ടാറ്റയോട് മുട്ടാൻ ജർമൻ ഇച്ചിരി കൂടി മൂക്കണം,ബിഎംഡബ്ല്യു അപകടത്തിൽപ്പെട്ടത് കണ്ടോ

ആഡംബര വാഹനങ്ങൾ അപകടത്തിൽപ്പെട്ട ചിത്രങ്ങളും വീഡിയോകലും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പതിവാണ്. പല ആഡംബര വാഹനങ്ങളും അപകടത്തിൽപ്പെടുന്നതിൻ്റെ കാരണം അമിതവേഗത തന്നെയായിരിക്കും. ദില്ലിയിൽ ഒരു ബിഎംഡബ്ല്യു ടാറ്റ പഞ്ചിലും ഡിവൈഡറിലും ഇടിച്ച് പൂർണമായി തകർന്നിരിക്കുകയാണ്. ഒരു കോടിയോളം വില വരുന്ന ബിഎംഡബ്ല്യുവിൻ്റെ മോഡലാണ് അപകടത്തിൽപ്പെട്ടിരിക്കുന്നത്. അപകടത്തിൽ വാഹനത്തിൻ്റെ മുൻഭാഗം പൂർണമായും തകർന്ന് കിടക്കുന്നതിൻ്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അപകട സ്ഥലത്ത് നിന്ന് ക്രെയിൻ ഉപയോഗിച്ചാണ് വാഹനം മാറ്റിയത്.

ആദ്യം ബിഎംഡബ്ല്യു വന്നിടിച്ചത് ഒരു ടാറ്റ പഞ്ചിലായിരുന്നു. മൂന്ന് പേരായിരുന്നു പഞ്ചിലുണ്ടായിരുന്നത്. അവരെല്ലാം സുരക്ഷിതരാണ്. എന്നാൽ വാഹനത്തിന് സാരമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മൈക്രോ എസ്‌യുവി സെഗ്മെൻ്റിൽ എതിരാളികളെ മലർത്തിയടിച്ച് ഒന്നാമതായി തുടരുന്ന ടാറ്റയുടെ കുഞ്ഞനാണ് പഞ്ച്. പെട്രോൾ, സിഎൻജി, ഇവി എന്നീങ്ങനെ മുന്ന് വേരിയൻ്റുകളിൽ വാഹനം ലഭ്യമാണ് എന്നതാണ് ഉപഭോക്താക്കളെ ആകർഷിക്കുന്ന കാര്യം.

bmw collided with tata punch

2024 ടാറ്റ പഞ്ച് 10 വേരിയന്റുകളില്‍ ലഭ്യമാണ്. പ്യുവര്‍, പ്യുവര്‍ (O), അഡ്വഞ്ചര്‍, അഡ്വഞ്ചര്‍ റിഥം, അഡ്വഞ്ചര്‍ S, അഡ്വഞ്ചര്‍+ S, അകംപ്ലിഷ്ഡ്+, അകംപ്ലിഷ്ഡ്+ S, ക്രിയേറ്റീവ്+, ക്രിയേറ്റീവ്+ S എന്നിവയാണ് വേരിയന്റുകള്‍. മെക്കാനിക്കലായി 2024 പഞ്ച് ഔട്ട്‌ഗോയിംഗ് പതിപ്പിന് സമാനമാണ്. 6,000 ആര്‍പിഎമ്മില്‍ 87 bhp പവറും 3,150-3,350 ആര്‍പിഎമ്മില്‍ 115 Nm ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് പഞ്ചിന് കരുത്തേകുന്നത്.

ടാറ്റ പഞ്ചിന്റെ സിഎന്‍ജി പതിപ്പും ഇപ്പോള്‍ പുറത്തിറക്കിയിട്ടുണ്ട്. സിഎന്‍ജി വേരിയന്റുകളുടെ എണ്ണം അഞ്ചില്‍ നിന്ന് ഏഴാക്കി ഉയര്‍ത്തിയിട്ടുണ്ട്. പെട്രോള്‍ പതിപ്പുകള്‍ പോലെ എന്‍ട്രി ലെവല്‍ പ്യുവര്‍, അഡ്വഞ്ചര്‍, അഡ്വഞ്ചര്‍ റിഥം വേരിയന്റുകളില്‍ തുടര്‍ന്നും ലഭിക്കും. എന്നിരുന്നാലും, ധാരാളം മിഡ്-സ്‌പെക്ക്, ടോപ്പ്-സ്‌പെക്ക് വേരിയന്റുകള്‍ ഉണ്ട്.

ഭാരത് NCAP ക്രാഷ് ടെസ്റ്റുകളില്‍ മുതിര്‍ന്നവരുടെയും കുട്ടികളുടെയും സംരക്ഷണത്തില്‍ ടാറ്റ പഞ്ച് ഇവി 5-സ്റ്റാര്‍ റേറ്റിംഗ് നേടി. എല്ലാ വേരിയന്റുകളിലും ആറ് എയര്‍ബാഗുകള്‍, ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്‌ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്സി) എന്നീ സേഫ്റ്റി ഫീച്ചറുകള്‍ ടാറ്റ പഞ്ച് ഇവി വാഗ്ദാനം ചെയ്യുന്നു. ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, ISOFIX മൗണ്ടുകള്‍, എല്ലാ സീറ്റുകള്‍ക്കും ത്രീ-പോയിന്റ് സീറ്റ്‌ബെല്‍റ്റുകള്‍ എന്നിവയും അധിക സുരക്ഷാ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

ടാറ്റ പഞ്ച് ഇവിയെ കുറിച്ച് പറയുമ്പോള്‍ ബ്രാന്‍ഡിന്റെ ജെന്‍ 2 ഇവി ആര്‍ക്കിടെക്ച്ചര്‍ അല്ലെങ്കില്‍ ആക്ടി ഡോട്ട് ഇവി പ്ലാറ്റ്ഫോമിലെ ആദ്യ മോഡലാണ് ഇത്. സ്മാര്‍ട്ട്, സ്മാര്‍ട്ട് പ്ലസ്, അഡ്വഞ്ചര്‍, എംപവേര്‍ഡ്, എംപവേര്‍ഡ് പ്ലസ് എന്നിവയുള്‍പ്പെടെ അഞ്ച് വേരിയന്റുകളാണ് പഞ്ച് ഇവി ഓഫര്‍ ചെയ്യുന്നത്. അഞ്ച് കളര്‍ ഓപ്ഷനുകളിലും മിഡ് റേഞ്ച്, ലോംഗ് റേഞ്ച് എന്നീ രണ്ട് പതിപ്പുകളിലും വാഹനം വാങ്ങാന്‍ സാധിക്കും.

bmw collided with tata punch

ലോംഗ് റേഞ്ച് പതിപ്പിന് 421 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കാന്‍ ശേഷിയുള്ള 35 kWh ബാറ്ററി പായ്ക്കാണുള്ളത്. ലോംഗ് റേഞ്ച് വേരിയന്റുകളില്‍ 122 bhp പവറും 190 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്ന മോട്ടോര്‍ ആണ് തുടിപ്പേകുന്നത്. സാധാരണ വേരിയന്റുകളില്‍ 81 bhp പവറും 114 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ഫ്രണ്ട് വീലുകളിലേക്ക് പവര്‍ അയയ്ക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

bmw collided with tata punch

More from DriveSpark

Article Published On: Saturday, December 7, 2024, 11:02 [IST]
English summary
Bmw collided with tata punch and divider was dragged nearly 100 meters video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X