കൊറോണ വൈറസ് ആശങ്ക; ഫാക്ടറികളുടെ പ്രവർത്തനങ്ങൾ നിർത്തി വച്ച് ബോയിംഗ്

കൊറോണ വൈറസ് വ്യാപിച്ചതിനെത്തുടർന്ന് ബോയിംഗ് തങ്ങളുടെ ജെറ്റ്‌ലൈനർ ഫാക്ടറികളിൽ താൽക്കാലികമായി പ്രവർത്തനങ്ങൾ നിർത്തലാക്കി. നിർമ്മാതാക്കളുടെ യൂറോപ്യൻ എതിരാളിയായ എയർബസ് SE യും സമാനമായ നീക്കമാണ് സ്വീകരിച്ചിരിക്കുന്നത്.

കൊറോണ വൈറസ് ആശങ്ക; ഫാക്ടറികളുടെ പ്രവർത്തനങ്ങൾ നിർത്തി വച്ച് ബോയിംഗ്

കമ്പനിയുടെ വിതരണ ശൃംഖലയ്ക്കു വളരെ വലിയ പ്രത്യാഘാതങ്ങൾ നേരിരുമെങ്കിലും യു‌എസ് വിമാൻ നിർമ്മാതാക്കൾ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്ന സമയത്തെ കുറിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല.

കൊറോണ വൈറസ് ആശങ്ക; ഫാക്ടറികളുടെ പ്രവർത്തനങ്ങൾ നിർത്തി വച്ച് ബോയിംഗ്

വാഷിംഗ്ടൺ സ്റ്റേറ്റ്, സൗത്ത് കരോലിന എന്നിവിടങ്ങളിലെ ഫാക്ടറികൾ എന്നിവ വൃത്തിയാക്കാൻ ബോയിംഗ് പ്രവർത്തന രഹിതമായ ഈ ദിവസങ്ങൾ ഉപയോഗിക്കും, സസ്പെൻഷനുശേഷം ഉൽ‌പാദന ലൈനുകൾ വീണ്ടും പ്രവർത്തനക്ഷമമാക്കാൻ പ്രതിജ്ഞാബദ്ധമാണ് എന്ന തൊഴിലാളികൾ പറഞ്ഞു.

കൊറോണ വൈറസ് ആശങ്ക; ഫാക്ടറികളുടെ പ്രവർത്തനങ്ങൾ നിർത്തി വച്ച് ബോയിംഗ്

അതിവേഗം പടരുന്ന കൊറോണ വൈറസ് അമേരിക്കയിലുടനീളം ജനജീവിതത്തെ തടസ്സപ്പെടുത്തി, സമ്പദ്‌വ്യവസ്ഥയെ ആശങ്കയിലാക്കുകയും വ്യോമയാന യാത്രാ ഡിമാണ്ടിനെ ഫലത്തിൽ ഇല്ലാതാക്കുന്നതുമാണ്.

കൊറോണ വൈറസ് ആശങ്ക; ഫാക്ടറികളുടെ പ്രവർത്തനങ്ങൾ നിർത്തി വച്ച് ബോയിംഗ്

ഫ്രാൻസിലെയും സ്‌പെയിനിലെയും പ്ലാന്റുകളിലെ പ്രവർത്തനം നാല് ദിവസത്തേക്ക് നിർത്തിവയ്ക്കാനുള്ള പദ്ധതികൾ എയർബസ് ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ചിരുന്നു.

കൊറോണ വൈറസ് ആശങ്ക; ഫാക്ടറികളുടെ പ്രവർത്തനങ്ങൾ നിർത്തി വച്ച് ബോയിംഗ്

സിയാറ്റിലിലെ പുജെറ്റ് സൗണ്ട് ഏരിയയിൽ 70,000 ആളുകൾ ജോലി ചെയ്യുന്ന ബോയിംഗിന്റെ ഫാക്ടറിയിൽ വ്യാഴാഴ്ച വരെ 14 കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിച്ചിരുന്നു. പലരും സിയാറ്റിലിന് വടക്ക് എവററ്റ് ഹബിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

