ഗാരേജിലേയ്ക്ക് പുത്തൻ അതിഥി; ബിഎംഡബ്ല്യു 7 സീരിസ് സ്വന്തമാക്കി ആസിഫ് അലി

എന്നും ജനമനസുകളിൽ പ്രത്യേക സ്ഥാനം ലഭിച്ചിട്ടുളള നടനാണ് ആസിഫ് അലി. അത് പോലെ തന്നെ വാഹനങ്ങളോട് ഒരുപാട് കമ്പമുളള വ്യക്തി കൂടിയാണ് അദ്ദേഹം. നിരവധി വാഹനങ്ങളാണ് അദ്ദേഹത്തിൻ്റെ ഗാരേജിൽ ഉളളത്. ബിഎംഡബ്ല്യൂവിൻ്റെ ഏറ്റവും പുതിയ ആഡംബര വാഹനം സ്വന്തമാക്കിയിരിക്കുകയാണ് നടൻ. ബിഎംഡബ്ല്യുവിന്‍റെ 7 സിരീസിലെ ടോപ്പ് മോഡലായ 730 എല്‍ഡി ഇന്‍ഡിവിജ്വല്‍ M സ്പോര്‍ട്ട് എന്ന മോഡല്‍ ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. 1.35 കോടി രൂപയാണ് വാഹനത്തിൻ്റെ ടോപ്പ് മോഡലിന്. മഹേഷും മാരുതിയും എന്ന സിനിമയാണ് താരത്തിൻ്റെ അവസാനമായി ഇറങ്ങിയ ചിത്രം.

സ്പ്ലിറ്റ്-എല്‍ഇഡി ഹെഡ്ലൈറ്റ് സജ്ജീകരണവും വലിയ കിഡ്നി ഗ്രില്ലിനെ ചുറ്റിപ്പറ്റിയുള്ള ഒരു ഇല്ലുമിനേറ്റ് ലൈറ്റിംഗ് ഘടകവും ഉള്‍പ്പെടുന്ന പൂര്‍ണ്ണമായും പരിഷ്‌ക്കരിച്ച മുന്‍ഭാഗമാണ് 7 സീരീസിന് ലഭിക്കുന്നത്. ഈ പുതിയ ഡിസൈന്‍ ഫിലോസഫി അതിന്റെ ഇലക്ട്രിക് കൗണ്ടര്‍പാര്‍ട്ടായ i7-ലും നടപ്പിലാക്കിയിട്ടുണ്ട്. സൈഡുകളില്‍ ലക്ഷ്വറി ലിമോസിന്‍ ഇപ്പോള്‍ പരമ്പരാഗത ഹാന്‍ഡിലുകള്‍ക്ക് പകരമായി ഇൻ്റേണൽ ടച്ച്പാഡും ഇലക്ട്രോണിക് മെക്കാനിസവും ഉള്ള ഡോര്‍ ഹാന്‍ഡിലുകളാണ് വാഹനത്തിലുളളത്.

ഗാരേജിലേയ്ക്ക് പുത്തൻ അതിഥി; ബിഎംഡബ്ല്യു 7 സീരിസ് സ്വന്തമാക്കി ആസിഫ് അലി

19 ഇഞ്ച് വീലുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആയി നല്‍കിയിട്ടുണ്ട്. മാത്രമല്ല, ഇത് 22 ഇഞ്ചിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്. 7 സീരീസിന്റെ പിന്‍ഭാഗത്തും സമാന്തരമായി എല്‍ഇഡി ടെയില്‍ ലൈറ്റുകളുടെയും റീപ്രൊഫൈല്‍ ചെയ്ത ബമ്പറിന്റെയും രൂപത്തിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അകത്തേക്ക് കടന്നാല്‍ പുതിയ 7 സീരീസ് ഇപ്പോള്‍ ഒരു നവീകരിച്ച ക്യാബിനാണ് കമ്പനി നൽകിയിരിക്കുന്നത്.

സമീപകാല കാലത്തിറങ്ങിയ ബിഎംഡബ്ല്യു മോഡലുകളായ iX, i4 എന്നിവയ്ക്ക് സമാനമായി ഏറ്റവും പുതിയ കര്‍വ്ഡ് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഏറ്റവും പുതിയ iഡ്രൈവ് 8 സോഫ്റ്റ്വെയര്‍ പ്രവര്‍ത്തിക്കുന്ന 14.9 ഇഞ്ച് ടച്ച്സ്‌ക്രീനും ഉള്‍പ്പെടുന്നു. മുന്‍ സീറ്റുകള്‍ക്കിടയില്‍ ഒരു ഗിയര്‍ സെലക്ടര്‍, ഒരു പരമ്പരാഗത റോട്ടറി ഐഡ്രൈവ് കണ്‍ട്രോളര്‍, മറ്റ് ടച്ച് സെന്‍സിറ്റീവ് കണ്‍ട്രോളുകള്‍ എന്നിവയുള്ള കണ്‍ട്രോള്‍ പാനലും ലഭിക്കുന്നുണ്ട്.

