റോൾസ് റോയ്സിന് ശേഷം ഫോർഡ് F650 -യുമായി ബോച്ചെ; വൈറൽ ഡാൻസ് കാണാം

കേരളത്തിലെ വൈറലായ കോടീശ്വരൻ ആരാണ് എന്ന് ചോദിച്ചാൽ അത് ബോബി ചെമ്മണ്ണൂർ ആണെന്ന് ഒറ്റ സ്വരത്തിൽ പറയും മലയാളികൾ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഒരു മഹീന്ദ്ര XUV700-ന് അടുത്തായി ഒരു ഫോർഡ് F650 സൂപ്പർ ട്രക്ക് പാർക്ക് ചെയ്തിരിക്കുന്ന രണ്ട് ചിത്രങ്ങൾ ഇൻ്റർനെറ്റിൽ വൈറലായിരുന്നു. XUV700 പോലുള്ള ഒരു എസ്‌യുവി പോലും അതിന്റെ മുന്നിൽ ചെറുതായിട്ടാണ് കാണുന്നത്. കൂറ്റൻ ഫോർഡ് എഫ്650 ട്രക്കിന്റെ കൂടുതൽ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ ഓൺലൈനിൽ വന്നിരിക്കുകയാണ്.

മുൻപ് സ്വർണനിറമുളള റോൾസ് റോയ്സ് സ്വന്തമാക്കിയ വ്യവസായി ബോബി ചെമ്മണ്ണൂരിൻ്റെ വാഹനമാണ് ഇത്. അടുത്തിടെ ഇറക്കുമതി ചെയ്ത ഫോർഡ് എഫ്650 സൂപ്പർ ട്രക്കിന് മുകളിൽ ബോബി ചെമ്മണ്ണൂർ നിൽക്കുന്നത് സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ കാണാം. കറുപ്പ് നിറത്തിലുള്ള പിക്കപ്പ് ട്രക്കിൽ ബോബി ചെമ്മണ്ണൂരിന്റെ ബ്രാൻഡ് ലോഗോയും സ്റ്റിക്കറുകളും പതിച്ചിട്ടുണ്ട്. കേരളത്തിലെ വയനാട്ടിൽ സംഘടിപ്പിച്ച പുതുവത്സര പാർട്ടിയുടെ ഭാഗമായിട്ടാണ് വ്യവസായി ട്രക്ക് നാട്ടിലെത്തിച്ചിരിക്കുന്നത്.

റോൾസ് റോയ്സിന് ശേഷം ഫോർഡ് F650 -യുമായി ബോച്ചെ

ട്രക്കിന്റെ റൂഫിൽ നിന്ന് ബോച്ചെ നൃത്തം ചെയ്യുന്നത് കാണാം. വാഹനത്തിനു ചുറ്റും ആളുകൾ നിന്നു അദ്ദേഹത്തെ നിരീക്ഷിക്കുകയാണ്. മാർക്കറ്റിംഗ് ആവശ്യങ്ങൾക്കായി കാർനെറ്റ് വഴിയാണ് ബോബി കാർ ഇന്ത്യയിലെത്തിച്ചത്. മുമ്പും അദ്ദേഹം അത് ചെയ്തിട്ടുണ്ട്. വീഡിയോയിൽ കാർ കിടക്കുന്ന തേയിലത്തോട്ടം കുറച്ച് മാസങ്ങൾക്ക് മുമ്പ് എവിടി ഗ്രൂപ്പിൽ ബോബി ചെമ്മണ്ണൂർ വാങ്ങിയതാണ്.

അന്താരാഷ്ട്ര വിപണിയിൽ വിറ്റഴിക്കപ്പെടുന്ന ഏറ്റവും വലിയ ട്രക്കുകളിൽ ഒന്നാണ് ഫോർഡ് എഫ്650. ഫോർഡ് എഫ്-സീരീസ് ട്രക്കുകൾ വളരെ ജനപ്രിയമാണ്, പ്രത്യേകിച്ച് യുഎസിൽ, കൂടാതെ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ട്രക്കുകളും. നീളത്തിൻ്റെയും വീതിയുടേയും കാര്യത്തിൽ കാര്യത്തിൽ വളരെ വലുതുമായ അമേരിക്കൻ ട്രക്കാണ് ഇത്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. ഈ പിക്കപ്പ് ട്രക്കിന്റെ പെട്രോൾ പതിപ്പിന് 350 PS പവറും 635 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 7.3 ലിറ്റർ V8 എഞ്ചിനാണ് കരുത്തേകുന്നത്. ട്രക്കിന്റെ ഡീസൽ പതിപ്പിൽ 330 PS പവറും 1015 Nm torque ഉം ഉത്പാദിപ്പിക്കുന്ന 6.7 ലിറ്റർ V8 എഞ്ചിനാണ് ഉപയോഗിക്കുന്നത്.

