115 കോടി കളക്ഷൻ വാരിയ ചിത്രത്തിലെ വില്ലൻ; പുത്തൻ വണ്ടിക്ക് മുടക്കിയത് 3.5 കോടി, ബോളിവുഡിലെ വണ്ടിപ്രാന്തൻ
റേഞ്ച് റോവർ എന്ന ബ്രാൻഡിന് രാജ്യത്തെ സെലിബ്രിറ്റികളുടെ ഇടയിൽ വലിയൊരു സ്ഥാനമുണ്ട്. കാരണം മറ്റൊന്നുമല്ല വാഹനത്തിലെ ഫീച്ചറുകളും യാത്രസുഖവും തന്നെ കാരണം. അത് കൊണ്ട് തന്നെ സെലിബ്രിറ്റികൾ മത്സരിച്ച് വാങ്ങുന്ന ഒരു മോഡലായി മാറി. റേഞ്ച് റോവറിൻ്റെ ഏറ്റവും പവർഫുൾ മോഡലാണ് SV വേരിയൻ്റ്. റേഞ്ച് റോവർ സ്‌പോർട് SV പതിപ്പിന് 3.50 കോടി രൂപയാണ് വില. ബിഎംഡബ്ല്യുവിൽ നിന്ന് കടമെടുത്ത 4.4 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് V8 പെട്രോൾ എഞ്ചിനാണ് റേഞ്ച് റോവർ സ്‌പോർട്ട് SV വേരിയന്റിന് കരുത്തേകുന്നത്.
ഇത് 626 bhp പവറിൽ പരമാവധി 750 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് വാഹനത്തിന്റെ നാല് വീലുകളിലേക്കും പവർ കൈമാറുന്നത്. പെർഫോമൻസിലേക്ക് വന്നാൽ റേഞ്ച് റോവർ സ്‌പോർട് SV മോഡലിന് വെറും 3.8 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ കഴിയുമെന്നാണ് ലാൻഡ് റോവറിൻ്റെ അവകാശവാദം.

അതേസമയം മണിക്കൂറിൽ 290 കിലോമീറ്റർ വേഗതയാണ് ലക്ഷ്വറി എസ്‌യുവിക്ക് എത്തിപ്പിടിക്കാൻ സാധിക്കുന്ന പരമാവധി വേഗം. സ്റ്റാൻഡേർഡ് റേഞ്ച് റോവർ സ്‌പോർട്ടുമായി താരതമ്യപ്പെടുത്തുമ്പോൾ SV പതിപ്പിന് സൂക്ഷ്മമായ ചെറിയ മാറ്റങ്ങൾ ലഭിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. എഞ്ചിനുള്ള വായുപ്രവാഹം വർധിപ്പിക്കുന്നതിനായി മുൻ ബമ്പറുകൾ മാറ്റിയിട്ടുണ്ട്. SV മോഡൽ കൂടുതൽ കരുത്തുള്ളതിനാൽ മുന്നിലും പിന്നിലും വീതി കൂടിയ ടയറുകളാണ് ഉപയോഗിക്കുന്നത്.
മുൻവശത്തെ ഗ്രില്ലും സൈഡ് സ്കർട്ടുകളും പരിഷ്ക്കരിച്ചിട്ടുണ്ടെന്നും കമ്പനി പറയുന്നു. പിൻഭാഗത്ത് സ്റ്റാൻഡേർഡ് റേഞ്ച് റോവർ സ്‌പോർട്ടിൽ നിന്ന് SV പതിപ്പിനെ വേർതിരിച്ചറിയുന്നതിനായി ട്വിൻ എക്‌സ്‌ഹോസ്റ്റുകളാണ് സമ്മാനിച്ചിരിക്കുന്നത്. ഇന്റീരിയറിലും ചില മാറ്റങ്ങളുണ്ട്. ഡ്രൈവിംഗ് മോഡിനുള്ള കുറുക്കുവഴിയായി പ്രവർത്തിക്കുന്ന SV ബട്ടണുകളും സംയോജിത ഹെഡ്‌റെസ്റ്റുകളും വ്യത്യസ്ത സ്റ്റിയറിംഗ് വീലും ഉള്ള വ്യത്യസ്ത സീറ്റ് അപ്ഹോൾസ്റ്ററിയും ഈ മോഡലിനെ വേറിട്ടു നിർത്തുന്നുണ്ട്.

ബോളിവുഡിൽ ഈ മോഡൽ സ്വന്തമാക്കിയിരിക്കുന്നത് മറ്റാരുമല്ല അനിമൽ എന്ന ചിത്രത്തിലെ ക്രൂരൻ വില്ലനും അവസാന ചിത്രത്തിൽ ബാലകൃഷ്ണയുടെ വില്ലനായി അഭിനയിക്കുകയും ചെയ്ത ബോബി ഡിയോളാണ് റേഞ്ച് റോവർ സ്പോർട് SV എന്ന വേരിയൻ്റ് സ്വന്തമാക്കിയിരിക്കുന്നത്. സത്യത്തിൽ ബോളിവുഡിലെ ഏതൊരു വാഹനപ്രേമികളേയും കടത്തിവെട്ടുന്ന തരത്തിലുള്ള വാഹനങ്ങളുടെ കളക്ഷനാണ് താരത്തിൻ്റെ പക്കലുളളത്.
കഴിഞ്ഞ വർഷമാണ് താരം റേഞ്ച് റോവർ ഓട്ടോബയോഗ്രഫി സ്വന്തമാക്കിയത്. ഈ ആഡംബര എസ്‌യുവി കാര്‍ നിലവില്‍ 2.60 കോടി രൂപ എക്സ്ഷോറൂം വിലയിലാണ് വില്‍ക്കുന്നത്. ഇത് നിരത്തിലെത്തിക്കാന്‍ ഏകദേശം 3 കോടി രൂപ പൊടിക്കണം. ശക്തമായ 3.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഈ കാറിന് തുടിപ്പേകുന്നത്. പരമാവധി 394 bhp പവറും 550 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു.

പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി വെറും അതിനാല്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി വെറും 5.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ഓഫ് റോഡ് ശേഷിയും മികച്ച പെര്‍ഫോമന്‍സുമുള്ള കാര്‍ ആണെങ്കില്‍ കൂടി റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയുടെ ക്യാബിനില്‍ ആഡംബരത്തിന് ഒട്ടും കുറവില്ല.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








