ടാക്സി നമ്പർപ്ലേറ്റണിഞ്ഞ് റോൾസ് റോയ്‌സ് ഫാന്റം

ആഢംബരത്തിനും സുഖസൗകര്യങ്ങൾക്കും പേരു കേട്ട വാഹന ബ്രാന്റാണ് റോൾസ് റോയ്‌സ്. വൻകിട ബിസിനസുകാരുടേയും സിനിമ താരങ്ങളുടേയും സ്വകാര്യ അഹങ്കാരമായ ഈ വാഹനം ടാക്സിയായി ഉപയോഗിക്കുന്നതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം.

ടാക്സി നമ്പർപ്ലേറ്റണിഞ്ഞ് റോൾസ് റോയ്‌സ് ഫാന്റം

ആഢംബര വാഹനം ടാക്സി നമ്പർ പ്ലേറ്റുമായി ടോൾ പ്ലാസ കടക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. അബി എസ് എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്ലേഡ് ചെയ്തിരിക്കുന്നത്. ചെമ്മണ്ണൂർ ഇന്രർനാഷനൽ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടുമായ ബോബി ചെമ്മണ്ണൂറാണ് ഈ വാഹനത്തിന്റെ ഉടമസ്ഥൻ.

ടാക്സി നമ്പർപ്ലേറ്റണിഞ്ഞ് റോൾസ് റോയ്‌സ് ഫാന്റം

ട്യൂറിസം രംഗത്ത് കുറഞ്ഞ ചെലവിൽ മികച്ച സൗകര്യങ്ങൾ നൽകുന്നതിന് അദ്ദേഹം ആവഷ്കരിച്ച പദ്ധതിയുടെ ഭാഗമായിട്ടാണിത്. ജീവിതത്തിൽ ഇതുവരെ ഒരു റോൾസ് റോയിസിൽ യാത്ര ചെയ്യാത്ത സാധാരണക്കാർക്ക് വൻ തുക മുടക്കാതെ ആഢംബര യാത്ര ആസ്വദിക്കാനുള്ള അവസരമൊരുക്കുകയാണ് അദ്ദേഹം.

ടാക്സി നമ്പർപ്ലേറ്റണിഞ്ഞ് റോൾസ് റോയ്‌സ് ഫാന്റം

ഒരു ദിവസത്തെ വാടകയ്ക്ക് ഏറ്റവും കുറഞ്ഞത് നാല ലക്ഷം രൂപയോളം ചെലവ് വരുന്ന വാഹനത്തിന് 25,000 രൂപയ്ക്ക് മൂന്ന് ദിവസത്തെ ആഢംബര യാത്രയും മൂന്നാർ ഓക്സിജൻ റിസോർട്ടിൽ താമസവുമാണ് അദ്ദേഹം വാഗ്ദാനം ചെയ്യുന്നത്.

ടാക്സി നമ്പർപ്ലേറ്റണിഞ്ഞ് റോൾസ് റോയ്‌സ് ഫാന്റം

ഏകദേശം 12 കോടിയോളം വില വരുന്ന റോൾസ് റോയ്‌സ് ഫാന്റം VII മോഡലാണിത്. വാഹനത്തിന്റെ അകത്തും പുറത്തും നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കൂടാതെ വാഹനം പൂർണ്ണമായും ഗോൾഡൻ നിറത്തിൽ പൊതിഞ്ഞിരിക്കുന്നു. റാപ്പ്സ്റ്റൈൽ കേരളയാണ് വാഹഹനത്തിന്റെ ബാഹ്യ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.

ടാക്സി നമ്പർപ്ലേറ്റണിഞ്ഞ് റോൾസ് റോയ്‌സ് ഫാന്റം

6.5 ലിറ്റർ V12 പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. 5350 rpm -ൽ 460 bhp കരുത്തും 3500 rpm -ൽ 720 Nm torque ഉം എഞ്ചിൻ ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോകസാണ് വാഹനത്തിൽ വരുന്നത്.

