ്രൈവർക്ക് നേരെ കൈവീശി നിർത്താൻ ആവശ്യപ്പെടുന്നുണ്ട്. ഭാഗ്യവശാൽ, ട്രക്കിന്റെ ടയറുകൾ സ്‌കൂട്ടർ റൈഡറിന് മുകളിലൂടെ കയറിയില്ല അല്ലെങ്കിൽ ദുരന്തമായിരിക്കും ഫലം. ട്രക്കിന്റെ ചക്രത്തിനടിയിൽപ്പെടാതെ സ്‌കൂട്ടർ യാത്രക്കാരൻ രക്ഷപ്പെടുന്നത് ക്യാമറയിൽ കാണാം

ലോറി ഡ്രൈവർ വാഹനം റിവേഴ്‌സ് എടുത്ത ശേഷമാണ്, റൈഡറെ സുരക്ഷിതമായി പുറത്തെടുക്കാൻ സാധിച്ചത്. വീഡിയോയിൽ അദ്ദേഹത്തിന് ശാരീരികമായി കുഴപ്പമില്ല എന്നാണ് കാണുന്നത്. യാത്രക്കാരൻ ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ സാരമായ പരിക്കുകൾ പോലും ഉണ്ടെന്ന് തോന്നുന്നില്ല. എന്നിരുന്നാലും, ഈ വീഡിയോ തീർച്ചയായും ഹെവി വാഹനങ്ങളുടെ മോശം വിസിബിളിറ്റിയാണ് എടുത്തുകാണിക്കുന്നത്

ഹെവി വാഹനങ്ങളുടെ ബ്ലൈൻഡ് സ്പോട്ടുകൾ
ഹെവി വെഹിക്കിൾ ഡ്രൈവർമാർ ഉയർന്ന സ്ഥാനത്ത് ഇരിക്കുന്നുണ്ടെങ്കിലും അത്തരം വാഹനങ്ങളിൽ നിന്നുള്ള വിസിബിളിറ്റി വളരെ കുറവാണ്. അതുകൊണ്ടാണ് ഹെവി വെഹിക്കിൾ ഡ്രൈവർമാർക്കും മറ്റ് വാഹനങ്ങളുടെ ഡ്രൈവർമാർക്കും വാഹനത്തിന് ചുറ്റും കാണാൻ കഴിയില്ലെന്ന് പറയുന്നത്. അതുകൊണ്ടാണ് ഈ ബ്ലൈൻഡ് സ്പോട്ടുകൾ അറിയുന്നതും അതിനനുസരിച്ച് ട്രക്ക് അല്ലെങ്കിൽ ബസ് പോലുള്ള ഹെവി വാഹനങ്ങൾക്ക് ചുറ്റും സഞ്ചരിക്കുന്നതും എല്ലായ്പ്പോഴും പ്രധാനമായിരിക്കുന്നത്.

ഭാരവാഹനങ്ങൾ ഓടിക്കുന്ന മിക്ക ഡ്രൈവർമാർക്കും വാഹനത്തിന് തൊട്ടുമുന്നിൽ എന്താണ് കിടക്കുന്നതെന്നോ, ഒരാൾ വണ്ടിക്ക് മുന്നിലൂടെ വഴി മുറിച്ചു കടന്നാൽ കാണാനോ സാധിക്കില്ല എന്നതാണ് കാര്യം. അതുകൊണ്ടാണ് മിക്ക ഡ്രൈവർമാരും കനത്ത ട്രാഫിക് സാഹചര്യങ്ങളിൽ കഴിയുന്നത്ര പതുക്കെ നീങ്ങാൻ ശ്രമിക്കുന്നത്.

കനത്ത ട്രാഫിക് സാഹചര്യത്തിൽ ഏറ്റവും ചെറിയ വിടവുകളിൽ കയറാൻ ശ്രമിക്കുന്ന ഇരുചക്രവാഹന യാത്രക്കാർക്ക് ഇത് ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ വെറുതേ ജീവൻ വഴിയിൽ പൊലിയേണ്ടി വരും.
ബസുകൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങളെ മറികടക്കുമ്പോൾ മതിയായ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. മിക്കപ്പോഴും ഇത്തരം വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ ശരിയായി പ്രവർത്തിക്കാറില്ല. അത്തരം വാഹനങ്ങൾക്ക് സമീപം ജാഗ്രത പാലിക്കുന്നത് ഒരു ജീവൻ രക്ഷിക്കാനുള്ള തീരുമാനമാണെന്ന് തെളിയിക്കാനാകും. നിങ്ങൾക്ക് എപ്പോഴെങ്കിലും ഇങ്ങനെ ഒരു സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ടോ? കമൻ്റ് ബോക്സിൽ നിങ്ങളുടെ അനുഭവം പങ്ക വയ്ക്കു. മറ്റുളവർക്ക് കൂടി അത് ഒരു പാഠമാകണമല്ലോ