ബിഎംഡബ്ല്യു എം4 മിനിയോടൊപ്പം ഗിന്നസ് റെക്കോഡിട്ടു
ബിഎംഡബ്ല്യു എം4 പെര്‍ഫോമന്‍സ് കൂപെ ഇന്ത്യന്‍ വിപണിയില്‍ അവതരിക്കാനൊരുങ്ങുകയാണ്. അടുത്ത രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കകം എം3യോടൊപ്പം ഈ വാഹനവും രാജ്യത്തെത്തും. ഇതിനിടയില്‍ പുറത്തുവരുന്ന മറ്റൊരു വാര്‍ത്ത എം4 കൂപെയുടെ ഗിന്നസ് ബുക്ക് പ്രവേശനത്തെക്കുറിച്ച് പറയുന്നു.
ഫ്രൈഡേ വില്‍പന: കാര്‍ ആക്‌സസറികളില്‍ 20% കിഴിവ്
മിനി 3 ഡോര്‍ ഹാച്ച്ബാക്കുമായി ചേര്‍ന്നു നടത്തിയ ഒരു സ്റ്റണ്ടാണ് എം4നെ ഗിന്നസ് ബുക്കിലെത്തിച്ചത്. മിനിയും ഇതേ സ്റ്റണ്ടിന്‍രെ പേരില്‍ ഗിന്നസ്സില്‍ കയറിയിട്ടുണ്ട്.
രണ്ടു ചക്രങ്ങളില്‍ നീങ്ങുന്ന മിനിയുടെ ചുറ്റും ഡോനട്ട് സ്റ്റണ്ട് നടത്തിയാണ് റെക്കോഡ് സ്ഥാപിച്ചത്. ചൈനക്കാരായ ഹാന്‍ യി, ഴാങ് ഷെങ്ജുന്‍ എന്നീ ചൈനീസ് ഡ്രൈവര്‍മാരാണ് റെക്കോഡ് സ്റ്റണ്ട് നടത്തിയത്.


Click it and Unblock the Notifications








