ലാലേട്ടൻ എമ്പുരാൻ ഇറക്കിയപ്പോൾ, മൂന്നരക്കോടിയുടെ റേഞ്ച് റോവർ ഇറക്കി ബോച്ചെ

ബോച്ചെ എന്ന പേര് അറിയാത്തവരായി ആരും തന്നെ കാണില്ല. പ്രമുഖ വ്യവസായിയും അതിലുപരി ഒരു മനുഷ്യസ്നേഹിയുമായ അദ്ദേഹത്തിൻ്റെ ജീവകാരുണ്യപ്രവർത്തനങ്ങൾ ഏറെ പ്രസിദ്ധമാണ്. സോഷ്യൽമീഡിയയിൽ ബോച്ചെ എപ്പോഴും വൈറലാണ്. എങ്ങനെ മാർക്കറ്റ് ചെയ്യണമെന്ന് ബോച്ചയെ കണ്ട് പഠിക്കണം. ഇതിനെല്ലാം ഉപരി അദ്ദേഹം ഒരു വാഹനപ്രേമി കൂടിയാണ് എന്നതാണ് ഹൈലൈറ്റ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ കത്തിനിൽക്കുന്നത് എമ്പുരാനാണ്. എന്നാൽ ബോച്ചെ ഇന്നത്തെ ദിവസം ആഘോഷിക്കുന്നത് തൻ്റെ ഗാരേജിലേക്ക് പുതിയ ഒരു അതിഥിയെ കൂടെ കൂട്ടികൊണ്ടാണ്. സെലിബ്രിറ്റികളുടേയും വ്യവസായ പ്രമുഖരുടേയും പ്രിയപ്പെട്ട വാഹനമാണിത്.

ബോച്ചെ സ്വന്തമാക്കിയ വാഹനം ഏതാണെന്ന് ചിലർക്കെങ്കിലും ചിത്രങ്ങൾ കണ്ടപ്പോൾ മനസിലായി കാണും. അതേ റേഞ്ച് റോവർ ലൈനപ്പിലെ ഫ്ലാഗ്ഷിപ്പ് മോഡലായ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി ആണ്. കൊച്ചിയിലെ മുത്തുറ്റ് മോട്ടോർസ് ഷോറൂമിൽ നിന്നാണ് ബോച്ചെ വാഹനം ഡെലിവറി എടുത്തിരിക്കുന്നത്. വാഹനത്തിൻ്റെ വിശദാംശങ്ങളിലേക്ക് നോക്കുകയാണെങ്കിൽ ഈ ആഡംബര എസ്‌യുവി കാര്‍ നിലവില്‍ 2.60 കോടി രൂപ എക്സ്ഷോറൂം വിലയിലാണ് വില്‍ക്കുന്നത്. ഇത് നിരത്തിലെത്തിക്കാന്‍ ഏകദേശം 3 കോടി രൂപ പൊടിക്കണം.

വാഹനത്തിൻ്റെ കറുപ്പ് നിറമാണ് ബോച്ചെ തെരഞ്ഞെടുത്തിരിക്കുന്നത്. ശക്തമായ 3.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഈ കാറിന് തുടിപ്പേകുന്നത്. പരമാവധി 394 bhp പവറും 550 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. ഇതിലൂടെ കാറിന്റെ 4 ചക്രങ്ങളിലേക്കും പവര്‍ എത്തിക്കുന്നു. ഓഫ്-റോഡ് സാഹസികതകള്‍ക്ക് അനുയോജ്യമായ കാര്‍ ആയതിനാലാണ് സെലിബ്രിറ്റികള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്.

പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി വെറും അതിനാല്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി വെറും 5.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ഓഫ് റോഡ് ശേഷിയും മികച്ച പെര്‍ഫോമന്‍സുമുള്ള കാര്‍ ആണെങ്കില്‍ കൂടി റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയുടെ ക്യാബിനില്‍ ആഡംബരത്തിന് ഒട്ടും കുറവില്ല.

നിരവധി പ്രീമിയം ഫീച്ചറുകളാൽ സമ്പന്നമായ ലക്ഷ്വറി സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് 22 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, സിഗ്നേച്ചർ ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ, ഹീറ്റഡ് വിൻഡ്‌സ്‌ക്രീൻ, എൽിഡി ഫോഗ് ലൈറ്റുകൾ എന്നിവ പോലുള്ള മൊഞ്ചൻ സെറ്റപ്പുകളാണ് പ്രധാനമായും ലഭിക്കുന്നത്.

നിരവധി വ്യത്യസ്ത ഇന്റീരിയർ ഓപ്ഷനുകളിലാണ് ടൊവിനോയുടെ റേഞ്ച് റോവർ വരുന്നത്. 13 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 24 രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന കൂള്‍ഡ്-ഹീറ്റഡ് സംവിധാനമുള്ള മസാജ് സീറ്റുകള്‍, ഓട്ടോമാന്‍ സംവിധാനമുള്ള പിന്‍നിര സീറ്റുകള്‍, പിന്നിലെ യാത്രക്കാര്‍ക്കുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, കാർവേ ലെതർ സീറ്റുകൾ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, 24-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഇലക്ട്രിക് ഫ്രണ്ട് സീറ്റുകൾ, എക്സിക്യൂട്ടീവ് റിയർ സീറ്റുകൾ, മറ്റ് നിരവധി ഉയർന്ന ഫീച്ചറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

കഴിഞ്ഞ വർഷമാണ് കേരളത്തിലെ പ്രീ ഓൺഡ് ലക്ഷ്വറി കാറുകളുടെ ഷോറൂമായ റോയൽ ഡ്രൈവിൽ നിന്ന് ബോച്ചെ ഓഫ്റോഡ് രാജാവായ ഡിഫൻഡർ സ്വന്തമാക്കിയത്. ബ്രിട്ടീഷ് വാഹന നിർമ്മാതാക്കളായ ലാൻഡ് റോവറിന്റെ വളരെ ജനപ്രിയ മോഡലുകളിൽ ഒന്നാണിത്. ഡിഫൻഡർ 90, 110 എന്നിങ്ങനെ രണ്ട് ഓപ്ഷനുകളിൽ എസ്‌യുവി ലഭ്യമാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, March 27, 2025, 18:34 [IST]
English summary
Bobby chemmanur brings home new range rover autobiography exclusive images inside
കൂടുതല്‍... #auto news #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X