ഹോട്ടലില്‍ വെച്ച് പണക്കാരനായ വ്യവസായിക്ക് ഞെട്ടിക്കുന്ന അനുഭവം! താരസുന്ദരി വിവാദത്തില്‍

കേരളത്തിലടക്കം ഇന്ന് വാലറ്റ് സര്‍വീസുകള്‍ സജീവമാണ്. മാളുകളിലും ഹൈ-എന്‍ഡ് റസ്റ്ററന്റുകളിലും ഇന്ന് വാലറ്റ് പാര്‍ക്കിംഗുകളും മറ്റും ലഭ്യമാണ്. എന്നാല്‍ വാലറ്റ് പാര്‍ക്കിംഗുകളെ കുറിച്ച് ആശങ്ക പരത്തിക്കൊണ്ട് മുംബൈയിലെ ഒരു ഭക്ഷണശാലയില്‍ വെച്ച് ആഡംബര കാര്‍ മോഷണം പോയി. ഇതിന് ഇത്ര വാര്‍ത്താപ്രധാന്യം കൈവരാന്‍ കാരണം എന്തെന്നാല്‍ ഒരു പ്രമുഖ ബോളിവുഡ് നടിയുടെ ഉടസ്ഥതയിലുള്ളതാണ് ഈ റസ്റ്റന്റ്. നഗരത്തിലെ ഇത്തരം ഉന്നത നിലവാരത്തിലുള്ള റസ്റ്റോറന്റുകളില്‍ അധികൃതര്‍ സ്വീകരിക്കുന്ന സുരക്ഷാസംവിധാനങ്ങളെ കുറിച്ച് ആശങ്കയുളവാക്കുകയാണ് ഈ മോഷണം. റസ്റ്ററന്റിന്റെ ഉടമയായ നടി ഏതാണെന്നും ഏത് കാറാണ് മോഷണം പോയതെന്നുമടക്കമുള്ള കാര്യങ്ങള്‍ ചുവടെ വായിക്കാം.

നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ സിനിമാ താരങ്ങളിലൊരാളാണ് ശില്‍പ ഷെട്ടി (Shilpa Shetty). ഒരുകാലത്ത് ബോളിവുഡ് അടക്കി വാണിരുന്ന ശില്‍പ ആഡംബര വാഹനങ്ങള്‍ വാങ്ങിയും വാര്‍ത്തകളില്‍ നിറയാറുണ്ട്. ബിസിനസുകാരനായ രാജ് കുന്ദ്രയാണ് ശില്‍പ്പയുടെ ഭര്‍ത്താവ്. സിനിമ കൂടാതെ അടുത്ത കാലത്തായി നിരവധി സംരംഭകങ്ങളിലും ശില്‍പ്പ ഷെട്ടി നിക്ഷേപം നടത്തിയിരുന്നു. മുംബൈയിലെ ദാദറിലുള്ള ബാസ്റ്റ്യന്‍ റെസ്റ്റോറന്റ് ആണ് അത്തരത്തില്‍ ഒന്ന്.

bmw z4 stolen shilpa shetty restaurant

ഉയര്‍ന്ന നിലവാരമുള്ള പ്രീമിയം ഫൈന്‍ ഡൈനിംഗ് റെസ്റ്റോറന്റാണിത്. പല സെലിബ്രിറ്റികളും ഇവിടെ നിത്യ സന്ദര്‍ശകരാണ്. ഇന്ത്യയില്‍ കാര്‍ മോഷണങ്ങള്‍ പതിവാണെങ്കിലും ശില്‍പ ഷെട്ടിയെ പോലെ ഒരു സെലിബ്രിറ്റി നടത്തുന്ന റസ്റ്ററന്റില്‍ വെച്ച് ഒരു കാര്‍ മോഷണം പോയത് പലരെയും ഞെട്ടിച്ചിട്ടുണ്ട്. പ്രമുഖ വ്യവസായിയായ റുഹാന്‍ ഖാന്റെ ബിഎംഡബ്ല്യു Z4 കാറാണ് കവര്‍ന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിയോടെയാണ് റൂഹാന്‍ സുഹൃത്തുക്കളോടൊപ്പം ബാസ്റ്റ്യന്‍ റെസ്റ്റോറന്റില്‍ എത്തിയത്.

