പിള്ളേരെന്തേലും ആഗ്രഹം പറഞ്ഞാൽ നടത്തിക്കൊടുത്തേക്കണമെടാ ഉവ്വേ; ബിഎംഡബ്ല്യു 6 സീരിസ് സ്വന്തമാക്കി സിദ്ദിഖ്

എപ്പോഴും വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ജനമനസിൽ ഇടം പിടിച്ച നടനാണ് സിദ്ദിഖ്. വില്ലനായും, കൊമേഡിയനായും ഏത് പ്രായക്കാരുടേയും കൂടെ അനായാസം അഭിനയിക്കുന്ന അദ്ദേഹം ഒരു വാഹനപ്രേമി കൂടെയാണ്. ഒരു അംബാസിഡറായിരുന്നു അദ്ദേഹം തൻ്റെ സിനിമ യാത്രകള്‍ക്കായി ഉപയോഗിച്ചിരുന്നത്. വളരെ നന്നായി പരിപാലിക്കുന്ന ആ കാർ അദ്ദേഹത്തിൻ്റെ ഒരു ഐഡൻ്റിറ്റി തന്നെയായിരുന്നു. ഇപ്പോൾ താരം തൻ്റെ ഗാരേജിലേക്ക് പുതിയ ഒരു വാഹനം കൂടി ചേർത്തിരിക്കുകയാണ്.

ബി.എം.ഡബ്ല്യു സിക്‌സ് സീരീസ് ഗ്രാന്‍ ടൂറിസ്‌മോ വേരിയൻ്റാണ് താരം സ്വന്തമാക്കിയത്. ഇ.വി.എം. ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് അദ്ദേഹം വാഹനം ഡെലിവറി എടുത്തത്, ഡീലർഷിപ്പുകാർ തന്നെയാണ് അദ്ദേഹത്തിൻ്റെ മകൻ കാർ ഏറ്റുവാങ്ങുന്ന വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ആപ്പിള്‍ കാര്‍പ്ലേ വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, i ഡ്രൈവ് സിസ്റ്റമാണ് ബിഎംഡബ്ല്യു 6 GT-യിലെ മറ്റ് സാങ്കേതികത, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിംഗ് പാഡ് ഉപയോഗിച്ച് വയര്‍ലെസ് കണക്റ്റിവിറ്റിയും വാഹനത്തില്‍ കമ്പനി നല്‍കും.

പിള്ളേരെന്തേലും ആഗ്രഹം പറഞ്ഞാൽ നടത്തിക്കൊടുത്തേക്കണമെടാ ഉവ്വേ; ബിഎംഡബ്ല്യു 6 സീരിസ് സ്വന്തമാക്കി സിദ്ദിഖ്

630i മോഡലില്‍ 2.0-ലൈറ്റ് ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 258 bhp കരുത്തും 400 Nm torque ഉം സൃഷ്ടിക്കും. സ്റ്റാന്‍ഡേര്‍ഡ് 620d ഡീസല്‍ 2.0 ലിറ്റര്‍ ടര്‍ബോ 4-പോട്ട് വാഗ്ദാനം ചെയ്യും. അത് 190 bhp കരുത്തും 400 Nm torque ഉം സൃഷ്ടിക്കും. 630d ലൈനിന്റെ മുകളില്‍ 3.0 ലിറ്റര്‍, 6 സിലിണ്ടര്‍ എഞ്ചിന്‍ ഉണ്ടായിരിക്കും. ഈ യൂണിറ്റ് 265 bhp കരുത്തും 620 Nm torque ഉം സൃഷ്ടിക്കും. എല്ലാ എഞ്ചിനുകളും 8 സ്പീഡ് ഓട്ടോമാറ്റിക്, 2-ആക്സില്‍ എയര്‍ സസ്പെന്‍ഷനുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡായി സജ്ജീകരിച്ചിരിക്കുന്നു. മോഡലിന് 66 ലക്ഷം മുതല്‍ 77 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

സാധാരണയായി കാര്‍ നിര്‍മാതാക്കള്‍ ഒരു കാര്‍ പുറത്തിറക്കുമ്പോള്‍ ആ മോഡലിന് ഒരു പേര് നല്‍കും. ആ പേര് ജനങ്ങളുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങി വേണം അത് ജനപ്രിയമാകാന്‍. ഇന്ത്യയില്‍ നിന്ന് ചില ഉദാഹരണങ്ങള്‍ എടുത്താല്‍ ടാറ്റ അവരുടെ സബ് 4 മീറ്റര്‍ എസ്‌യുവിക്ക് നെക്‌സോണ്‍ എന്നും പ്രീമിയം ഹാച്ച്ബാക്ക് മോഡലിന് ആള്‍ട്രാസ് എന്നും പേര് നല്‍കി. ഈ പേരുകളിലൂടെയാണ് ആ കാറുകള്‍ ജനപ്രിയമാകുന്നത്. എന്നാല്‍ ശ്രദ്ധിച്ചവര്‍ക്ക് മനസ്സിലാകും ബിഎംഡബ്ല്യു തങ്ങളുടെ കാറുകളുടെ പേരുകള്‍ നല്‍കുമ്പോള്‍ വളരെ ശ്രദ്ധിക്കാറുണ്ട്.

