1,500 രൂപയ്ക്ക് 'വഴി പറഞ്ഞു തരുന്ന' ബ്ലുടൂത്ത് ഹെല്‍മറ്റ്; കണ്ടുപിടുത്തവുമായി വിദ്യാര്‍ത്ഥികള്‍
Recommended Video

വഴി പറഞ്ഞു തരുന്ന ബ്ലുടൂത്ത് ഹെല്‍മറ്റുമായി എഞ്ചനീയറിംഗ് വിദ്യാര്‍ത്ഥികള്‍. കര്‍ണാടകയിലെ ഗുല്‍ബാര്‍ഗ ജില്ലയില്‍ നിന്നുള്ള യോഗേഷ്, അബിജീത്ത് എന്നീ എഞ്ചനീയറിംഗ് വിദ്യാര്‍ത്ഥികളാണ് പുതിയ കണ്ടുപിടുത്തവുമായി രംഗത്ത് വന്നിരിക്കുന്നത്.

ഹെല്‍മറ്റില്‍ ഘടിപ്പിച്ച ബ്ലുടൂത്ത് സ്പീക്കറുകളാണ് ദിശ പറഞ്ഞു തരിക. സ്മാര്‍ട്ട്‌ഫോണുമായി ബന്ധം സ്ഥാപിക്കുന്ന ബ്ലുടൂത്ത് സ്പീക്കറുകള്‍ ഗൂഗിള്‍ മാപ്‌സില്‍ നിന്നുള്ള ശബ്ദത്തെ ഹെല്‍മറ്റിനുള്ളില്‍ വ്യക്തതയോടും കൃത്യതയോടും കൂടെ കേള്‍പ്പിക്കും.

വഴി അന്വേഷിക്കാന്‍ ഇരുചക്രവാഹന യാത്രികര്‍ക്ക് തുടരെ സ്മാര്‍ട്ട്‌ഫോണിനെ ആശ്രയിക്കേണ്ടതില്ല. തത്സമയം വിവരങ്ങള്‍ ബ്ലുടൂത്ത് ഹെല്‍മറ്റ് മുഖേന യാത്രികന് ലഭ്യമാകും.

ഇതു വഴി അപകടങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഈ ഇവര്‍. കല്‍ബുര്‍ഗിയിലെ പിഡിഎ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളാണ് യോഗേഷും അബിജീത്തും.

സാധാരണ തുറന്ന മുഖമുള്ള ഹെല്‍മറ്റിലാണ് ബ്ലുടൂത്ത് സ്പീക്കറുകള്‍ ഇവര്‍ ഘടിപ്പിച്ചത്. വിപണിയില്‍ ബ്ലുടൂത്ത് കിറ്റുകളോടുള്ള ഹെല്‍മറ്റ് ലഭ്യമാണെങ്കിലും അവയ്‌ക്കെല്ലാം വില കൂടുതലാണ്.

യോഗേഷും അബിജീത്തും നിര്‍മ്മിച്ച ഹെല്‍മറ്റിന്റെ ആകെചെലവ് 1500 രൂപ മാത്രമാണ്. കുറഞ്ഞ വിലയ്ക്ക് ബ്ലുടൂത്ത് ഹെല്‍മറ്റുകള്‍ വിപണിയില്‍ ലഭ്യമായാല്‍ ഉത്പന്നം വിജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ വിദ്യാര്‍ത്ഥികള്‍.
Source: ANI


Click it and Unblock the Notifications








