ബിഎംഡബ്ല്യുവിനെ കളിയാക്കാന്‍ പോയി, കിട്ടി ഔഡിക്ക് മുട്ടന്‍ മറുപടി

By Dijo Jackson

അടി ഇരന്നുവാങ്ങിയെന്നു പറയാറില്ലേ, ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഔഡി കഴിഞ്ഞദിവസം ചെയ്തതും ഇതുതന്നെ. തമ്മില്‍ രസികന്‍ വേലത്തരം ഒപ്പിക്കാന്‍ ഔഡിയെയും ബിഎംഡബ്ല്യുവിനെയും കഴിഞ്ഞേയുള്ളൂ കാര്‍ ലോകത്ത് മറ്റാരും. ബിഎംഡബ്ല്യുവിനെ കളിയാക്കി മേല്‍ക്കോയ്മ കാട്ടാനുള്ള ഒരവസരം പോലും ഔഡി പാഴാക്കാറില്ല. ഔഡിയുടെ വായടപ്പിക്കുന്നതില്‍ ബിഎംഡബ്ല്യുവിനുള്ള പ്രാഗത്ഭ്യം മുമ്പ് പലതവണ ആരാധകര്‍ കണ്ടുകഴിഞ്ഞു.

ബിഎംഡബ്ല്യുവിനെ കളിയാക്കാന്‍ പോയി, കിട്ടി ഔഡിക്ക് മുട്ടന്‍ മറുപടി

കാലം മാറി. ഓണ്‍ലൈന്‍ യുഗമാണിപ്പോള്‍. സമൂഹമാധ്യമങ്ങളില്‍ സ്വന്തം പ്രതിച്ഛായ പടുത്തുയര്‍ത്താന്‍ വാഹന നിര്‍മ്മാതാക്കള്‍ അതീവശ്രദ്ധ ചെലുത്തുന്നു. ഇതിനിടയ്ക്കാണ് ട്വിറ്ററില്‍ ബിഎംഡബ്ല്യുവിനെ ചൊറിഞ്ഞുള്ള ഔഡിയുടെ കുറിപ്പ്.

യാസ് മറീന റേസ് സര്‍ക്യൂട്ടില്‍ വെച്ചു ബിഎംഡബ്ല്യു പകര്‍ത്തിയ M4 സ്‌പോര്‍ട്‌സ് കാറിന്റെ ചിത്രം കണ്ടപ്പോഴാണ് ഔഡിയ്ക്ക് കൗതുകം തോന്നിയത്. ഇതില്‍ ഔഡിയെ കുറ്റം പറയാനും കഴിയില്ല. 'ലൈറ്റ് പെയിന്റിംഗ്' ഫോട്ടോഗ്രഫിവിദ്യ ഉപയോഗിച്ചു പകര്‍ത്തിയ M4 ചിത്രം ട്വിറ്ററിലൂടെ ബിഎംഡബ്ല്യു പങ്കുവെയ്ക്കുകയായിരുന്നു.

ബിഎംഡബ്ല്യുവിനെ കളിയാക്കാന്‍ പോയി, കിട്ടി ഔഡിക്ക് മുട്ടന്‍ മറുപടി

മറീന ബ്ലൂ നിറമുള്ള ബിഎംഡബ്ല്യു M4 പ്രഭാവലയങ്ങള്‍ ചാലിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ തിളക്കത്തോടെയാണ് കാണപ്പെടുന്നത്. ഇതിലെന്താണ് കുഴപ്പമെന്നു ചോദിക്കാന്‍ വരട്ടെ. ചിത്രത്തിലേക്ക് ഔഡി സൂക്ഷിച്ചുനോക്കിയപ്പോള്‍ കണ്ടത് M4 -ന് പിറകില്‍ വളയങ്ങള്‍.

പിന്നെയൊട്ടും വൈകിയില്ല, വന്നൂ ഔഡിയുടെ രസികന്‍ മറുപടി. പുതിയ M4 -ന് വേണ്ടി തീപ്പൊരികള്‍ പാറുമെന്ന ബിഎംഡബ്ല്യു ട്വീറ്റിന്, ഔഡി കുറിച്ചു: 'ഇതു നിങ്ങളുടെ കണ്ണുകളില്‍ മാത്രം'. പിന്നണിയിലുള്ളത് തങ്ങളുടെ ലോഗോയാണെന്നു ട്വീറ്റില്‍ ഔഡി പറയാതെ പറഞ്ഞു.

ബിഎംഡബ്ല്യുവിനെ കളിയാക്കാന്‍ പോയി, കിട്ടി ഔഡിക്ക് മുട്ടന്‍ മറുപടി

ബിഎംഡബ്ല്യുവിന് ഔഡി നല്‍കിയ അപ്രതീക്ഷിത മറുപടിയില്‍ കാര്‍ പ്രേമികള്‍ സാക്ഷ്യം അമ്പരന്നു നില്‍ക്കുമ്പോഴാണ് ഔഡിയുടെ രണ്ടാമത്തെ ട്വീറ്റ്. 'മറുപടിയ്ക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു', ഔഡിയുടെ രണ്ടാമത്തെ ട്വീറ്റോടെ രംഗം മുറുകിയെന്നു ആരാധകര്‍ക്ക് വ്യക്തമായി.

എന്നാല്‍ ഉരുളയ്ക്കുപ്പേരി എന്ന കണക്കിന് ബിഎംഡബ്ല്യു തൊടുത്ത ട്വീറ്റില്‍ ഔഡിയ്ക്ക് നിലതെറ്റി. 'ചിത്രത്തില്‍ ഞങ്ങളും കാണുന്നുണ്ട് ഔഡി ലോഗോ. എന്നത്തേയും പോലെ പിറകില്‍, റിയര്‍വ്യു മിററില്‍', ബിഎംഡബ്ല്യുവിന്റെ ഈ രസികന്‍ മറുപടിക്ക് മുമ്പില്‍ ഔഡിയ്ക്ക് മറ്റൊന്നും പിന്നെ പറയാനുണ്ടായില്ല.