ഗാരേജിലേയ്ക്ക് പുത്തൻ അതിഥി; ബിഎംഡബ്ല്യു 7 സീരിസ് സ്വന്തമാക്കി ആസിഫ് അലി

ആമസോണ്‍ ഫയര്‍ ടിവി വഴി വീഡിയോ സ്ട്രീമിംഗ് വാഗ്ദാനം ചെയ്യുന്നതിനായി 7 സീരീസിന് ഇപ്പോള്‍ 31.3 ഇഞ്ച്, 8K 'സിനിമാ' സ്‌ക്രീന്‍ ലഭിക്കുന്നു. റൂഫില്‍ ഘടിപ്പിച്ച് ഈ സ്‌ക്രീനില്‍ 16:9, 32:9, 21:9 ഫോര്‍മാറ്റുകളില്‍ വീഡിയോ സ്ട്രീം ചെയ്യാം. റിയര്‍ ഡോര്‍ പാഡുകളിലെ 5.5 ഇഞ്ച് ടച്ച്സ്‌ക്രീനുകള്‍, സോഫ്റ്റ് ക്ലോസിംഗ് ഡോറുകള്‍, എല്‍ഇഡി ലൈറ്റിംഗ് ഘടകങ്ങളുള്ള പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവയാണ് മറ്റ് ഫീച്ചര്‍ ഹൈലൈറ്റുകള്‍.

ആഗോളതലത്തില്‍, മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍, കൂടാതെ ഒരു പ്ലഗ്-ഇന്‍ ഹൈബ്രിഡ് പെട്രോള്‍ ഉള്‍പ്പെടെയുള്ള പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ 7 സീരീസിന് ലഭിക്കുന്നു. എങ്കിലും ബിഎംഡബ്ല്യു ഇന്ത്യയില്‍ ഒരു എഞ്ചിന്‍ ഓപ്ഷന്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. 380 bhp പവറുളള 3.0 ലിറ്റര്‍, ഇന്‍ലൈന്‍ 6 സിലിണ്ടര്‍ പെട്രോള്‍ (740i) എഞ്ചിന്‍ ആണത്. ഈ എഞ്ചിന് മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കുകയും 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കുകയും ചെയ്തു.

ഗാരേജിലേയ്ക്ക് പുത്തൻ അതിഥി; ബിഎംഡബ്ല്യു 7 സീരിസ് സ്വന്തമാക്കി ആസിഫ് അലി

കാര്‍ 5.4 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 250 കിലോമീറ്റര്‍ ആണ് ടോപ്‌സ്പീഡ്. 7 സീരീസിന് അഡാപ്റ്റീവ് എയര്‍ സസ്പെന്‍ഷനും ഇലക്ട്രോണിക്കലി കണ്‍ട്രോള്‍ഡ് ഡാംപറുകളും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു. പുതിയ 7 സീരീസ് ബിഎംഡബ്ല്യുവിന്റെ CLAR പ്ലാറ്റ്ഫോമിന്റെ വളരെയധികം പരിഷ്‌ക്കരിച്ച പതിപ്പാണ് അടിവരയിടുന്നത്. മുന്‍ തലമുറ മോഡലില്‍ നിന്ന് വ്യത്യസ്തമായി, അധിക സ്ഥലത്തിനും സൗകര്യത്തിനുമായി ഇത് ലോംഗ് വീല്‍ബേസില്‍ മാത്രമേ ലഭ്യമാകൂ.

കാറിന് ബിഎംഡബ്ല്യുവിന്റെ ഇന്റഗ്രല്‍ ആക്റ്റീവ് സ്റ്റിയറിങ്ങിന്റെ ഏറ്റവും പുതിയ പതിപ്പും ലഭിക്കുന്നു. ഇത് പിന്‍ ചക്രങ്ങള്‍ക്ക് 3.5 ഡിഗ്രി വരെ സ്റ്റിയറിംഗ് ആംഗിള്‍ നല്‍കുന്നു. മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ്, ലെക്സസ് LS500H, ഫെയ്സ്ലിഫ്റ്റഡ് ഔഡി A8 L എന്നിവയാണ് എതിരാളികള്‍.

More from DriveSpark

Article Published On: Wednesday, March 15, 2023, 15:15 [IST]
English summary
Bmw 730 ld individual m sport edition bought by asif ali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X