ആനയും ആടും പോലെ; ബോബി ചെമ്മണ്ണൂരിൻ്റെ ഫോർഡ് f650 -യുടെ മുന്നിൽ ടൊയോട്ട ഹൈലക്സ് വെറും കുഞ്ഞാട്

കേരളത്തിലെ കോടീശ്വരനായ വ്യവസായി ബോബി ചെമ്മണ്ണൂർ എപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ്. ദുബായിൽ നിന്ന് കാർനെറ്റ് വഴി ഇന്ത്യയിലേക്ക് ഒരു കൂറ്റൻ ഫോർഡ് എഫ് 650 സൂപ്പർ ട്രക്ക് ഇറക്കുമതി ചെയ്ത് അദ്ദേഹം അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. ഈ കൂറ്റൻ പിക്കപ്പ് ട്രക്കിന്റെ നിരവധി വീഡിയോകളും ചിത്രങ്ങളും ഇന്റർനെറ്റിൽ നൈറലായിട്ടുണ്ട്. കേരളത്തിൽ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചതിന് ശേഷം ആളുകൾ ട്രക്ക് ആക്രമിക്കുന്നതിൻ്റെ വീഡിയോകളും ചിത്രങ്ങളും നിങ്ങളിലേക്ക് ഞങ്ങൾ എത്തിച്ചിരുന്നു.

ഏറ്റവും പുതിയതായി ഈ എസ്‌യുവി എത്രമാത്രം വലുതാണെന്ന് ഒരിക്കൽ കൂടി കാണിക്കുന്ന ചില ചിത്രങ്ങൾ ഇൻ്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ടൊയോട്ട ഹൈലക്സിന് സമീപം പാർക്ക് ചെയ്‌തിരിക്കുന്ന ഫോർഡ് എഫ്650 യുടെ ചിത്രങ്ങളാണ് കാർ ക്രേസി ഇന്ത്യ തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്. രണ്ട് ട്രക്കുകളും തമ്മിലുള്ള വലിപ്പ വ്യത്യാസം ചിത്രങ്ങളിൽ വ്യക്തമാണ്. ഈ സൂപ്പർ ട്രക്കിന് മുന്നിൽ ടൊയോട്ട ഹൈലക്സ് ചെറുതായി കാണുന്നു.

ബോച്ചെയുടെ ആനയും ടൊയോട്ടയുടെ കുഞ്ഞാടും

ടെയോട്ടയുടെ ഏറ്റവും വലിയ ട്രക്കാണ് ഹൈലക്സ് എന്നത്. ഇതിന് 5,325 എംഎം നീളവും 1,855 എംഎം വീതിയും 1,815 എംഎം ഉയരവുമുണ്ട്. എഫ്650യുടെ പകുതി വലിപ്പമേയുളളു ഹൈലക്സിന്. ഈ ട്രക്കിന് സമീപം നിരവധി വാഹനങ്ങൾ പാർക്ക് ചെയ്ത് വീഡിയോകളും ചിത്രങ്ങലും നിങ്ങൾ സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ടാവാം. നിരവധി ഫോർഡ് എഫ് 150-കളും റാപ്റ്ററുകളും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട് എങ്കിലും, ആദ്യമായാണ് ഇന്ത്യയിൽ ഒരു എഫ് 650 സൂപ്പർ ട്രക്ക് ഇന്ത്യൻ റഏാഡുകളിൽ കാണുന്നത്.

അന്താരാഷ്ട്ര വിപണിയിൽ വിറ്റഴിക്കപ്പെടുന്ന ഏറ്റവും വലിയ ട്രക്കുകളിൽ ഒന്നാണ് ഫോർഡ് എഫ്650. ഫോർഡ് എഫ്-സീരീസ് ട്രക്കുകൾ വളരെ ജനപ്രിയമാണ്, പ്രത്യേകിച്ച് യുഎസിൽ, കൂടാതെ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ട്രക്കുകളും. നീളത്തിൻ്റെയും വീതിയുടേയും കാര്യത്തിൽ കാര്യത്തിൽ വളരെ വലുതുമായ അമേരിക്കൻ ട്രക്കാണ് ഇത്.

