വാലറ്റ് ഡ്രൈവര്‍ ബിഎംഡബ്ല്യു എം4 റിവ്യൂ ചെയ്തു; പണി പോയി
ഒരു മോട്ടോര്‍ എന്‍തൂസിയാസ്റ്റ് അഥവാ ഒരു വണ്ടിപ്രാന്തന്‍ ആണ് നിങ്ങളെങ്കില്‍ വാലറ്റ് ഡ്രൈവര്‍ ജോലി നന്നായി ആസ്വദിക്കാന്‍ കഴിയും. സ്റ്റാര് ഹോട്ടലുകളിലാണ് ജോലി കിട്ടുന്നതെങ്കില്‍ ലോകത്തിലെ എണ്ണം പറഞ്ഞ സൂപ്പര്‍കാറുകളും സ്‌പോര്‍ട്‌സ് കാറുകളുമെല്ലാം ഓടിക്കാനുള്ള ഭാഗ്യമാണ് ലഭിക്കുക. പ്രശസ്തരായ ഓട്ടോമൊബൈല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു പോലും ഇന്നുവരെ ഓടിക്കാന്‍ സാധിക്കാത്ത വാഹനങ്ങള്‍ യാതൊരു ബുദ്ധിമുട്ടും കൂടാതെ കുറച്ചുനേരത്തേക്ക് സ്വന്തം കൈകളിലെത്തിച്ചേരുന്നു.
ഇവിടെ ഒരു വാഹനഭ്രാന്തനെ വാലറ്റ് ഡ്രൈവറായി നിയമിച്ചതിന്റെ പരിണിതഫലം കാണാം. പാര്‍ക്കിങ് ലോട്ടിലേക്ക് എടുക്കുന്ന നേരം കൊണ്ട് കാറിനെ മൂപ്പര്‍ റിവ്യൂ ചെയ്തു കളഞ്ഞു. ഈ വീഡിയോ അയാള്‍ യൂടൂബിലും കേറ്റി. വാലറ്റ് ഡ്രൈവറുടെ പണി പോയിക്കിട്ടി എന്നാണ് അറിയാന്‍ കഴിയുന്നത്.
ബിഎംഡബ്ല്യു എം4 കാറാണ് ഇദ്ദേഹം റിവ്യൂ ചെയ്യുന്നത്. തനിക്ക് കണ്ടാല്‍ തിരിച്ചറിയുന്ന ഭാഗങ്ങളൊക്കെ ചൂണ്ടിക്കാണിച്ചുള്ള ഒരു പരിപാടിയാണ് ഈ റിവ്യൂ. സംഗതി രസകരമാണ് കണ്ടിരിക്കാന്‍. വീഡിയോ, താഴെ.


Click it and Unblock the Notifications








