ബിഎംഡബ്ല്യൂ കാറുകളെല്ലാം ഒരുകുട കീഴിലാക്കി കൊച്ചി....
കേരളത്തിലെ ബിഎംഡബ്ല്യൂ ആരാധകർക്ക് ഇതൊരു സുവർണാവസരമാണ്. ഇന്ത്യയിലിൽ ലഭ്യമായിട്ടുള്ള എല്ലാ ബിഎംഡബ്ല്യൂ കാറുകളും ഒറ്റൊരു കുടകീഴിൽ ലഭ്യമാക്കിയിരിക്കുന്നു. ഇവിഎം ഓട്ടോക്രാഫ്റ്റിന്റെ പുതിയ ഡീലർഷിപ്പാണ് ബിഎംഡബ്ല്യുവിന് വേണ്ടി കളമശ്ശേരിയിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ പറക്കും ജ്വല്ലറി കേരളത്തിൽ
ആവശ്യക്കാർക്ക് കാർ ഉടനടി ലഭ്യമാക്കുകയും മികച്ച വില്പനാനന്തര സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് പുതിയ ഡീലർഷിപ്പ് വഴി ലക്ഷ്യമാക്കിയിരിക്കുന്നതെന്ന് മാനേജിംഗ് ഡിറക്ടറായ സാബു ജോണി വ്യക്തമാക്കി.

ബിഎംഡബ്ല്യുവിന്റെ കേരളത്തിലെ രണ്ടാമത്തെ ഡീലർഷിപ്പാണിത്. കളമശ്ശേരിയിൽ പുതിയ ഡീലർഷിപ്പ് തുടങ്ങിയതോടെ ആദ്യ വില്പന എന്ന രീതിയിൽ ബിഎംഡബ്ല്യൂ ഐ8 കാർ വിറ്റഴിക്കാനും സാധിച്ചു.

ലോകത്തെമ്പാടും പ്രചരിപ്പിച്ചിട്ടുള്ള ബിഎംഡബ്ലൂവിന്റെ സിഗ്നേച്ചർ ഡിസൈനായ അർബൻ ഡിസ്പ്ലെ കോൺസെപ്റ്റിലാണ് ഷോറൂം രുപകല്പന നടത്തിയിട്ടുള്ളത്.

കാർ ഡിസ്പ്ലെയ്ക്കടുത്ത് രണ്ട് സെയിൽസ് ലോഞ്ചുകളാണ് ഇവിടെ ക്രമീകരിച്ചിട്ടുള്ളത്. അഞ്ച് കാറുകളാണ് ഷോറൂമിനുള്ളിൽ പ്രദർശനത്തിനായി വച്ചിട്ടുള്ളത്.

ബിഎംഡബ്ല്യുവിന്റെ ഹൈ-എന്റ് മോഡലുകൾക്കായിട്ട് പ്രത്യേക ഡിസ്പ്ലെ ഏരിയ തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്.

കാർ ഡിസ്പ്ലെ മാത്രമല്ല കാർ സർവീസ് സെന്ററുകളും ഡീലർഷിപ്പിന്റെ ഭാഗമാണ്. മെക്കാനിക്കൽ, ബോഡി, പെയിന്റ് വർക്കുകൾക്കായിട്ട് 11 സർവീസ് ഏര്യകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബിഎംഡബ്യൂ കാറിനുള്ള പ്രീമിയം ആക്സെസറികളും വിൽക്കുന്ന ലൈഫ് സ്റ്റൈൽ സെക്ഷനുമിവിടെ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

നിലവിലുള്ള പ്ലാറ്റിനോ ക്ലാസിക് ഡീലർഷിപ്പും പുതുതായി തുടങ്ങിയ എവിഎം ഓട്ടോക്രാഫ്റ്റ് ഡീലർഷിപ്പുമടക്കം 41 ബിഎംഡബ്ല്യൂ സെയിൽസ്, സർവീസ് ഔട്ട്‌ലെറ്റുകളാണ് ഇന്ത്യയിലുള്ളത്.

ഇവിഎം ഓട്ടോക്രാഫ്റ്റുമായുള്ള പങ്കാളിത്തത്തിൽ രണ്ടാമതൊരു ഡീലർഷിപ്പ് കേരളത്തിൽ തുടങ്ങാൻ കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ടെന്ന് ബിഎംഡബ്ല്യൂ ഗ്രൂപ്പ് പ്രസിണ്ടന്റ് ഫ്രാങ്ക് സ്കോൾഡെർ അറിയിച്ചു.

ബിഎംഡബ്ല്യുമായുള്ള പങ്കാളിത്തത്തിൽ കൊച്ചിയിലൊരു വേൾഡ് ക്ലാസ് ഷോറൂം തുടങ്ങാൻ കഴിഞ്ഞതിൽ ഇവിഎം ഓട്ടോക്രാഫ്റ്റ് മേധാവി സാബു ജോണിയും സന്തോഷം പ്രകടിപ്പിച്ചു.

ഈ പൗരുഷം തുളുമ്പുന്ന ബോലെറോ കോഴിക്കോട്ടുക്കാരനാ

ടെസ്റ്റ് ഡ്രൈവിംഗിനിടയിൽ പയ്യൻ കാറും കൊണ്ട് കടന്നു


Click it and Unblock the Notifications