ബിഎംഡബ്ല്യുവിനെ കളിയാക്കാന്‍ പോയി, കിട്ടി ഔഡിക്ക് മുട്ടന്‍ മറുപടി

ഇതാദ്യമായല്ല ബിഎംഡബ്ല്യുവിനെ ഔഡി കളിയാക്കുന്നത്. ഒരുകാലഘട്ടത്തില്‍ പരസ്യബോര്‍ഡുകളായിരുന്നു ഔഡിയുടെ പ്രധാന ആയുധം. ഔഡി A4 വന്ന കാലത്തു ബിഎംഡബ്ല്യുവിനെ പരസ്യമായി വെല്ലുവിളിക്കാന്‍ ഔഡി ധൈര്യം കാട്ടിയത് ആരും മറന്നുകാണില്ല.

ബിഎംഡബ്ല്യുവിനെ കളിയാക്കാന്‍ പോയി, കിട്ടി ഔഡിക്ക് മുട്ടന്‍ മറുപടി

A4 -ന്റെ പരസ്യബോര്‍ഡില്‍ അടുത്തനീക്കം നിങ്ങളുടേതെന്ന് ബിഎംഡബ്ല്യുവിനോട് ഔഡി പറയുകയായിരുന്നു. ഇതുകണ്ടപാടെ 3 സീരീസിന്റെ പരസ്യബോര്‍ഡില്‍ ബിഎംഡബ്ല്യു കുറിച്ചു, 'ചെക്ക്‌മേറ്റ്'.

ബിഎംഡബ്ല്യുവിനെ കളിയാക്കാന്‍ പോയി, കിട്ടി ഔഡിക്ക് മുട്ടന്‍ മറുപടി

ഔഡി തുടങ്ങിയിടത്തു നിന്ന് ബിഎംഡബ്ല്യുവാണ് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോയത്. ആര്‍ക്കും നല്‍കാന്‍ കഴിയാത്ത യാത്രാസുഖം മെര്‍സിഡീസ് ബെന്‍സ് കാഴ്ച്ചവെക്കുമെന്ന് പറഞ്ഞ് ജര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളെ ബിഎംഡബ്ല്യു പരിഹസിച്ചത് ഏറെ ശ്രദ്ധനേടി.

ബിഎംഡബ്ല്യുവിനെ കളിയാക്കാന്‍ പോയി, കിട്ടി ഔഡിക്ക് മുട്ടന്‍ മറുപടി

ബിഎംഡബ്ല്യു കാറുകള്‍ കൊണ്ടുപോകുന്ന മെര്‍സിഡീസ് ട്രക്ക് പരസ്യത്തിന് ആധാരമായി. അടുത്തത് ജാഗ്വാര്‍. ബിഎംഡബ്ല്യു കാറിന് മുന്നില്‍ ജ്വാഗ്വാര്‍ തിരിഞ്ഞോടുമെന്ന് കാറുകള്‍ മുഖാമുഖം നിര്‍ത്തിയ പരസ്യത്തില്‍ ബിഎംഡബ്ല്യു സമര്‍ത്ഥിച്ചു.

ബിഎംഡബ്ല്യുവിനെ കളിയാക്കാന്‍ പോയി, കിട്ടി ഔഡിക്ക് മുട്ടന്‍ മറുപടി

ശേഷം പഴയ എതിരാളി ഔഡിയിലേക്ക് തന്നെ ബിഎംഡബ്ല്യു ശ്രദ്ധതിരിച്ചു. ദക്ഷിണാഫ്രിക്കന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയ ഔഡിയ്ക്ക് ലോക കാര്‍ പുരസ്‌കാരം നേടിയ ബിഎംഡബ്ല്യുവിന്റെ അഭിനന്ദനമെന്ന് പരസ്യത്തില്‍ കമ്പനി പരിഹസിച്ചു.

ബിഎംഡബ്ല്യുവിനെ കളിയാക്കാന്‍ പോയി, കിട്ടി ഔഡിക്ക് മുട്ടന്‍ മറുപടി

എന്നാല്‍ അതേനാണയത്തില്‍ ഔഡിയും തിരിച്ചടിച്ചു. ആറു തവണ തുടര്‍ച്ചയായി ലേ മാന്‍സ് 24 അവേഴ്‌സ് കീരീടം ചൂടിയ ഔഡി ലോക കാര്‍ പുരസ്‌കാരം നേടിയ ബിഎംഡബ്ല്യുവിനെ അഭിനന്ദിക്കുന്നുവെന്ന് പിന്നാലെ പരസ്യമെത്തി.

ബിഎംഡബ്ല്യുവിനെ കളിയാക്കാന്‍ പോയി, കിട്ടി ഔഡിക്ക് മുട്ടന്‍ മറുപടി

ഇതെല്ലാം കണ്ടുംകേട്ടുമിരുന്ന ബെന്റ്‌ലി നടുവിരല്‍ ഉയര്‍ത്തിയുള്ള പരസ്യം പുറത്തുവിട്ടതോടെയാണ് രംഗങ്ങള്‍ ഇടക്കാലത്തേക്ക് ശാന്തമായത്.

More from DriveSpark

Article Published On: Monday, August 27, 2018, 14:08 [IST]
English summary
Audi And BMW Involved In Twitter Battle. Read in Malayalam.
കൂടുതല്‍... #off beat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X