തന്റെ ബിഎംഡബ്ല്യു Z4 കാറിന്റെ താക്കോല്‍ വാലറ്റിനെ ഏല്‍പ്പിച്ച് അടത്തേക്ക് പോയ 34കാരന്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പുറത്തിറങ്ങിയത്. തിരികെയെത്തി പാര്‍ക്കിംഗില്‍ നിന്ന് കാര്‍ ഇറക്കാന്‍ വാലറ്റിനോട് ആവശ്യപ്പെട്ടപ്പോയാണ് ഞെട്ടിക്കുന്ന വിവരമറിഞ്ഞത്. സ്ഥിതിഗതികള്‍ കണ്ട് പരിഭ്രാന്തനായ റൂഹാന്‍ ഉടന്‍ തന്നെ ശിവാജി പാര്‍ക്ക് പൊലീസ് സ്റ്റേഷനിലെത്തി പരാതി കൊടുത്തു. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) നിയമത്തിലെ 303(2) വകുപ്പ് പ്രകാരം പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി പാര്‍ക്കിങ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ജീപ്പ് കോമ്പസ് കാറില്‍ വന്ന രണ്ട് പേരാണ് കൃത്യം നടത്തിയതെന്ന് മനസ്സിലായിട്ടുണ്ട്. ബിഎംഡബ്ല്യു കാര്‍ പാര്‍ക്ക് ചെയ്ത് മിനിറ്റുകള്‍ക്കകം എത്തിയ പ്രതികള്‍ ഇലക്ട്രോണിക്സ് ഹാക്ക് ചെയ്താണ് വണ്ടി അണ്‍ലോക്ക് ചെയ്തത്. നിമിഷങ്ങള്‍ക്കകം വാഹനം അണ്‍ലോക്ക് ചെയ്ത കവര്‍ച്ചക്കാര്‍ വണ്ടി ഓടിച്ച് പോയി. കാറിന്റെ ലൊക്കേഷന്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഇതിനായി സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ നിയമപാലകര്‍ പരിശോധിച്ചുവരികയാണ്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ റെസ്റ്റോറന്റില്‍ മെച്ചപ്പെട്ട സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഉടമ ആവശ്യപ്പെട്ടിട്ടുണ്ട്. കാര്‍ പാര്‍ക്ക് ചെയ്ത വാലറ്റിനെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ടോ എന്ന കാര്യങ്ങള്‍ വ്യക്തമല്ല. ശില്‍പ ഷെട്ടി വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

റസ്റ്ററന്റില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ബിഎംഡബ്ല്യു Z4 ജര്‍മന്‍ ബ്രാന്‍ഡില്‍ നിന്നുള്ള എന്‍ട്രി ലെവല്‍ 2 സീറ്റര്‍ സ്‌പോര്‍ട്‌സ് കാറാണ്. ബിഎംഡബ്ല്യു Z4 കാറിന്റെ പുതിയ തലമുറ പതിപ്പാണോ അതോ പഴയ തലമുറ പതിപ്പാണോ മോഷണം പോയതെന്ന കാര്യം അറിവില്ല. M40i വേരിയന്റില്‍ മാത്രമേ പുതിയ തലമുറ പതിപ്പ് ലഭ്യമാകൂ.

335 bhp പവറും 500 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 3.0 ലിറ്റര്‍, ഇന്‍-ലൈന്‍ 6 സിലിണ്ടര്‍, ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് കാറിന്റെ പുതിയ തലമുറ പതിപ്പിന് കരുത്തേകുന്നത്. 90.90 ലക്ഷം രൂപയാണ് പുതിയ ബിഎംഡബ്ല്യു Z4 കാറിന്റെ എക്സ്‌ഷോറൂം വില. വണ്ടി നിരത്തിലെത്തിക്കാന്‍ ഏകദേശം 1.2 കോടി രൂപ മുടക്കണം.

ഇന്ത്യയില്‍ മാത്രമല്ല ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും വാഹന മോഷണം പതിവായതിനാല്‍ ആധുനിക കാറുകള്‍ മെച്ചപ്പെട്ട സുരക്ഷ സാങ്കേതിക വിദ്യകളുമായാണ് വരുന്നത്. കണക്റ്റഡ് കാര്‍ ആപ്പുകള്‍, ലൊക്കേഷന്‍ ട്രാക്കറുകള്‍, ഇന്‍ട്രൂഡര്‍ അലാറം എന്നിവയടക്കം നിരവധി സവിശേഷതകള്‍ ന്യൂജെന്‍ കാറുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. കാറുകളുടെ സേഫ്റ്റി കൂട്ടുന്നതിന് അനുസരിച്ച് മോഷ്ടാക്കളും തങ്ങളുടെ തന്ത്രങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നു. ആധുനിക രീതിയില്‍ സാങ്കേതികവിദ്യയെ ആശ്രയിച്ച് നിമിഷ നേരങ്ങള്‍ക്കുള്ളില്‍ കാറുകള്‍ കവരുന്നതാണ് ഇവരുടെ രീതി.

സമ്പന്നരായ ആളുകള്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്ന ഇതുപോലൊരു റസ്റ്ററന്റില്‍ നടന്ന മോഷണം ഞെട്ടിക്കുന്നതാണ്. ഇത്തരത്തില്‍ വാര്‍ത്താ പ്രാധാന്യം നേടുന്ന മോഷണങ്ങളിലെ പ്രതികള്‍ രക്ഷപ്പെടുന്നത് മറ്റ് തസ്‌കരന്‍മാര്‍ക്ക് ആത്മവിശ്വാസമേകും. അതുകൊണ്ട് വാഹനം പൊളിക്കുകയോ വില്‍ക്കുകയോ ചെയ്യുന്നതിനുമുമ്പ് കുറ്റവാളിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ് അധികാരികള്‍. ഏതായാലും വാലറ്റ് പാര്‍ക്കിംഗ് ഉപയോഗിക്കുമ്പോള്‍ അല്‍പ്പം കൂടി ജാഗ്രത പുലര്‍ത്തണമെന്ന് ഓര്‍മിപ്പിക്കുന്നതാണ് ഈ സംഭവം.

More from DriveSpark

Article Published On: Tuesday, October 29, 2024, 15:30 [IST]
English summary
Bmw z4 convertible valued at rs 1 crore stolen from actress shilpa shettys restaurant parking lot
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X