നന്മയുളള ലോകമേ...പൂച്ചക്കുട്ടിയെ രക്ഷിക്കാൻ ബിഎംഡബ്ല്യു ഡ്രൈവർ ചെയ്തത് കണ്ടോ
ആഡംബര വാഹനങ്ങൾ സ്വന്തമാക്കി ചെറിയ അഹങ്കാരത്തോടെ യാത്ര ചെയ്യുന്ന പലരേയും കാണാൻ സാധിക്കും, ചിലപ്പോഴൊക്കെ ഒരു സഹായത്തിന് വേണ്ടി ആവശ്യപ്പെട്ടാൽ വാഹനം ഒന്ന് നിർത്താനുളള മനസ് പോലും കാണിക്കാറില്ല. എല്ലാവരുടേയും കാര്യമല്ല കേട്ടോ. ഓരോ തിരക്കുകളിൽ പെട്ട് ലോകം ഓടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ഒരു വീഡിയോ ആണ് നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയാണ്. തിരക്കിട്ട ട്രാഫിക്കിൽ ഒരു സെക്കൻഡ് പോലും പാഴാക്കാൻ താൽപ്പര്യപ്പെടുന്നില്ല. അപ്പോഴാണ് ബിഎംഡബ്ല്യുവിൽ വന്നിറങ്ങിയ മനുഷ്യൻ റോഡിൽ ഉപേക്ഷിക്കപെട്ട ഒരു പൂച്ചക്കുഞ്ഞിനെ രക്ഷിക്കുന്നത്.
thesmartlocalth എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച വീഡിയോ ആണ് ജനശ്രദ്ധ പിടിച്ചുപറ്റുന്നത്. ഈ സംഭവം നടന്നത് തായ്ലൻഡിലാണ്. ആ വ്യക്തി തന്റെ BMW 3 സീരീസിൽ നിന്ന് ഒരു ഷോപ്പിംഗ് ബാഗുമായി പുറത്തിറങ്ങുകയും. ഒരു ചെറിയ പൂച്ചക്കുട്ടിയെ പുറകിൽ കയറ്റി രക്ഷിക്കാൻ ശ്രമിക്കുന്നത് കാണാം. കുറച്ച് കഴിഞ്ഞാൽ ചിലപ്പോൾ പൂച്ചക്കുഞ്ഞിൻ്റെ ജീവന് പോലും ഭീഷണിയുണ്ടായേക്കാം. അത് മനസിലാക്കി കൊണ്ടാണ് ആ വ്യക്തി പൂച്ചയെ രക്ഷിച്ചത്.

ബിഎംഡബ്ല്യുവിൻ്റെ 320 മോഡലാണ് എന്ന് വീഡിയോയിൽ കാണാം. 188 bhp കരുത്തിൽ പരമാവധി 400 Nm torque വരെ നൽകുന്ന ശക്തമായ 2.0 ലിറ്റർ 4 സിലിണ്ടർ ടർബോ ഡീസൽ എഞ്ചിനാണ് കാറിന് തുടിപ്പേകാൻ എത്തുന്നത്. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് സ്റ്റാൻഡേർഡായി വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്
പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ റിയർ വീൽ ഡ്രൈവ് കാറായ ഇതിന് 0-100 കിലോമീറ്റർ വേഗത വെറും 6.8 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ ബിഎംഡബ്ല്യുവിന്റെ ആഡംബര സെഡാന് സാധിക്കും. അതേസമയം 3 സീരീസ് ഡീസലിന്റെ പരമാവധി വേഗത മണിക്കൂറിൽ 243 കിലോമീറ്ററാണെന്നും കമ്പനി പറയുന്നു. 4.7 മീറ്റർ നീളമുള്ള വാഹനത്തിന് 2.85 മീറ്റർ വീൽബേസ് ലഭിക്കും.
അതിനാൽ അകത്ത് നല്ല സ്പേസും കംഫർട്ടുമാണ് ബിഎംഡബ്ല്യു 3 സീരീസ് 320d സെഡാൻ സമ്മാനിക്കുന്നത്. ഫീച്ചറുകളിലേക്ക് നോക്കിയാലും ആള് പുലിയാണ് കേട്ടോ. ഇൻഫോടെയ്ൻമെൻ്റിനും ഡ്രൈവർ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിനും വേണ്ടിയുള്ള വലിയ സ്ക്രീനുകൾ, മൾട്ടി-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മെമ്മറി ഫംഗ്ഷനോടുകൂടിയ 10-വേ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന പവർഡ് സീറ്റുകൾ പോലുള്ള കാര്യങ്ങളെല്ലാം കമ്പനി ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞില്ല, വയർലെസ് ചാർജിംഗ്, ആംബിയൻ്റ് ലൈറ്റിംഗ്, പ്രീമിയം അപ്ഹോൾസ്റ്ററി, സുഖപ്രദമായ സീറ്റുകൾ, എൽഇഡി ലൈറ്റിംഗ്, പ്രീമിയം ഓഡിയോ സിസ്റ്റം, വോയ്സ് കമാൻഡുകൾ എന്നിവ പോലുള്ള മോഡേൺ ഫീച്ചറുകളാലും ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ 3 സീരീസ് 320d സെഡാൻ സമ്പന്നമാണ് കേട്ടോ. മൊത്തത്തിൽ ആഡംബരത്തിന് യാതൊരു കുറവും ഇല്ലെന്ന് ഉറപ്പാണ്.

ഓട്ടോ എക്സ്പോയിലും ബിഎംഡബ്ല്യു തിളങ്ങിയിരുന്നു. ബിഎംഡബ്ല്യു തങ്ങളുടെ 49 ലക്ഷം രൂപ എക്സ്-ഷോറൂം വില പ്രഖ്യാപിച്ച് BMW iX1 ലോംഗ് വീൽബേസ് ഓൾ ഇലക്ട്രിക് പുറത്തിറക്കിയതോടെ ബിഎംഡബ്ല്യു ഇന്ത്യ ഇലക്ട്രിക് വാഹന വിപണിയിൽ ഒരു പ്രധാന ചുവടുവയ്പ്പാണ് നടത്തിയിരിക്കുന്നത്. ബിഎംഡബ്ല്യു എക്സ്1 ലോംഗ് വീൽബേസ് ഓൾ ഇലക്ട്രിക് ഒരു മികച്ചതും ആധുനികവുമായ ഡിസൈൻ തന്നെയാണ് പ്രദർശിപ്പിക്കുന്നത്, അതിന്റെ വർധിപ്പിച്ച അളവുകൾ അതിന് ഒരു കമാൻഡിംഗ് സാന്നിധ്യം നൽകുന്നുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications







