1550 കോടിയുടെ ആസ്‌തി, ലോകം മുഴുവൻ ഫാൻസ്; ബോചെ വാങ്ങിയ 'സെക്കൻഡ് ഹാൻഡ്' എസ്‌യുവി കണ്ടോ

കേരളത്തിലെ വാഹനപ്രേമികളുടെ തലവനായി ഒരാളെ വയ്ക്കാമെങ്കിൽ അത് ബോച്ചെ ആയിരിക്കും. വില കൂടിയ ആഡംബര വാഹനങ്ങൾ ഏതൊരു സാധാരണക്കാരനും യാത്ര ചെയ്യാൻ സാധിക്കുമെന്ന് തെളിയിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. കോടികൾ വില വരുന്ന റോൾസ് റോയ്സ് സ്വന്തമാക്കുകയും അത് കൂടുതൽ ജനകീയമാക്കാനുളള കാര്യങ്ങളും അദ്ദേഹം ചെയ്തു. ആഡംബരത്തിൻ്റെ അവസാന വാക്ക് എന്നറിയപ്പെടുന്ന റോൾസ് റോയ്സിൽ ഒരു ദിവസം യാത്ര ചെയ്യാനുളള പാക്കേജ് അദ്ദേഹം സജ്ജീകരിച്ചിരുന്നത് വലിയ വാർത്തയായിരുന്നു. ദിവസം ചെല്ലുന്തോറും ബോച്ചെ എന്ന വ്യക്തി ഓരോ മലയാളികളുടെയും മനസിലേക്ക് കൂടുതൽ അടുത്ത് കൊണ്ടിരിക്കുകയാണ്.

വിദേശത്ത് നിന്ന് കാറുകൾ കേരളത്തിലേക്ക് എത്തിക്കുന്നത് ബോച്ചെയുടെ പ്രധാന താൽപ്പര്യങ്ങളിലൊന്നാണ്. ഇറക്കുമതി ചെയ്ത ഫോർഡ് എഫ്650 സൂപ്പർ ട്രക്കിന് മുകളിൽ ബോബി ചെമ്മണ്ണൂർ നിൽക്കുന്നത് സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ ആയിരുന്നു. കറുപ്പ് നിറത്തിലുള്ള പിക്കപ്പ് ട്രക്കിൽ ബോബി ചെമ്മണ്ണൂരിന്റെ ബ്രാൻഡ് ലോഗോയും സ്റ്റിക്കറുകളും പതിപ്പിച്ച് വയനാട്ടിൽ സംഘടിപ്പിച്ച പുതുവത്സര പാർട്ടിയിൽ ബോച്ചെ നൃത്തം ചെയ്യുന്ന വീഡിയോ വൈറലായിരുന്നു.

Boby Chemmanur Bought Black Defender

മാർക്കറ്റിംഗ് ആവശ്യങ്ങൾക്കായി കാർനെറ്റ് വഴിയാണ് ബോബി കാർ ഇന്ത്യയിലെത്തിച്ചത്. വയനാട്ടിലെ തോട്ടത്തിലൂടെ ഭീമൻ ട്രക്ക് പോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ വീണ്ടും ബോച്ചെ വാർത്തകളിൽ നിറയുന്നത് എസ്‌യുവികളിലെ രാജാവായ ഡിഫൻഡർ സ്വന്തമാക്കിക്കൊണ്ടാണ്. ബ്രിട്ടീഷ് വാഹന നിർമ്മാതാക്കളായ ലാൻഡ് റോവറിന്റെ വളരെ ജനപ്രിയ മോഡലുകളിൽ ഒന്നാണിത്. ഡിഫൻഡർ 90, 110 എന്നിങ്ങനെ രണ്ട് ഓപ്ഷനുകളിൽ എസ്‌യുവി ലഭ്യമാണ്.

എന്നാൽ ബോച്ചെ സ്വന്തമാക്കിയത് റോയൽ ഡ്രൈവിൽ നിന്നുളള സെക്കൻഡ് ഹാൻഡ് മോഡലാണ്. മോഡലും വാഹനത്തിൻ്റെ വിലയും ഇത് വരെ ലഭിച്ചിട്ടില്ല, എന്തായാലും ബോച്ചെ സ്വന്തമാക്കുമ്പോൾ ഏത് വാഹനവും പുത്തൻ പോലെയാണല്ലോ. ഇനി ഡിഫൻഡർ ഉപയോഗിച്ച് ബോച്ചെ എന്തൊക്കെ പരിപാടികളാണ് സംഘടിപ്പിക്കാൻ പോകുന്നത് എന്നാണ് കാത്തിരുന്നത് കാണേണ്ടത്.

Boby Chemmanur Bought Black Defender

ഡിഫൻഡറിൻ്റെ മറ്റ് വിശദാംശങ്ങളിലേക്ക് വരികയാണെങ്കിൽ ഒട്ടനവധി എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം ഡിഫൻഡർ ലാൻഡ് റോവർ വാഗ്ദാനം ചെയ്യുന്നുണ്ട്. 296 bhp പവറും 650 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 3.0 ലിറ്റർ ഡീസൽ, 296 bhp പരമാവധി പവറും 400 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ എന്നിവയാണ് ഇവയിൽ ഏറ്റവും പ്രധാനമായവ.

കൂടാതെ 394 bhp മാക്സ് പവറും 550 Nm പീക്ക് torque ഉം നൽകുന്ന P400 പെട്രോൾ എഞ്ചിൻ വേരിയന്റുകളും ഡിഫൻഡറിലുണ്ട്. അവസാനമായി 517 bhp പവറും, 625 Nm പീക്ക് torque എന്നീ പവർ ഔട്ട്പുട്ട് എന്നിങ്ങനെ പെർഫോമൻസ് വാഗ്ദാനം ചെയ്യുന്ന 5.0 ലിറ്റർ V8 എഞ്ചിൻ ഓപ്ഷനും ഡിഫൻഡറിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

Boby Chemmanur Bought Black Defender

ജാഗ്വാർ ലാൻഡ് റോവറിന്റെ D7x ആർക്കിടെക്ച്ചറിനെ അടിസ്ഥാനമാക്കിയാണ് ഈ എസ്‌യുവി ഒരുങ്ങുന്നത്. വളരെ ഭാരം കുറഞ്ഞ അലുമിനിയം മോണോകോക്ക് ഷാസിയിലാണ് നിർമ്മാണം എന്നതും ശ്രദ്ധേയമാണ്. 5028 mm നീളവും 2105 mm വീതിയും 1967 mm ഉയരവും 3022 mm വീൽബേസുമാണ് എസ്‌യുവിയുടെ അളവുകൾ. സ്റ്റാൻഡേർഡായി 218 mm ഗ്രൗണ്ട് ക്ലിയറൻസുമായിട്ടാണ് ഡിഫൻഡർ വരുന്നത്.

എന്നാൽ ഓഫ് റോഡ് മോഡിൽ ആക്ടീവ് എയർ സസ്പെൻഷൻ സംവിധാനം ഉള്ളതിനാൽ ഇത് 291 mm വരെ ഉയർത്താനാവും. അകത്തളത്തിൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സപ്പോർട്ടുള്ള 10 ഇഞ്ച് ഇൻഫർട്ടെയിൻമെന്റ് സിസ്റ്റമാണ് വരുന്നത്. ഇതോടൊപ്പം എസ്‌യുവിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നൽകുന്ന ഫുൾ ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്ററും നിർമ്മാതാക്കൾ ഒരുക്കിയിട്ടുണ്ട്. മെമ്മറി ഫംഗഷനോടു കൂടിയ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും വാഹനത്തിൽ ലഭ്യമാണ്.

ഏകദേശം 2 കോടി രൂപയോളമാണ് പുതിയ വാഹനത്തിൻ്റെ വില വരുന്നത്. കൂടാതെ ക്രൂയിസ് കൺട്രോൾ, ഡ്രൈവർ കണ്ടീഷൻ മോണിറ്ററിംഗ്, 360 ഡിഗ്രി ക്യാമറ തുടങ്ങിയ നിരവധി ഡ്രൈവർ അസിസ്റ്റ് സംവിധാനങ്ങളും 3D മെറിഡിയൻ സറൗണ്ട് സൗണ്ട് സിസ്റ്റവും എസ്‌യുവിയിൽ ലാൻഡ് റോവർ ഒരുക്കിയിരിക്കുന്നു.

More from DriveSpark

Article Published On: Thursday, June 27, 2024, 14:37 [IST]
English summary
Boby chemmanur bought black defender checkout the viral photos inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X