മാർപ്പാപ്പയുടെ ഒപ്പിൻ്റെ ഒരു പവറേ! BMW R 18 ട്രാൻസ്കോണ്ടിനെൻ്റൽ ലേലത്തിൽ വിറ്റുപോയത് കോടികൾക്ക്
പല ബ്രാൻഡുകളും പലപ്പോഴും ചില ആദരണീയ വ്യക്തികൾക്ക് വേണ്ടി വാഹനങ്ങൾ സമ്മാനിക്കാറുണ്ട്. അത്തരത്തിൽ ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്ക് അനുഗ്രഹിക്കുന്നതിനും ഒപ്പിടുന്നതിനുമായി സമ്മാനിച്ചിരുന്നു ബിഎംഡബ്ല്യു ഒരു മോട്ടോർസൈക്കിൾ സമ്മാനിച്ചിരുന്നു. മെർസിഡീസ് ബെൻസ് ഇതിന് മുൻപ് മാർപ്പാപ്പയ്രക്ക് വേണ്ടി കസ്റ്റമൈസ് ചെയ്ത വാഹനം സമ്മാനിച്ചിരുന്നു. ഇത്തരത്തിൽ ലഭിക്കുന്ന വാഹനങ്ങൾ എന്തു ചെയ്യും, അവർ ഉപയോഗിക്കുമോ എന്നൊക്കെ എല്ലാവർക്കുമുളള സംശയങ്ങളാണ്. ചില വാഹനങ്ങൾ ഉപയോഗിക്കുമെങ്കിലും ഇത്തരത്തിൽ കയ്യൊപ്പ് ചാർത്തുന്ന വാഹനങ്ങൾ ലേലത്തിൽ വയ്ക്കാറുണ്ട്. 2025 സെപ്റ്റംബർ 3-ന് വത്തിക്കാനിൽ നടന്ന ഒരു ആചാരപരമായ ചടങ്ങിൽ വച്ചാണ് ബ്രാൻഡ് പോപ്പിന് ബൈക്ക് സമ്മാനിച്ചത്.
പ്രത്യേകം കസ്റ്റമൈസ് ചെയ്ത BMW R 18 ട്രാൻസ്കോണ്ടിനെൻ്റൽ എന്ന മോഡലാണ് നൽകിയത്. ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്ക് അനുഗ്രഹിക്കുന്നതിനും മോട്ടോർ സൈക്കിളിൽ ഒപ്പിടുന്നതിനുമായി സമ്മാനിച്ചു. 2025 ഒക്ടോബർ 18-ന് മ്യൂണിക്കിലെ മോട്ടോർവേൾഡിൽ സോത്ത്ബീസ് വഴി മിസ്സിയോ ഓസ്ട്രിയ വിജയകരമായി വാഹനം ലേലം ചെയ്തു. ഈ ലേലത്തിൽ നിന്ന് ലഭിച്ച 130,000 യൂറോ അതായത് 1.30 കോടി രൂപ മഡഗാസ്കറിലെ കുട്ടികളുടെ സഹായ പദ്ധതികൾക്കായി നൽകുമെന്നാണ് ബിഎംഡബ്ല്യു അറിയിച്ചിരിക്കുന്നത്.

ലിയോ പതിനാലാമൻ മാർപ്പാപ്പ ഒപ്പിട്ട തങ്ങളുടെ ആർ 18 ട്രാൻസ്കോണ്ടിനെൻ്റലിൻ്റെ ലേലത്തിന്റെ അതിശയകരമായ ഫലം ഈ ചാരിറ്റി കാമ്പെയ്‌നിൽ ഹൈലൈറ്റായിരിക്കുമെന്നും മിസ്സിയോ ഓസ്ട്രിയയുമായി ചേർന്ന് മഡഗാസ്കറിലെ കുട്ടികൾക്കുള്ള സഹായ പദ്ധതികളെ പിന്തുണയ്ക്കുന്നതിന് 130,000 യൂറോയുടെ ലേല വരുമാനം ഉപയോഗിച്ച് ഗണ്യമായ സംഭാവന നൽകാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണന്നുമാണ് ബിഎംഡബ്ല്യു മോട്ടോറാഡ് സിഇഒ മാർക്കസ് ഫ്ലാഷ് പറഞ്ഞത്.പുതിയ ഉടമയ്ക്ക് മനസ് നിറഞ്ഞ ആശംസകളും നേർന്നു.
ഇനി ബൈക്കിൻ്റെ മറ്റ് വിശദാംശങ്ങളിലേക്ക് നോക്കിയാൽ ടൂറിങ്ങ് അനുഭവം നൽകുന്ന ക്രൂയിസർ മോഡൽ ബൈക്കാണിത്. ഇന്ത്യയിൽ 2023 മാർച്ചിലാണ് വാഹനം അവതരിപ്പിച്ചത്. ഏകദേശം 31.50 ലക്ഷം രൂപയാണ് വാഹത്തിൻ്റെ എക്സ്ഷോറൂം വില വരുന്നത്. എഞ്ചിനിലേക്ക് നോക്കിയാൽ 91 bhp പരാവധി പവറും 158 nm പീക്ക് ടേർക്കും പുറപ്പെടുവിക്കാൻ പ്രാപ്തമായ 1802 സിസി ബോക്സർ ട്വിൻ എയർ ഓയിൽ കൂൾഡ് എഞ്ചിനാണ് ബൈക്കിൻ്റെ കരുത്ത്.