കൊറോണ വൈറസ് ആശങ്ക; ഫാക്ടറികളുടെ പ്രവർത്തനങ്ങൾ നിർത്തി വച്ച് ബോയിംഗ്

കേസുകൾ വർദ്ധിക്കുന്നതിനനുസരിച്ച് സുരക്ഷാ ആശങ്കകൾ പരിഹരിക്കുന്നതുവരെ നിർദ്ദിഷ്ട ജോലികൾ നിർത്തുന്നതിന് നിരവധി തൊഴിലാളികൾ "ഇമ്മിനന്റ് ഡേഞ്ചർ, സ്റ്റോപ്പ് വർക്ക്" എന്ന കരാർ ക്ലോസ് ഉപയോഗിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൊറോണ വൈറസ് ആശങ്ക; ഫാക്ടറികളുടെ പ്രവർത്തനങ്ങൾ നിർത്തി വച്ച് ബോയിംഗ്

അണുബാധയെത്തുടർന്ന് 777 ജെറ്റിന്റെ വർക്ക് ക്രൂവിനെ ഈ ആഴ്ച ആദ്യം വീടുകളിലേക്ക് മടക്കി അയച്ചിരുന്നു, എന്നാൽ അടുത്ത ഷിഫ്റ്റിലെ മെക്കാനിക്കുകൾ അതേ ജെറ്റിൽ ജോലി ചെയ്യാൻ വിസമ്മതിച്ചു. ആ പ്രദേശം ശരിയായി വൃത്തിയാക്കപ്പെട്ടുവെന്ന് അവർക്ക് ഉറപ്പില്ലായിരുന്നു എന്നതാണ് കാരണം എന്ന് ഒരു ജീവനക്കാരൻ പറഞ്ഞു.

കൊറോണ വൈറസ് ആശങ്ക; ഫാക്ടറികളുടെ പ്രവർത്തനങ്ങൾ നിർത്തി വച്ച് ബോയിംഗ്

വിമാനങ്ങളുടെ സർവ്വീസുകൾ റദ്ദാക്കുന്നത് സ്പെയർ പാർട്സിന്റെ, സേവനങ്ങൾ കുറയ്ക്കും, അതിനാൽ ജീവനക്കാരുടെ വർക്ക് ലോഡും കുറവായിരിക്കും.

കൊറോണ വൈറസ് ആശങ്ക; ഫാക്ടറികളുടെ പ്രവർത്തനങ്ങൾ നിർത്തി വച്ച് ബോയിംഗ്

യുഎസ് ആരോഗ്യ ഉദ്യോഗസ്ഥരിൽ നിന്നുള്ള മാർഗ്ഗനിർദ്ദേശം പിന്തുടരാനും ആകസ്മിക പദ്ധതികളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാനും കരാർ ബാധ്യതകൾ നിറവേറ്റുന്നതിനിടയിലും സന്ദർശകരെ നിയന്ത്രിക്കാനും സപ്ലൈയർമാർക്ക് ബോയിംഗ് പ്രതിനിധികൾ നിരന്തരമായി ബന്ധപ്പെടുന്നതായി വിതരണ വൃത്തങ്ങൾ അറിയിച്ചു.

കൊറോണ വൈറസ് ആശങ്ക; ഫാക്ടറികളുടെ പ്രവർത്തനങ്ങൾ നിർത്തി വച്ച് ബോയിംഗ്

മാർച്ച് 23 ന് എയർബസ് ഫ്രഞ്ച്, സ്പാനിഷ് പ്ലാന്റുകളിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ പദ്ധതിയിടുന്നുണ്ടെങ്കിലും വിതരണ ശൃംഖലയിൽ ചിതറിക്കിടക്കുന്ന ക്ഷാമം കാരണം വിമാന നിർമ്മാതാക്കൾക്ക് പ്രവർത്തനങ്ങൾ മുമ്പത്തെ ഗതിക്ക് ഒത്തവണ്ണം എത്രത്തോളം നിലനിർത്താൻ കഴിയുമെന്നതിൽ സംശയമുണ്ടെന്ന് വ്യവസായ വൃത്തങ്ങൾ പറയുന്നു.

Most Read Articles

Malayalam
English summary
Boeing to stop prodution amidst Corona Virus outbreak. Read in Malayalam.
Story first published: Saturday, March 21, 2020, 16:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X