ഇവിടെ റോങ് സൈഡ് കയറിയാൽ പണിയുംപാളും ടയറും കീറും; കുരുത്തക്കേടിനുള്ള പണിയുമായി സർക്കാർ

ശരിയായ സൈഡിലൂടെ വണ്ടിയോടിച്ചു പോവുമ്പോൾ ആരേലും റോംഗ് സൈഡ് കയറി വന്ന നമ്മെ വെട്ടിലാക്കുന്നത് പലപ്പോഴും ടെമ്പർ പോലും തെറ്റിക്കുന്ന കാര്യമാണ്. ഇത്തരം നിയമലംഘനം നട്ടതുന്നവരെ കൈയ്യോടെ പിടികൂടാൻ ഇവിടെ ആരുമില്ലേ എന്ന് ആ ഒരു സമയത്ത് നമ്മിൽ പലരും ചിന്തിച്ചിട്ടും പ്രാർഥിച്ചിട്ടുമുണ്ടാവും, ആ നിശബ്ദ്ദ പ്രാർനകൾ എങ്ങനെയോ അധികൃതരുടെ ചെവിയിൽ എത്തിയ മട്ടാണ്.

റോംഗ് സൈഡ് ഡ്രൈവിംഗിന്റെ പ്രശ്നം പരിഹരിക്കുന്നതിനായി, മുംബൈയിലെ സ്പീഡ് ബ്രേക്കറുകളിൽ സ്പൈക്കുകൾ സ്ഥാപിക്കുന്നതിനുള്ള നടപടി ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) സ്വീകരിച്ചിരിക്കുകയാണ്. ഏരിയയിലെ താമസക്കാർ ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും ഇതോടൊപ്പം ഉയരുന്നുണ്ട്. മലബാർ ഹില്ലിലെ ബിജി ഖേർ മാർഗിൽ റോഡിൽ റോംഗ് സൈഡ് കയറി വരുന്നതിൽ നിന്ന് ബൈക്ക് യാത്രികരെ തടയാൻ ബിഎംസി സ്പൈക്ക് സ്പീഡ് ബ്രേക്കറുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

ഇവിടെ റോങ് സൈഡ് കയറിയാൽ പണിയുംപാളും ടയറും കീറും

മുംബൈയിൽ ആദ്യമായാണ് ഇത്തരം സ്പൈക്കുകൾ റോഡിൽ ഉപയോഗിക്കുന്നത്, ഉത്തർപ്രദേശിലെ നോയിഡയിലും സമാനമായ ഇൻസ്റ്റാളേഷനുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കെംപ്‌സ് കോർണർ ജംഗ്ഷനിൽ നിന്ന് തെറ്റായ ദിശയിലൂടെ ബൈക്ക് യാത്രികർ പ്രവേശിക്കുന്നത് സംബന്ധിച്ച് പ്രാദേശ വാസികളിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ഇത്തരം ഒരു നടപടി സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് ബിഎംസി അധികൃതർ വ്യക്തമാക്കി.

ട്രാഫിക് പൊലീസും സ്പൈക്ക് സ്പീഡ് ബ്രേക്കറുകൾ ഉപയോഗിക്കാൻ ശുപാർശ ചെയ്തിരുന്നു, ഇതേ തുടർന്നാണ് അടുത്തിടെ അധികൃതർ സ്ഥാപിച്ചത്. ആവശ്യമെങ്കിൽ ഇതേ റോഡിലെ മറ്റ് സ്ഥലങ്ങളിലും കൂടുതൽ സ്പൈക്കുകൾ സ്ഥാപിക്കാൻ തയ്യാറാണ് എന്ന് ബിഎംസി വ്യക്തമാക്കി. പുതിയ നീക്കത്തെ നാട്ടുകാർ അഭിനന്ദിക്കുമ്പോൾ, വിദഗ്ധർ തങ്ങളുടെ ആശങ്കകളും വിയോജിപ്പും പ്രകടിപ്പിച്ചു.

സ്പൈക്കുകൾ ഉപയോഗിക്കുമ്പോൾ അപകടമുണ്ടായാൽ ഗുരുതരമായ പരിക്കുകൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇതിനു പകരം, റോഡിൽ റോംഗ് സൈഡ് ഉപയോഗിക്കുന്നതിൽ നിന്ന് ഡ്രൈവർമാരെ നിരുത്സാഹപ്പെടുത്താൻ ട്രാഫിക് പൊലീസ് പിഴകൾ ഈടാക്കിക്കൊണ്ട് ചലാൻ പുറപ്പെടുവിക്കണം എന്നാണ് ചില വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇതു ഒരു തണുപ്പൻ നീക്കമായിരിക്കും എന്ന് മറ്റൊരു അഭിപ്രായവുമുണ്ട്.

