തിരിച്ചു വരവ് ആഘോഷമാക്കാൻ കോടികൾ മുടക്കി ബോബി ഡിയോൾ, സ്വന്തമാക്കിയത് ഈ ആഡംബര എസ്‌യുവി
അനിമൽ എന്ന ചിത്രത്തോടെ തൻ്റെ തിരിച്ചു വരവ് അറിയിച്ച നടനാണ് ബോബി ഡിയോൾ. കൂടാതെ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹം വെബ് സീരീസുകളിൽ സജീവമാണ്. ഇതിനോടൊപ്പം തന്നെ അദ്ദേഹം അടുത്തിടെ കിയ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായി മാറുകയും ചെയ്തിരുന്നു. ബോബിയുടെ ഗാരേജിൽ ഇപ്പോൾ തന്നെ നിരവധ ആഡംബര വാഹനങ്ങളുണ്ട്. അതിനൊപ്പെ തന്നെയാണ് അദ്ദേഹം റേഞ്ച് റോവർ ഓട്ടോബയോഗ്രഫി ലോങ്ങ് വീൽ ബേസ് മോഡൽ സ്വന്തമാക്കിയിരിക്കുന്നത്
യൂട്യൂബിൽ കാർസ് ഫോർ യു വിലാണ് വീഡിയാ വൈറലായിരിക്കുന്നത്. ഓട്ടോബയോഗ്രഫി LWB ഇന്ത്യൻ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാർ നിർമ്മാതാക്കളിൽ നിന്നുള്ള മികച്ച മുൻനിര മോഡലാണ്. വീഡിയോയിൽ താരം എയർപോർട്ടിലേക്ക് എത്തുന്നതാണ് കാണുന്നത്. അവൻ എസ്‌യുവിയിൽ നിന്ന് ഇറങ്ങിയ ഉടൻ, പാപ്പരാസികൾ അവനെ ചിത്രങ്ങൾക്ക് വേണ്ടി മൂടുകയാണ്. അൽപ്പ നേരം അവരുടെ കൂടെ ചിലവഴിച്ച ശേഷം എയർപോർട്ടിലേക്ക് കയറി പോകുകയാണ്.

മുബൈയിൽ ഏകദേശം 4 കോടി രൂപയോളമാണ് ഓൺ-റോഡ് വില വരുന്നത്. മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വരുന്ന 3.0 ലിറ്റർ ഡീസൽ എഞ്ചിനാണ് റേഞ്ച് റോവർ ഓട്ടോബയോഗ്രഫി LWB എസ്‌യുവിക്ക് തുടിപ്പേകുന്നത്. ബോളിവുഡ് സെലിബ്രിറ്റികൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള വേരിയന്റുകളിൽ ഒന്നാണിത് എന്നതും ശ്രദ്ധേയമാണ്. 346 bhp കരുത്തിൽ 700 Nm torque ഉത്പാദിപ്പിക്കുന്ന ആറ് സിലിണ്ടർ ഇരട്ട-ടർബോചാർജ്ഡ് എഞ്ചിനാണ് ഈ ആഡംബര എസ്‌യുവിക്ക് തുടിപ്പേകുന്നത്.
റേഞ്ച് റോവർ ഓട്ടോബയോഗ്രഫി LWB 3.0 മോഡൽ സ്റ്റാൻഡേർഡായി തന്നെ ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ഉപയോഗിക്കുന്നത്. ഇതിന് ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ലഭിക്കുന്നതിനാൽ മികച്ച പെർഫോമൻസും കാഴ്ച്ചവെക്കാൻ സാധിക്കുന്നുണ്ട്. സ്വന്തമാക്കാൻ കോടിക്കണക്കിന് രൂപ മുടക്കേണ്ടി വരുമെങ്കിലും അതിനുള്ള എല്ലാത്തരം ഫീച്ചറുകളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് ബ്രിട്ടീഷ് വാഹന നിർമാതാക്കൾ ഉറപ്പുവരുത്തിയിട്ടുണ്ട്.

നിരവധി പ്രീമിയം ഫീച്ചറുകളാൽ സമ്പന്നമായ ലക്ഷ്വറി സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് 22 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, സിഗ്നേച്ചർ ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ, ഹീറ്റഡ് വിൻഡ്‌സ്‌ക്രീൻ, എൽിഡി ഫോഗ് ലൈറ്റുകൾ എന്നിവ പോലുള്ള മൊഞ്ചൻ സെറ്റപ്പുകളാണ് പ്രധാനമായും ലഭിക്കുന്നത്.
13 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 24 രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന കൂള്‍ഡ്-ഹീറ്റഡ് സംവിധാനമുള്ള മസാജ് സീറ്റുകള്‍, ഓട്ടോമാന്‍ സംവിധാനമുള്ള പിന്‍നിര സീറ്റുകള്‍, പിന്നിലെ യാത്രക്കാര്‍ക്കുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, കാർവേ ലെതർ സീറ്റുകൾ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, 24-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഇലക്ട്രിക് ഫ്രണ്ട് സീറ്റുകൾ, എക്സിക്യൂട്ടീവ് റിയർ സീറ്റുകൾ, മറ്റ് നിരവധി ഉയർന്ന ഫീച്ചറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

കിയ തങ്ങളുടെ ബ്രാൻഡ് അംബാസഡറായി ബോബി ഡിയോളിനെ തെരഞ്ഞെടുത്തതിൻ്റെ പിന്നിൽ വിൽപ്പന കൂട്ടുക എന്നതാണ് ലക്ഷ്യം. കിയയുടെ കണക്റ്റഡ് കാർ സാങ്കേതികവിദ്യയായ കിയ കണക്റ്റിനായാണ് ബോബിയെ കമ്പനി എത്തിച്ചിരിക്കുന്നത്. എന്തായാലും നിലവിൽ സോനെറ്റിനും സെൽറ്റോസിനും കാരെൻസിനും ലഭിക്കുന്ന സ്വീകാര്യത മെച്ചപ്പെടുമെന്ന് ഉറപ്പാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