റോൾസ് റോയ്സിന് ശേഷം ഫോർഡ് F650 -യുമായി ബോച്ചെ

ട്രക്കിന് വളരെ ഉയരമുയളളത് കൊണ്ട് തന്നെ, ക്യാബിനിലേക്ക് കയറാൻ ഒന്നിലധികം സ്റ്റെപ്പ് ലെവലുകൾ ഉണ്ട്. തൻ്റെ ബിസിനസിലേക്ക് വാഹനങ്ങൾ ഉപയോഗിച്ച് കൊണ്ടാണ് അദ്ദേഹം കൂടുതലും മാർക്കറ്റിങ്ങ് തന്ത്രങ്ങൾ പയറ്റുന്നത്. ഡിസി രൂപകൽപന ചെയ്ത ഒരു ബസ് അദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്. സഞ്ചരിക്കുന്ന ജ്വല്ലറി ഷോപ്പാണ് അത്. ഗോൾഡൻ നിറത്തിലുള്ള റോൾസ് റോയ്സ് ടാക്സിയും അദ്ദേഹത്തിനുണ്ട്. ലേലത്തിലൂടെ സ്വന്തമാക്കിയ റോൾസ് റോയ്സ് കാറ് അദ്ദേഹത്തിൻ്റെ റിസോർട്ടിൽ ഒരു പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.

ലാഭമല്ല തൻ്റെ ലക്ഷ്യമെന്നും കസ്റ്റമേഴ്സിന് പ്രീമിയം സേവനം നൽകുക എന്നതാണ് താൻ ബിസിനസിലൂടെ ഉദ്ദേശിക്കുന്നതെന്ന് പല അഭിമുഖങ്ങളിലും അദ്ദേഹം പറഞ്ഞിട്ടുണ്ട്. മുൻ അമേരിക്കൻ പ്രസിഡന്‍റ്​ ഡൊണാൾഡ്​ ട്രംപിന്‍റെ റോൾസ്​റോയ്​സിനു വരെ വില പറഞ്ഞയാളാണ് നമ്മുടെ സ്വന്തം ബോബി ചെമ്മണ്ണൂർ. തിയേറ്റർ പാക്കേജ്, സ്റ്റാർലൈറ്റ് ഹെഡ്‌ലൈനർ, ഇലക്ട്രോണിക് കർട്ടനുകൾ എന്നിവയുള്ള ആഢംബര മോഡലായിരുന്നു ഈ റോൾസ് റോയ്‌സ് ഫാന്റം.

റോൾസ് റോയ്സിന് ശേഷം ഫോർഡ് F650 -യുമായി ബോച്ചെ

ആഢംബര കാറുകളോട് എപ്പോഴും പ്രിയമുള്ള ബോബി വെള്ള നിറത്തിലുള്ള വെലാർ എസ്‌യുവി സ്വന്തമാക്കിയിരുന്നു. 2018 ലാണ് ബ്രിട്ടീഷ് ആഢംബര വാഹന കമ്പനിയായ റേഞ്ച് റോവർ വെലാറിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. എസ്‌യുവിയെ ഇവോക്കിനും ഡിസ്കവറിക്കും ഇടയിലാണ് സ്ഥാപിച്ചിരിക്കുന്നതും. ചെറിയ എസ്‌യുവിയായ ഇവോക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വെലാറിലെ ഡിസൈൻ പൂർത്തിയാക്കിയിരിക്കുന്നത്.

ഫ്ലഷ് ഡോർ ഹാൻഡിലുകൾ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, കൺട്രോൾ പാനൽ തുടങ്ങിയവയാണ് വെലാർ എസ്‌യുവിയിലെ ചില പ്രധാന സവിശേഷതകൾ. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് റേഞ്ച് റോവർ വെലാർ എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. ബോബി ചെമ്മണൂർ ഡീസൽ വേരിയന്റാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ യൂണിറ്റാണ് ഈ പതിപ്പിന് തുടിപ്പേകുന്നത്. ഇത് 201 bhp കരുത്തിൽ 430 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

ഓൾവീൽ ഡ്രൈവ് സംവിധാനവും വെലാർ എസ്‌യുവിയുടെ പ്രത്യേകതയാണ്. എഞ്ചിൻ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് സ്റ്റാൻഡേർഡായി ജോടിയാക്കിയിരിക്കുന്നത്. റേഞ്ച് റോവർ വെലാർ ഒരു സികെഡി യൂണിറ്റായാണ് ഇന്ത്യയിൽ എത്തുന്നത്. ആഭ്യന്തര വിപണിയിൽ റേഞ്ച് റോവർ എസ്‌യുവിയുടെ വില 79.87 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.

More from DriveSpark

Article Published On: Thursday, January 4, 2024, 15:07 [IST]
English summary
Bobby chemannur viral new year party dance with ford f650 pick up truck
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X