ഊട്ടിയിൽ ഇ-ബൈക്ക് ടൂറിസം ആരംഭിച്ച് ബിലൈവ്

ഇലക്ട്രിക് വാഹന ടൂറിസം സംരംഭം ഊട്ടിയിലും ആരംഭിച്ചതായി ഇക്കോ ടൂറിസം സ്റ്റാർട്ട്അപ്പും ഇലക്ട്രിക് സൈക്കിളുകളിൽ എക്സ്പിരിമെന്റൽ ടൂറുകൾ ഒരുക്കുന്ന കമ്പനിയായ ബിലൈവ് പ്രഖ്യാപിച്ചു.

ഊട്ടിയിൽ ഇ-ബൈക്ക് ടൂറിസം ആരംഭിച്ച് ബിലൈവ്

കാർബൺ എമിഷനുകൾ കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഇലക്ട്രിക് സൈക്കിളുകളിൽ എക്സ്പിരിമെന്റൽ ഗൈഡഡ് ടൂറുകൾ ബിലൈവ് വാഗ്ദാനം ചെയ്യുന്നു.

ഊട്ടിയിൽ ഇ-ബൈക്ക് ടൂറിസം ആരംഭിച്ച് ബിലൈവ്

ഗോവ, പുതുച്ചേരി, കർണാടക, രാജസ്ഥാൻ, കേരളം എന്നിവിടങ്ങളിൽ വിജയകരമായി സമാരംഭിച്ച ശേഷമാണ് കമ്പനി തമിഴ്‌നാട്ടിൽ സേവനം ആരംഭിക്കുന്നത്. തമിഴ്‌നാട്ടിൽ ആദ്യമായി ഊട്ടിയിലാണ് പ്രവർത്തം തുടങ്ങുന്നത്.

ഊട്ടിയിൽ ഇ-ബൈക്ക് ടൂറിസം ആരംഭിച്ച് ബിലൈവ്

ബിലൈവ് വാഗ്ദാനം ചെയ്യുന്ന ഗൈഡഡ് ഇ-ബൈക്ക് ടൂറുകൾ വിനോദ സഞ്ചാരികൾക്ക് പരിസ്ഥിതി സൗഹാർദ്ദപരമായ രീതിയിൽ മനോഹരമായ ഊട്ടി പര്യവേക്ഷണം ചെയ്യാൻ സഹായിക്കും എന്ന് കമ്പനി ഉറപ്പ് പറയുന്നു.

ഊട്ടിയിൽ ഇ-ബൈക്ക് ടൂറിസം ആരംഭിച്ച് ബിലൈവ്

ജില്ലയിലെ ഹരിത പ്രസ്ഥാനം നേതൃത്വം നൽകുന്ന 'മെയ്ക്ക് ഊട്ടി ബ്യൂട്ടിഫുൾ' എന്ന പദ്ധതിയുടെ പങ്കാളിത്തത്തോടെ തങ്ങളുടെ സേവനം ആരംഭിക്കുന്നതിൽ തങ്ങൾ അഭിമാനിക്കുന്നു എന്ന് ബിലൈവ് സഹസ്ഥാപകരായ സന്ദീപ് മുഖർജിയും, സമർത്ത് ഖോൾക്കറും പ്രകാശനത്തിൽ പറഞ്ഞു.

ഊട്ടിയിൽ ഇ-ബൈക്ക് ടൂറിസം ആരംഭിച്ച് ബിലൈവ്

തങ്ങളുടെ അത്യാധുനിക സ്മാർട്ട് ഇലക്ട്രിക് ബൈക്കുകൾ ഡിജിറ്റൽ സ്‌ക്രീനുകൾക്കൊപ്പം ഒറ്റ തവണ ചാർജ് ചെയ്താൽ 50 കിലോമീറ്റർ മൈലേജ് നൽകുന്നു, കൂടാതെ അനായാസ സവാരിക്ക് ആക്‌സിലറേറ്ററും പെഡൽ അസിസ്റ്റ് മോഡും നൽകുന്നു എന്ന് അധികൃതർ പറഞ്ഞു.

