ഐഐടിയിൽ പഠിച്ചതിൻ്റെ ഒരു ഗുണമേ... ബൊലെറോയെ തനിയെ ഓടുന്ന കാറാക്കി മാറ്റിയ ബുദ്ധിരാക്ഷസനെ കണ്ടോ

ഭോപ്പാൽ സ്വദേശിയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പൂർവ്വ വിദ്യാർത്ഥിയായ സഞ്ജീവ് ശർമ്മ ഒരു ദശാബ്ദത്തിലേറെയായി സ്വയം ഓടിക്കുന്ന കാറുകളെക്കുറിച്ചുള്ള ഗവേഷണത്തിൽ വ്യാപ്യതനായിട്ട്. ഓട്ടോണോമസ് ടെക്നോളജിയോടുളള അദ്ദേഹത്തിൻ്റെ അഭിനിവേശം 2009 മുതലാണ് ആരംഭിക്കുന്നത്. പ്രൈമറി റിസർച്ച്, ഡിസിഷൻ മേക്കിംഗ്, മോഷൻ പ്ലാനിംഗ് തുടങ്ങിയ നിർണായക വശങ്ങൾ ഉൾക്കൊള്ളുന്നതാണ് തൻ്റെ ഗവേഷണമെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇസ്രായേലിൽ വച്ചാണ് ഓട്ടോണമസ് നാവിഗേഷൻ സിസ്റ്റങ്ങളെക്കുറിച്ച് അദ്ദേഹം പഠിക്കുന്നത്. ബി.ടെക്കിന് ശേഷമുള്ള കാലം മുതൽ, വെല്ലുവിളി നിറഞ്ഞതായ ട്രാഫിക് സാഹചര്യങ്ങൾക്കിടയിൽ മൊബൈൽ റോബോട്ടുകളെ നാവിഗേറ്റ് ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്ത മോഷൻ പ്ലാനിംഗ് ഡിസിഷൻ മേക്കിംഗ് സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്നതിലാണ് അദ്ദേഹം പൂർണമായും മുഴുകിയത്. തുടർന്ന്, 2012 മുതൽ 2014 വരെ, സഞ്ജീവ് ശർമ്മ കാനഡയിലേക്ക് കടന്നു, അത്യാധുനിക സാങ്കേതികവിദ്യകളെയും വ്യവസായ ചലനാത്മകതയെയും കുറിച്ചുള്ള കൂടുതൽ അറിവുകൾ നേടി.

അറിവും പ്രായോഗിക അനുഭവവും കൊണ്ട് സമ്പന്നനായ അദ്ദേഹം തൻ്റെ സ്വന്തം നാടായ ഇന്ത്യയിലേക്ക് മടങ്ങി, തൻ്റെ സംരംഭക യാത്ര ആരംഭിക്കാൻ തയ്യാറായി. 2030-ഓടെ, സ്വയംഭരണ വാഹന വിപണി 10 ട്രില്യൺ ഡോളർ വ്യവസായമായി വളരുമെന്ന് അദ്ദേഹം പ്രവചിക്കുന്നു. വൻപുലികൾ വാഴുന്ന ഈ വാഹന വിപണിയിൽ ഒരു ചെറിയ നരി എങ്കിലും ആകുക എന്നതാണ് ഇദ്ദേഹത്തിൻ്റെ ലക്ഷ്യം.

വിദേശത്ത് അഡാസിൻ്റെ കുറച്ച് കൂടിയ സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്, അത് എന്താണെന്ന് വച്ചാൽ സെൽഫ് ഡ്രൈവ് കാറുകളാണ് വിദേശത്ത് ഇപ്പോൾ പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. ഡ്രൈവറില്ലാതെ വാഹനം പ്രവർത്തിക്കുന്ന കാര്യം ഒരു കാലത്ത് ചിന്തിക്കാൻ പോലും കഴിയാത്ത ഒരു കാര്യമായിരുന്നു, പക്ഷേ ഇന്ന് അമേരിക്കയിലും അത് പോലെ തന്നെ പല രാജ്യങ്ങളിലും ഡ്രൈവറില്ലാതെ ടാക്സി കാറുകൾ നിരത്തിലോടുന്നുണ്ട്.