ബോച്ചെയുടെ ആനയും ടൊയോട്ടയുടെ കുഞ്ഞാടും

പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. ഈ പിക്കപ്പ് ട്രക്കിന്റെ പെട്രോൾ പതിപ്പിന് 350 PS പവറും 635 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 7.3 ലിറ്റർ V8 എഞ്ചിനാണ് കരുത്തേകുന്നത്. ട്രക്കിന്റെ ഡീസൽ പതിപ്പിൽ 330 PS പവറും 1015 Nm torque ഉം ഉത്പാദിപ്പിക്കുന്ന 6.7 ലിറ്റർ V8 എഞ്ചിനാണ് ഉപയോഗിക്കുന്നത്.

ട്രക്കിന് വളരെ ഉയരമുളളത് കൊണ്ട് തന്നെ, ക്യാബിനിലേക്ക് കയറാൻ ഒന്നിലധികം സ്റ്റെപ്പ് ലെവലുകൾ ഉണ്ട്. തൻ്റെ ബിസിനസിലേക്ക് വാഹനങ്ങൾ ഉപയോഗിച്ച് കൊണ്ടാണ് അദ്ദേഹം കൂടുതലും മാർക്കറ്റിങ്ങ് തന്ത്രങ്ങൾ പയറ്റുന്നത്. ഡിസി രൂപകൽപന ചെയ്ത ഒരു ബസ് അദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്. സഞ്ചരിക്കുന്ന ജ്വല്ലറി ഷോപ്പാണ് അത്. ഗോൾഡൻ നിറത്തിലുള്ള റോൾസ് റോയ്സ് ടാക്സിയും അദ്ദേഹത്തിനുണ്ട്.

ബോച്ചെയുടെ ആനയും ടൊയോട്ടയുടെ കുഞ്ഞാടും

ലേലത്തിലൂടെ സ്വന്തമാക്കിയ റോൾസ് റോയ്സ് കാറ് അദ്ദേഹത്തിൻ്റെ റിസോർട്ടിൽ ഒരു പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ലാഭമല്ല തൻ്റെ ലക്ഷ്യമെന്നും കസ്റ്റമേഴ്സിന് പ്രീമിയം സേവനം നൽകുക എന്നതാണ് താൻ ബിസിനസിലൂടെ ഉദ്ദേശിക്കുന്നതെന്ന് പല അഭിമുഖങ്ങളിലും അദ്ദേഹം പറഞ്ഞിട്ടുണ്ട്. മുൻ അമേരിക്കൻ പ്രസിഡന്‍റ്​ ഡൊണാൾഡ്​ ട്രംപിന്‍റെ റോൾസ്​റോയ്​സിനു വരെ വില പറഞ്ഞയാളാണ് നമ്മുടെ സ്വന്തം ബോബി ചെമ്മണ്ണൂർ.

തിയേറ്റർ പാക്കേജ്, സ്റ്റാർലൈറ്റ് ഹെഡ്‌ലൈനർ, ഇലക്ട്രോണിക് കർട്ടനുകൾ എന്നിവയുള്ള ആഢംബര മോഡലായിരുന്നു ഈ റോൾസ് റോയ്‌സ് ഫാന്റം. ബോച്ചെയ്ക്ക് കേരളത്തിൽ നിരവധി ആരാധകരുണ്ട്. ബോച്ചെയുടെ വീഡിയോകൾക്കും ചിത്രങ്ങൾക്കും ലക്ഷകണക്കിന് കമൻ്റുകളും വ്യൂസുമാണ് ലഭിക്കുന്നത്. കേരളത്തിലും വിദേശ രാജ്യങ്ങളിലും ബോബിക്ക് ബിസിനസുകളുണ്ട്. ജീവിതം യഥാർത്ഥത്തിൽ അദ്ദേഹം ആസ്വദിക്കുകയാണ്, ഇങ്ങനെ വേണം ജീവിക്കാൻ എന്നുളള കമൻ്റുകളാണ് അദ്ദേഹത്തിന് കൂടുതലും ലഭിക്കുന്നത്.

ബോച്ചെയുടെ ആനയും ടൊയോട്ടയുടെ കുഞ്ഞാടും

More from DriveSpark

Article Published On: Sunday, January 14, 2024, 18:00 [IST]
English summary
Boby chemmanurs ford f650 and toyota hilux viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X