ഊട്ടിയിൽ ഇ-ബൈക്ക് ടൂറിസം ആരംഭിച്ച് ബിലൈവ്

പ്രതിവർഷം ദശലക്ഷക്കണക്കിന് വിനോദ സഞ്ചാരികൾ ഊട്ടി സന്ദർശിക്കുന്നു. ബിലൈവിൽ നിന്നുള്ള ഗൈഡഡ് ഇ-ബൈക്ക് ടൂറുകൾ ഊട്ടിയുടെ ഭംഗി പര്യവേക്ഷണം ചെയ്യാനും അനുഭവിക്കാനുമുള്ള ഒരു അവസരം വാഗ്ദാനം ചെയ്യുന്നു എന്ന് ഇന്ത്യൻ നാഷണൽ ട്രസ്റ്റ് ഫോർ ആർട്ട് ആന്റ് കൾച്ചറൽ ഹെറിറ്റേജ് കൺവീനർ ഗീത ശ്രീനിവാസൻ പറഞ്ഞു.

ഊട്ടിയിൽ ഇ-ബൈക്ക് ടൂറിസം ആരംഭിച്ച് ബിലൈവ്

സന്ദീപ് മുഖർജി, സമർത്ത് ഖോൾക്കർ എന്നിവർ ചേർന്ന് 2018 ന്റെ തുടക്കത്തിലാണ് ബിലൈവ് ആരംഭിച്ചത്. സന്ദീപിന്റെ യൂറോപ്പിലെ ഇലക്ട്രിക് വാഹനങ്ങളിലുള്ള പരിചയവും ഗോവയിലെ ടൂറിസം വ്യവസായത്തെക്കുറിച്ചുള്ള സമർത്തിന്റെ അറിവും ഉപയോഗിച്ച് അവർ ‘ഇന്ത്യയുടെ ആദ്യത്തെ ഇവി ടൂറിസം സംരംഭം ബിലൈവ് എന്ന പേരിൽ പടുത്തുയർത്തിയത്.

ഊട്ടിയിൽ ഇ-ബൈക്ക് ടൂറിസം ആരംഭിച്ച് ബിലൈവ്

സ്മാർട്ട് ഇലക്ട്രിക് സൈക്കിളുകൾ നൽകുന്ന മികച്ച എക്സ്പിരിമെന്റൽ ടൂറുകൾ വാഗ്ദാനം ചെയ്യുന്ന ഒരു ട്രാവൽ ടെക് പ്ലാറ്റ്‌ഫോമാണിത്. ഇ-ബൈക്ക് ടൂറുകൾ ഒരു പ്രാദേശിക അനുഭവം നൽകുന്നു.

ഊട്ടിയിൽ ഇ-ബൈക്ക് ടൂറിസം ആരംഭിച്ച് ബിലൈവ്

സൈക്ലിംഗിന്റെ ലളിതമായ സന്തോഷവുമായി ഇത് സംയോജിപ്പിച്ച് വളരെ മികച്ചൊരു അനുഭവമാണ് ഇത് നൽകുന്നത്. സൈക്കിൾ യാത്രകൾ നാട്ടുകാരാണ് നയിക്കുന്നത്, കൂടാതെ നാടൻ സംസ്കാരത്തിന്റെ നേർക്കാഴ്ചയും നൽകുന്നു.

ഊട്ടിയിൽ ഇ-ബൈക്ക് ടൂറിസം ആരംഭിച്ച് ബിലൈവ്

ഇ-സൈക്കിളുകൾ അനായാസമായി ഓടിക്കാൻ കഴിയുന്നതിനാൽ വലിയ ക്ഷീണം കൂടാതെ നാടിന്റെ തനതായ അനുഭവങ്ങൾ ആസ്വധിക്കാനും സഹായിക്കുന്നു.

More from DriveSpark

Article Published On: Wednesday, March 11, 2020, 16:30 [IST]
English summary
Blive launches rental ebike tour program in ooty. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X