ശാന്തകുമാരന്‍ ശ്രീശാന്തിന്‍റെ രണ്ട് കാറുകള്‍

വെറുമൊരു ക്രിക്കറ്റ് താരമായി തന്നെ തരം താഴ്ത്തുന്നവരോടുള്ള നിരന്തരമായ കലഹമാണ് ശ്രീശാന്തിന്‍റെ ജീവിതം. ഒരു എന്‍എസ്എസ് കരയോഗം പ്രസിഡണ്ടോ ആര്‍എസ്എസ് പ്രാന്ത പ്രചാരകോ ആകാന്‍ തനിക്കുള്ള യോഗ്യത ആരും സമ്മതിക്കാത്തതെന്ത് എന്ന ഗൗരവതരമായ ചോദ്യമാണ് അദ്ദേഹം മലയാളിക്ക് നേരെ വലിച്ചെറിയുന്നത്. ശ്രീശാന്തിന്‍റെ ഏറ് കൊണ്ട് മിക്കവാറും മലയാളികള്‍ക്ക് പരുക്കേറ്റു കഴിഞ്ഞു. മറ്റുള്ളവരുമായി ഒത്ത് കളിക്കുന്നില്ല എന്നുപറഞ്ഞാണ് ഇന്ത്യന്‍ ടീമില്‍ നിന്ന് അദ്ദേഹത്തെ പുറത്തു നിറുത്തിയത്. ഇപ്പോളിതാ ഒത്തുകളിച്ചു എന്നുംപറഞ്ഞ് പൊലീസ് പിടിച്ചിരിക്കുന്നു! ഇഷ്ടമില്ലാത്ത ശ്രീശാന്ത് തൊട്ടതെല്ലാം കുറ്റം!!

ശ്രീശാന്തിന്‍റെ ക്രിക്കറ്റിതര ഇഷ്ടങ്ങളില്‍ ഒന്ന് കാറുകളോടാണ്. ചെറുപ്പകാലം തൊട്ടേ കാറുകളോട് അദ്ദേഹത്തിന് ഇഷ്ടമുണ്ട്. വളരെയേറെ മോഹിച്ചാണ് താനൊരു കാര്‍ സ്വന്തമാക്കിയതെന്ന് ശ്രീശാന്ത് പറയുന്നു. ക്രിക്കറ്റ് താരമായതിന് ശേഷമാണ് ശ്രീശാന്ത് കാറുടമയായി മാറിയത്. ഹോണ്ട സിവിക് സെഡാനാണ് അദ്ദേഹം ആദ്യം വാങ്ങിയത്. പിന്നീട് ശ്രീശാന്ത് ഒരു ബിഎംഡബ്ല്യു എക്സ്‍ 6 എസ്‍യുവിയും സ്വന്തമാക്കി.

ശാന്തകുമാരന്‍ ശ്രീശാന്തിന്‍റെ രണ്ട് വണ്ടികള്‍

ശാന്തകുമാരന്‍ ശ്രീശാന്തിന്‍റെ രണ്ട് വണ്ടികള്‍

13 ലക്ഷത്തിനും 15.5 ലക്ഷത്തിനും ഇടയിലാണ് ശ്രീശാന്തിന്‍റെ ആദ്യവാഹനമായ ഹോണ്ട സിവിക്കിന് വില.

ശാന്തകുമാരന്‍ ശ്രീശാന്തിന്‍റെ രണ്ട് വണ്ടികള്‍

ശാന്തകുമാരന്‍ ശ്രീശാന്തിന്‍റെ രണ്ട് വണ്ടികള്‍

1799 സിസിയുടെ പെട്രോള്‍ പതിപ്പ് മാന്വല്‍ ട്രാന്‍സ്മിഷനിലും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലും വരുന്നു. ഹോണ്ട ഈ നിരയിലേക്ക് ഡീസല്‍ എന്‍ജിനുകളുമായി ഇനിയും എത്തിയിട്ടില്ല.

ശാന്തകുമാരന്‍ ശ്രീശാന്തിന്‍റെ രണ്ട് വണ്ടികള്‍

ശാന്തകുമാരന്‍ ശ്രീശാന്തിന്‍റെ രണ്ട് വണ്ടികള്‍

മാന്വല്‍ പതിപ്പ് ലിറ്ററിന് 14.8 കിലോമീറ്റര്‍ മൈലേജ് പകരുമ്പോള്‍ ഓട്ടോമാറ്റിക് പതിപ്പ് ലിറ്ററിന് 13.9 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു.

ശാന്തകുമാരന്‍ ശ്രീശാന്തിന്‍റെ രണ്ട് വണ്ടികള്‍

ശാന്തകുമാരന്‍ ശ്രീശാന്തിന്‍റെ രണ്ട് വണ്ടികള്‍

ഹോണ്ട സിവിക്കിന്‍റെ 1.8 ലിറ്ററിന്‍റെ ഐ വിടെക് 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 130 കുതിരകളുടെ കരുത്തുള്ളതാണ് (@6300 ആര്‍പിഎം). 4300 ആര്‍പിഎമ്മില്‍ 171.6 എന്‍എം ചക്രവീര്യമാണ് എന്‍ജിന്‍ പകരുന്നത്.

ശാന്തകുമാരന്‍ ശ്രീശാന്തിന്‍റെ രണ്ട് വണ്ടികള്‍

ശാന്തകുമാരന്‍ ശ്രീശാന്തിന്‍റെ രണ്ട് വണ്ടികള്‍

കളറ്

അലബാസ്റ്റര്‍ സില്‍വര്‍ മെറ്റാലിക്

ഹബനീറോ റെഡ്

പോളിഷ്‍ഡ് മെറ്റല്‍ മെറ്റാലിക്

ടഫേര വൈറ്റ്

ക്രിസ്റ്റല്‍ ബ്ലാക് പേള്‍

ശാന്തകുമാരന്‍ ശ്രീശാന്തിന്‍റെ ബിഎംഡബ്ല്യു എക്സ്6

ശാന്തകുമാരന്‍ ശ്രീശാന്തിന്‍റെ ബിഎംഡബ്ല്യു എക്സ്6

ദില്ലി എക്സ്ഷോറൂം വില: 78,90,000 രൂപ മുതല്‍ 93,40,000 രൂപ വരെ

ശാന്തകുമാരന്‍ ശ്രീശാന്തിന്‍റെ ബിഎംഡബ്ല്യു എക്സ്6

ശാന്തകുമാരന്‍ ശ്രീശാന്തിന്‍റെ ബിഎംഡബ്ല്യു എക്സ്6

ഒരു പെട്രോള്‍ പതിപ്പും ഒരു ഡീസല്‍ പതിപ്പുമാണ് വിപണിയിലുള്ളത്. 4395 സിസി ശേഷിയുള്ളതാണ് ഡീസല്‍ എന്‍ജിന്‍. 2993 സിസിയാണ് പെട്രോള്‍ എന്‍ജിന്‍ ശേഷി. രണ്ട് കാറുകളും 11.2 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു.

More from DriveSpark

Article Published On: Thursday, May 16, 2013, 12:24 [IST]
English summary
Shanthakumaran Sreesanth has two cars in his garage. He has bought Honda Civic at first. Then he moved to BMW X6.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X