6 സ്പീഡ് ഗിയർബോക്സിനൊപ്പം ഷാഫ്റ്റ് ഡ്രൈവുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. വലിയ ഹാന്‍ഡില്‍ബാര്‍ ഫെയറിംഗ്, വിൻഡ്‌സ്ക്രീൻ, വെയിന്‍ഡ് ഡിഫ്ലക്ടര്‍സ്, ബാഗ്‌ക്കേസുകള്‍ക്കൊപ്പം തന്നെ ടോപ് ബോക്സ് എന്നിവയൊക്കെയാണ് ഇതിൻ്റെ ഹൈലൈറ്റ്.10.25 TFT സ്ക്രീനിനൊപ്പം റെയിൻ,റോൾ,റോക്ക് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും ലഭിക്കുന്നുണ്ട്.
ആക്‌ടീവ് ക്രൂയിസ് കണ്‍ട്രോള്‍ (ACC), ഓട്ടോമാറ്റിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഡൈനാമിക് എൻജിൻ ബ്രേക്ക് കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് കണ്‍ട്രോള്‍, കീലെസ് റൈഡ് എന്നിവയെല്ലാം തന്നെ ബൈക്കിൻ്റെ സുരക്ഷ സംവിധാനങ്ങളാണ്. 400 കിലോഗ്രാമോളം ഭാരമുണ്ട് ബിഎംഡബ്ല്യുവിൻ്റെR18 ട്രാൻസ്കോണ്ടിനെൻ്റെൽ എന്ന മോഡലിന്.
ദീർഘ ട്രിപ്പുകള്‍ക്ക് അനുയോജ്യമായ ടൂറിങ് ബൈക്കായതിനാല്‍ സീറ്റിന്റെ കംഫോര്‍ട്ട്, ഇടത്തരം മെയിന്‍റനന്‍സ്, സ്റ്റോറേജ് സ്‍പേസ് എന്നിവയ്ക്കാണ് പ്രധാന്യം നൽകിയിരിക്കുന്നത്. ഫെയറിംഗ് + ടോപ് ബോക്സ് + പാനിയേഴ്‌സ് തുടങ്ങിയ ഘടകങ്ങള്‍ ലംഘന രഹിത ടൂര്‍ അനുഭവം പ്രദാനം ചെയ്യുന്നു.

ഇന്ത്യൻ വിപണിയില്‍ CBU (കംപ്ലീറ്റിലി ബിൽറ്റപ്പ് യൂണിറ്റ്) ആയിട്ടാണ് അവതരിപ്പിക്കുന്നത്. ബ്ലാക്ക് സ്റ്റോം മെറ്റാലിക്, ഗ്രാവിറ്റി ബ്ലൂ മെറ്റാലിക്, മാൻഹട്ടൻ മെറ്റാലിക് മാറ്റ്, ഓപ്ഷൻ 719 മിനറൽ വൈറ്റ് മെറ്റാലിക്, ഓപ്ഷൻ 719 ഗാലക്സി ഡസ്റ്റ് മെറ്റാലിക്/ടൈറ്റൻ സിൽവർ 2 മെറ്റാലിക് എന്നിങ്ങനെ ആറ് നിറങ്ങളിലാണ് വാഹനം ലഭിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