പക്ഷേ എന്തിനും ഗുണവും ദോഷവുമുണ്ട് എന്ന് പറയുന്നത് പോലെ തന്നെ എല്ലാ സാങ്കേതിക വിദ്യകൾക്കും അതിൻ്റേതായ ദോഷവശങ്ങളുമുണ്ട്. ഇപ്പോൾ പുതിയ വാർത്തകൾ വരുന്നതനുസരിച്ച് നോക്കുകയാണെങ്കിൽ അമേരിക്കയിൽ സെൽഫ് ഡ്രൈവ് കാറുകൾ മറ്റ് കാറുകളുമായി കൂട്ടിയിടിക്കുന്നത് ടാക്സി ഉടമകൾക്കിടയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കാരണം സെൽഫ് ഡ്രൈവ് കാറുകളിൽ ഇടിക്കുകയോ, വാഹനം മറ്റൊരു വാഹനത്തിൽ ചെന്ന് ഇടിക്കുകയോ ചെയ്താൽ ഡ്രൈവർമാർ വാഹനത്തിൽ ഡ്രൈവറില്ല എന്ന് കണ്ടുകഴിഞ്ഞാൽ രക്ഷപ്പെടുകയാണ്.

2022 ൽ 36 സെൽഫ് ഡ്രൈവ് വാഹനങ്ങളാണ് അപകടം സൃഷ്ടിച്ചത്. ഇതിൽ ഏഴ് അപകടങ്ങളും സംഭവിച്ചത് മറ്റ് വാഹനങ്ങൾ ഓട്ടോണൊമസ് കാറുകളുമായി കൂട്ടിയിച്ചതാണ്. എന്നാൽ സെൽഫ് ഡ്രൈവ് കാറുകളിൽ ഡ്രൈവറിനെ കാണാത്തത് കൊണ്ട് മറ്റ് കാർ ഡ്രൈവർമാർ എത്രയും പെട്ടെന്ന് രക്ഷപ്പെടുകയാണ്. അത് കൊണ്ട് തന്നെ ടാക്സി ഓപ്പറേറ്റഴ്സിന് വലിയ രീതിയിലുളള സാമ്പത്തിക നഷ്ടവും ഉണ്ടാകുന്നുണ്ട്.

അത് മാത്രമല്ല ഇന്ത്യൻ റോഡുകളിൽ ഇത്തരത്തിലുളള സെൽഫ് ഡ്രൈവ് കാറുകൾ എത്രമാത്രം വിജയകരമാകുമെന്ന കാര്യത്തിൽ വലിയ സംശയം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഇന്ത്യയിലെ റോഡുകളുടെ മറ്റൊരു അപാകത അല്ലെങ്കിൽ പ്രശ്നം എന്ന് പറയുന്നത് വ്യക്തമായ മാർക്കിങ്ങുകളില്ല എന്നതാണ്.കന്നുകാലികളാണ് റോഡുകളിലെ മറ്റൊരു വെല്ലു വിളി എന്ന് പറയുന്നത്. ഓട്ടോണൊമസ് കാറുകൾ ഈ കന്നുകാലികൾക്കിടിയലൂടെ പോകുന്നത് ഒന്ന് ആലോചിച്ചു നോക്കു.

അത് കൊണ്ട് തന്നെ ഇത്തരത്തിലുളള പ്രതിസന്ധികളിൽ മനുഷ്യൻ്റെ ഇടപ്പെടലുകളില്ലാതെ മുന്നോട്ട് പോകാൻ ബുദ്ധിമുട്ടായിരിക്കും. സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയുള്ള ഫീച്ചറുകളിൽ പ്രധാനപ്പെട്ട ഒന്നാണ് ADAS. അഡ്വാൻസ് ഡ്രൈവിങ് അസിസ്റ്റൻസ് സിസ്റ്റം ഓട്ടോമോട്ടീവ് സുരക്ഷാ സാങ്കേതികവിദ്യകളിലെ ഏറ്റവും വലിയ മുന്നേറ്റമാണ്. ലൈഫ് ഡിപ്പാർച്ചർ വാണിംഗ്, ബ്ലൈൻഡ്-സ്‌പോട്ട് ആപ്ലിക്കേഷനുകൾ, ഡ്രൈവർ എയ്‌ഡുകൾ, നൈറ്റ് വിഷൻ, ഡ്രൈവർ അലേർട്ട്‌നെസ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകൾ ഇതിൽ വരുന്നു.

More from DriveSpark

Article Published On: Wednesday, March 20, 2024, 8:30 [IST]
English summary
Bolero turns into a self driving car by iit graduate details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X