പിള്ളേരെന്തേലും ആഗ്രഹം പറഞ്ഞാൽ നടത്തിക്കൊടുത്തേക്കണമെടാ ഉവ്വേ; ബിഎംഡബ്ല്യു 6 സീരിസ് സ്വന്തമാക്കി സിദ്ദിഖ്

ബിഎംഡബ്ല്യു എന്ന പേര് പോലെ തന്നെ അവരുടെ മോഡലുകളുടെ പേരുകളും വളരെ ചെറുതായിരിക്കും. ആകര്‍ഷകമായ പേരുകള്‍ നല്‍കി മോഡലുകള്‍ ജനപ്രിയമാക്കാന്‍ അവര്‍ ശ്രമിക്കാറില്ല. അതിന്റെ ആവശ്യമില്ല എന്നതാണ് കാരണം. 3 സീരീസ്, 5 സീരീസ്, X1, X5, 7 സീരീസ് എന്നിങ്ങനെയാണ് ബിഎംഡബ്ല്യു കാറുകളുടെ പേരുകള്‍ വരുന്നത്. വാസ്തവം എന്തെന്നാല്‍ മോഡല്‍ നെയിമുകളേക്കാള്‍ ബിഎംഡബ്ല്യു എന്ന ബ്രാന്‍ഡ് നെയിം കണ്ടാല്‍ തന്നെ മതി ആളുകള്‍ ഇരച്ചെത്താന്‍.

Bayerische Motoren Werke GmbH എന്നതിന്റെ ചുരുക്കപ്പേരാണ് ബിഎംഡബ്ല്യു എന്ന് ഗൂഗിളില്‍ തപ്പിയാല്‍ നമുക്ക് മനസിലാകും. എന്നാല്‍ ഈ കടുകട്ടി പേര് എങ്ങനെ ഉച്ചരിക്കണമെന്ന് പലര്‍ക്കും അറിയില്ല. നമുക്ക് അത്ര സുപരിചിതമല്ലാത്ത ജര്‍മന്‍ വാക്കുകളുടെ ഉച്ചാരണം വ്യത്യസ്തമായതിനാല്‍ ഇത് വായിക്കാന്‍ അല്‍പ്പം പ്രയാസപ്പെടും. അതിനാല്‍ തന്നെ ആരും അത്ര കഷ്ടപ്പെടാന്‍ നില്‍ക്കാതെ ബിഎംഡബ്ല്യു എന്ന് എളുപ്പത്തില്‍ വിളിച്ചുപോരുന്നു.

ഇത് ഒരു ജര്‍മന്‍ പേരാണ്. ഈ പേര് ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യുമ്പോള്‍ ബവേറിയന്‍ എഞ്ചിന്‍ വര്‍ക്ക്‌സ് കമ്പനി എന്നാണ് അര്‍ത്ഥമാക്കുന്നത്. ജര്‍മനിയിലെ ബവേറിയയിലാണ് കമ്പനി ആദ്യമായി സ്ഥാപിതമായത്. അതിനാല്‍ പേരിന്റെ ആദ്യ വാക്ക് 'ബയറിഷെ' എന്ന് വന്നു. ഒരു എഞ്ചിന്‍ നിര്‍മാണ കമ്പനി ആയതിനാല്‍ രണ്ടാമത്തെ വാക്ക് 'മോട്ടോറന്‍' എന്നും കമ്പനിയുടെ പേരിനൊപ്പം വര്‍ക്ക്‌സ് എന്ന വാക്കും ചേര്‍ത്തു.

ഒരു ബ്രാന്‍ഡിന്റെ ആയാലും ഉല്‍പ്പന്നത്തിന്റെ ആയാലും പേരില്‍ ഒരുപാട് കാര്യങ്ങളുണ്ട്. ബിഎംഡബ്ല്യു വര്‍ഷങ്ങളുടെ പാരമ്പര്യം കൊണ്ടാണ് ഈ ഒരു നിലയില്‍ എത്തിയത്. ഇന്ത്യന്‍ ബ്രാന്‍ഡുകളില്‍ പലതിനും ഇന്ന് വിദേശ മാര്‍ക്കറ്റുകളില്‍ വലിയ സ്വാധീനമുണ്ട്. ഇന്ന് പല ആഗോള ബ്രാന്‍ഡുകളും അവരുടെ സ്വദേശി ഭാഷയിലുള്ള പേരുകളില്‍ കാറുകള്‍ പുറത്തിറക്കുന്നു. ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് ഇതേ മാതൃകകള്‍ പരീക്ഷിക്കാവുന്നതാണ്.

More from DriveSpark

Article Published On: Friday, July 21, 2023, 18:46 [IST]
English summary
Bmw 6 series bought by malayalam actor sidhique
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X