ധൂം 3-ലെ ആമിർ, ഉദയ് ചോപ്ര, ജര്‍മന്‍ കൂട്ടുകെട്ട്

yധൂം സീരീസിലെ മൂന്നാമത്തെ പതിപ്പ് ക്രിസ്തുമസ്സിന് തിയറ്ററുകളിലെത്താനൊരുങ്ങുകയാണ്. ഐമാക്‌സ് ഫോര്‍മാറ്റില്‍ വരുന്ന ആദ്യത്തെ ബോളിവുഡ് സിനിമയെന്ന വിശേഷണം കൂടി പേറുന്ന ധൂം 3-യുടെ ത്രില്ലന്‍ രംഗങ്ങളില്‍ ആമിര്‍, കത്രിന ഖൈഫ്, ഉദയ് ചോപ്ര എന്നിവര്‍ക്കൊപ്പം രണ്ട് ജര്‍മന്‍കാര്‍ കൂടി അഭിനയിക്കുന്നുണ്ട്.

ബിഎംഡബ്ല്യു കെ 1300ആര്‍, ബിഎംഡബ്ല്യു എച്ച്പി4 എന്നീ ജര്‍മന്‍ ബൈക്കുകളാണ് ധൂം 3യുടെ പ്രഹരശേഷിയില്‍ കുതിരശക്തി പകരുവാന്‍ എത്തുന്നത്. കെ1300ആര്‍ അഭിനയിക്കുന്നത് ആമിറിനൊപ്പവും എച്ച്4 അഭിനയിക്കുന്നത് ഉദയ് ചോപ്രയ്‌ക്കൊപ്പവുമാണ്. ഷൂട്ടിംഗ് ലൊക്കേഷുകളില്‍ നിന്ന് ലഭിച്ച ചിത്രങ്ങളിലേക്ക് നീങ്ങാം.

BMW Motorrad K1300R And Amir Khan

ഡിസൈനിന്റെ കാര്യമെടുത്താലും പ്രകടനത്തിന്റെ കാര്യമെടുത്താലും ബിഎംഡബ്ല്യു1300ആര്‍ ഒരു സംഭവമാണ്. ആമിറിന്റെ കൂടെ ധൂം 3-യിലെ ത്രില്ലടിപ്പിക്കുന്ന കിടിലന്‍ രംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട് ഊ ബൈക്ക്.

BMW Motorrad K1300R And Amir Khan

കെ1300ആറിന്റെ എന്‍ജിന്‍ 9,250 ആര്‍പിഎമ്മില്‍ 173 കുതിരശക്തി പകരുന്നതാണ്.

BMW Motorrad K1300R And Amir Khan

8,250 ആര്‍പിഎമ്മില്‍ 140 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നു.

BMW Motorrad K1300R And Amir Khan

മണിക്കൂറില്‍ പരമാവധി 200 കിലോമീറ്റര്‍ വേഗതയില്‍ പായുവാന്‍ കഴിയും കെ1300ആറിന്.

BMW Motorrad K1300R And Amir Khan

മുമ്പില്‍ 320 എംഎം ഡ്യുവല്‍ ഡിസ്‌കുകള്‍ 4 പിസ്റ്റണ്‍ കാലിപ്പറുകളുടെ സഹായത്തില്‍ കൃത്യതയോടെ പ്രവര്‍ത്തിക്കുന്നു. പിന്നില്‍ സിംഗിള്‍ ഡിസ്‌ക് ബ്രേക്ക്.

വില

വില

1500000 രൂപയാണ് ബിഎംഡബ്ല്യു കെ1300ആറിന് ഇന്ത്യയില്‍ വരുന്ന വില.

BMW Motorrad K1300R And Amir Khan

19 ലിറ്റര്‍ ഇന്ധനടാങ്ക് ഘടിപ്പിച്ചിരിക്കുന്നു ബിഎംഡബ്ല്യു കെ1300ആറില്‍. 4 ലിറ്ററോളം റിസര്‍വ്.

BMW Motorrad K1300R And Amir Khan

1,585 മില്ലിമീറ്റര്‍ വീല്‍ബേസാണ് വാഹനത്തിനുള്ളത്.

BMW Motorrad K1300R And Amir Khan

2,182 മില്ലിമീറ്റര്‍ നീളമുള്ള ബിഎംഡബ്ല്യു കെ1300ആറിന് 1,221 മില്ലിമീറ്റര്‍ ഉയരമുണ്ട്. 905 മില്ലിമീറ്ററാണ് വീതി.

BMW Motorrad K1300R And Amir Khan

മികച്ച ഹാന്‍ഡ്‌ലിംഗ് ഉറപ്പാക്കുന്ന ബിഎംഡബ്ല്യു സാങ്കേതികതയായ മോട്ടോറാഡ് ഡ്യോലിവര്‍ ഈ ബൈക്കിനോട് ചേര്‍ത്തിരിക്കുന്നു.

BMW Motorrad K1300R And Amir Khan

ബിഎംഡബ്ല്യു മോട്ടോറാഡ് തനത് സാങ്കേതികതയില്‍ നിര്‍മിച്ച എബിഎസ് വാഹനത്തില്‍ ഘടിപ്പിച്ചു നല്‍കും.

BMW Motorrad K1300R And Amir Khan

ആന്റി തെഫ്റ്റ് അലാം, ടയര്‍ പ്രഷര്‍ കണ്‍ട്രോള്‍, ലഗ്ഗേജ് ഗ്രിഡ്, ഡ്യുവല്‍ ലോ സീറ്റ്, ഓട്ടോമാറ്റിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ എന്നീ ഫീച്ചറുകള്‍ കെ1300ആറിനോട് ചേര്‍ത്തിട്ടുണ്ട്.

BMW Motorrad K1300R And Amir Khan

സ്‌പോര്‍ട്‌സ് വീലുകള്‍, ഓണ്‍-ബോഡ് കമ്പ്യൂട്ടര്‍, സേ്‌പോര്‍ട് വിന്‍ഡ്ഷീല്‍ഡ്, എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍, ഗിയര്‍ ഷിഫ്റ്റ് അസിസ്റ്റ് എന്നീ സന്നാഹങ്ങളും കാണാം.

ഇനി ഉദയ് ചോപ്രയിലേക്ക്

ഇനി ഉദയ് ചോപ്രയിലേക്ക്

ഉദയ് ചോപ്രയെ ബിഎംഡബ്ല്യു എച്ച്പി4 സൂപ്പര്‍ബൈക്കിലാണ് ചിത്രത്തില്‍ കാണുക.

BMW Motorrad K1300R And Amir Khan

13,000 ആര്‍പിഎമ്മില്‍ 193 കുതിരകളുടെ കരുത്ത് പകരും എച്ച്പി4-ന്റെ എന്‍ജിന്‍. 9,750 ആര്‍പിഎമ്മില്‍ 112 എന്‍എം ചക്രവീര്യം ഉല്‍പാദിപ്പിക്കുന്നു.

BMW Motorrad K1300R And Amir Khan

വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 125 മൈല്‍ ആണ്. 2,056 മില്ലിമീറ്ററാണ് വാഹനത്തിന്റെ നീളം. വീതി 826 മില്ലിമീറ്റര്‍.

More from DriveSpark

Article Published On: Sunday, November 3, 2013, 15:02 [IST]
English summary
BMW Motorrad K1300R and HP4 are the companions of Amir Khan and Uday Chopra in the upcoming movie Dhoom 3.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X