2018 -ൽ സമാനമായ സാഹചര്യത്തിൽ, റോംഗ് സൈഡ് ഡ്രൈവിംഗ് തടയാൻ സ്ഥാപിച്ച ടയർ കില്ലർ സ്പീഡ് ബ്രേക്കറുകൾ നീക്കം ചെയ്യാൻ പൂനെ ട്രാഫിക് പൊലീസ് അമനോറ ടൗൺഷിപ്പ് എന്ന സ്വകാര്യ സൊസൈറ്റിയോട് ഉത്തരവിട്ടിരുന്നു. അപകടകാരികളാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇവ നീക്കം ചെയ്യാൻ നിർദേശം നൽകിയത്.

ഇവിടെ റോങ് സൈഡ് കയറിയാൽ പണിയുംപാളും ടയറും കീറും

മുൻകാലങ്ങളിൽ, നോയിഡ പൊലീസ് പ്രത്യേകമായി മുൻകൈ എടുത്ത് നഗരത്തിന് ചുറ്റും ഹെവി ഡ്യൂട്ടി ടയർ കില്ലറുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജനങ്ങൾ ബ്ലോക്ക് ശ്രദ്ധിക്കാനും തെറ്റായ ഭാഗത്ത് നിന്ന് ഇതിലൂടെ കടക്കാതിരിക്കനുമായി, ടയർ കില്ലറുകൾക്ക് മുകളിൽ അധികൃതർ വലിയ ബോർഡുകൾ സ്ഥാപിച്ചു. ഒരു വാഹനം തെറ്റായ ദിശയിൽ നിന്ന് ടയർ കില്ലറുകളിലൂടെ കടന്നു പോയാൽ, സ്പൈക്കുകളുടെ വലുപ്പം വളരെ വലുതായതിനാൽ ടയറുകൾ റീപ്ലേസ് ചെയ്യാതെ മറ്റ് മാർഗം ഒന്നുമില്ല.

നേരത്തെ, നോയിഡയിൽ റോംഗ് സൈഡ് റൈഡിംഗും ഡ്രൈവിംഗും ഏറ്റവും അധികം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന അഞ്ച് പ്രധാന സ്പോട്ടുകൾ പൊലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഇവിടെ സമീപകാലത്ത് ടയർ കില്ലറുകൾ സ്ഥാപിച്ചിരുന്നു. സെക്ടർ 76, സെക്ടർ 77 നോർത്ത് ഐ ജംഗ്ഷൻ, ഹോഷിയാർപൂർ U-ടേൺ, സെക്ടർ 61-ലെ സായ് ടെമ്പിൾ U-ടേൺ, സെക്ടർ 75 മെട്രോ സ്റ്റേഷന് സമീപം എന്നിവിടങ്ങളിൽ പൊലീസ് സമാനമായ ടയർ കില്ലർ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചിരുന്നു.

ടയർ കില്ലറുകളുടെ ചിലഭാഗങ്ങൾ തകർന്നതിന് ശേഷം, മിക്ക ഡ്രൈവർമരും ഈ ഭാഗങ്ങളിലൂടെ വീണ്ടും റോംഗ് സൈഡ് കറാൻ തുടങ്ങി, ഇത് റോഡിൽ ആകെ മൊത്തം ഒരു കോലാഹലം സൃഷ്ടിച്ചു. ഇതിന് ഒരു പരിഹാരം എന്നവണ്ണം, ടയർ കില്ലറിന് സമീപം ബിറ്റുമിൻ സ്ലോപ്പ് സ്ഥാപിക്കാനും സ്ട്രക്ച്ചർ സ്ഥിരമായി നിലത്ത് ഉറപ്പിക്കാനും അധികൃതർ പദ്ധതിയിട്ടു.

അന്നുവരെ, ടയർ കില്ലർ/ സ്പൈക്കുകൾ നിരവധി ബോൾട്ടുകൾ ഉപയോഗിച്ചാണ് ഇൻസ്റ്റാൾ ചെയ്തിരുന്നത്. ടയർ കില്ലറുകൾക്ക് മുകളിലൂടെ ഭാരമേറിയ വാഹനങ്ങൾ കടന്നുപോകുന്നത് മൂലമുണ്ടാകുന്ന കനത്ത പ്രഷർ ഈ ബോൾട്ടുകൾക്ക് താങ്ങാൻ കഴിയാത്തതിനാൽ, അവ ഫിറ്റ് ചെയ്ത ഇടത്തുനിന്ന് തെന്നി മാറി. എന്നിരുന്നാലും, പദ്ധതി പരാജയപ്പെട്ടു, നിലവിൽ നോയിഡ നഗരത്തിൽ ഇത്തരം ടയർ കില്ലറുകൾ ഇല്ല.

Image Courtesy: Sameer Markande

More from DriveSpark

Article Published On: Saturday, July 22, 2023, 16:57 [IST]
English summary
Bmc sets up tyre killer spikes to put a stop to wrong side traffic
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X