ടാക്സി നമ്പർപ്ലേറ്റണിഞ്ഞ് റോൾസ് റോയ്‌സ് ഫാന്റം

ഒരു പ്രത്യേക പ്ലാറ്റ്ഫോമിലാണ് ഫാന്റം നിർമ്മിച്ചിരിക്കുന്നത്. വാഹനത്തിന്റെ ബോഡി, ഇന്റീരിയർ എന്നിവ പരമ്പരാഗത റോൾസ് റോയ്‌സ് ഡിസൈൻ സൂചകങ്ങൾ നിലനിർത്തുന്നു. ബോഡി കൂടുതലും അലുമിനിയത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.

ടാക്സി നമ്പർപ്ലേറ്റണിഞ്ഞ് റോൾസ് റോയ്‌സ് ഫാന്റം

ബോഡി, പെയിന്റ്, മരപ്പണികൾ, തുകൽ ജോലികൾ എന്നിവയുൾപ്പെടെയുള്ള അന്തിമ അസംബ്ലി വെസ്റ്റ് സസെക്സിലെ ഗുഡ് വുഡിലുള്ള റോൾസ് റോയ്സ് പ്ലാന്റിൽ ഓരോ ഉപഭോക്താവിന്റെയും വ്യക്തിഗത ആവശ്യങ്ങൾക്ക് അനുസൃതമായി പൂർത്തിയാക്കുന്നു. ചരിത്രപരമായ ഗുഡ്‌വുഡ് മോട്ടോർ റേസിംഗ് സർക്യൂട്ടിന് സമീപമാണ് പ്ലാന്റ്.

ടാക്സി നമ്പർപ്ലേറ്റണിഞ്ഞ് റോൾസ് റോയ്‌സ് ഫാന്റം

പ്ലാന്റിൽ പെയിന്റ് ഷോപ്പ്, ബോഡി ഷോപ്പ്, ലെതർ ഷോപ്പ്, മരപ്പണി ഷോപ്പ്, അസംബ്ലി ലൈൻ, എക്സിക്യൂട്ടീവ് ഓഫീസുകൾ എന്നിവ ഒരേ മേൽക്കൂരയിൽ അടങ്ങിയിരിക്കുന്നു.

ടാക്സി നമ്പർപ്ലേറ്റണിഞ്ഞ് റോൾസ് റോയ്‌സ് ഫാന്റം

ഫാക്ടറിയിൽ മൂന്ന് റോബോട്ടുകൾ മാത്രമേയുള്ളൂ. റോബോട്ടുകൾ പെയിന്റിംഗിന് മാത്രമാണ് ഉപയോഗിക്കുന്നത്. റോബോട്ടുകൾ ഓരോ കോട്ടും അടിച്ചതിന് ശേഷം പെയിന്റ് കൈകൊണ്ട് പോളീഷ് ചെയ്യുന്നു.

ടാക്സി നമ്പർപ്ലേറ്റണിഞ്ഞ് റോൾസ് റോയ്‌സ് ഫാന്റം

റോൾസ് റോയ്‌സ് പാരമ്പര്യത്തിന് അനുസൃതമായി കൃത്യമായി 3.0 mm (0.1 ഇഞ്ച്) വീതിയുള്ള കോച്ച്‌ലൈനുകളിൽ, മറ്റെല്ലാ ജോലികളും കൈകൊണ്ട് ചെയ്യുന്നു.

ടാക്സി നമ്പർപ്ലേറ്റണിഞ്ഞ് റോൾസ് റോയ്‌സ് ഫാന്റം

അലുമിനിയം സ്പേസ്ഫ്രെയിം നിർമ്മിക്കാൻ ഉപയോഗിക്കുന്ന അലുമിനിയം എക്സ്ട്രൂഷനുകൾ ജലവൈദ്യുതി ഉപയോഗിച്ച് നോർവേയിൽ ഉൽ‌പാദിപ്പിക്കുകയും ഡെൻ‌മാർക്കിൽ ഷേപ്പ് ചെയ്യുകയും അവസാനം ജർമ്മനിയിൽ കൈകൊണ്ട് വെൽ‌ഡ് ചെയ്യുകയും ചെയ്യുന്നു.

ഫാന്റത്തിന് 1630 mm ഉയരവും 1990 mm വീതിയും 5830 mm നീളവുണാണുള്ളത്. 2,485 കിലോഗ്രാം ഭാരമുള്ള വാഹനത്തിന് 5.9 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാനും കഴിയും.

Most Read Articles

Malayalam
English summary
Boby Chemmannur gold Rolls Royce Phantom taxi spotted in Kerala. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X