700 കോടി ആസ്തിയുള്ള സൂപ്പർതാരത്തിന്റെ മരുമകനും നടൻ! പക്ഷേ കറങ്ങുന്നത് മിഡില്‍ക്ലാസ് പയ്യന്‍മാരുടെ കാറില്‍

നമ്മുടെ രാജ്യത്ത് സിനിമാ താരങ്ങള്‍ക്ക് വലിയ ജനസമ്മതിയാണ്. ഇന്‍ഡസ്ട്രി മാറുന്നതിന് അനുസരിച്ച് അവരുടെ വേതനവും പരസ്യ വരുമാനവും മറ്റും കൂടുന്നു. സിനിമയിലൂടെ കോടികള്‍ സമ്പാദിക്കുന്ന സെലിബ്രിറ്റികള്‍ അതില്‍ വലിയൊരു പങ്കും ചെലവിടുന്നത് ആഡംബര കാറുകള്‍ വാങ്ങാനാണ്. കാരണം കാറുകള്‍ നടീ-നടന്‍മാരുടെ സ്റ്റാറ്റസ് സിംബലാണ്. ഇന്ന് ഓന്നോ രണ്ടോ സിനിമകളില്‍ അഭിനയിച്ചാല്‍ തന്നെ യുവതാരങ്ങള്‍ പുത്തന്‍ കാറുകള്‍ വാങ്ങാറുണ്ട്. എന്നാല്‍ വലിയ സിനിമാ കുടുംബത്തില്‍ പിറന്നു വീണിട്ടും ഒരു സിമ്പിള്‍ കാറില്‍ സഞ്ചരിക്കുന്ന ഒരു യുവ നടന്റെ വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ശ്രദ്ധ നേടുകയാണ്. അത് ആരാണെന്ന് നോക്കാം.

കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ 'ആസാദ്' എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയ യുവ നടനാണ് ആമന്‍ ദേവ്ഗണ്‍. സര്‍നെയിം കണ്ടിട്ട് പ്രശസ്ത ബോളിവുഡ് നടന്‍ അജയ് ദേവ്ഗണിന്റെ മകനായിരിക്കും എന്ന് ചിന്തിച്ചാല്‍ നിങ്ങള്‍ക്ക് തെറ്റി. അജയ് ദേവ്ഗണിന്റെ അനന്തരവനാണ് യഥാര്‍ത്ഥത്തില്‍ കക്ഷി. അജയ് ദേവ്ഗണിന്റെ സഹോദരി നീലം ദേവ്ഗണ്‍ ഗാന്ധിയുടെ ഇളയ മകനാണ് ആമന്‍.

aaman devgan spotted in mg hector

നീലത്തിന്റെ മൂത്ത മകന്‍ ഡാനിഷ് ഗാന്ധിയും സിനിമാക്കാരനാണ്. എന്നാല്‍ അദ്ദേഹം സംവിധയകനാണെന്ന് മാത്രം. ബോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ള നടന്‍മാരില്‍ ഒരാളായ അജയ് ദേവ്ഗണ്‍ വിവാഹം ചെയ്തിരിക്കുന്നത് പ്രമുഖ നടി കാജോളിനെയാണ്. ബോളിവുഡിലെ ഏറ്റവും സമ്പന്നരായ താരദമ്പതികളില്‍ പെട്ടവര്‍ കൂടിയാണ് അജയ്യും കാജോളും. ഇരുവരുടെയും ആസ്തി ഏകദേശം 700 കോടി രൂപയാണ്.

ഇത്രയും സമ്പത്തും സിനിമാ പാരമ്പര്യവുമുള്ള കുടുംബത്തിലെ അംഗമാണെങ്കിലും ആമന്‍ ദേവ്ഗണ്‍ ഒരു സിമ്പിള്‍ കാറിലാണ് യാത്ര ചെയ്യുന്നത്.എംജി ഹെക്ടര്‍ പ്ലസ് കാറിലാണ് യുവ നടന്‍ അടുത്തിടെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യന്‍ വിപണിയില്‍ എംജി ഹെക്ടര്‍ പ്ലസിന്റെ നിലവിലെ പ്രാരംഭ വില വെറും 17.50 ലക്ഷം രൂപ മാത്രമാണ്. അതേസമയം, ഈ കാറിന്റെ ഉയര്‍ന്ന വേരിയന്റിന് 23.67 ലക്ഷം രൂപ മുടക്കണം. എക്സ്-ഷോറൂം വിലകളാണ് ഇത്.

aaman devgan spotted in mg hector

എംജി ഹെക്ടര്‍ പ്ലസ് 6 സീറ്റര്‍, 7 സീറ്റര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നെറ്റ് കാര്‍ എന്ന വിശേഷണവുമായാണ് ഹെക്ടര്‍ എംജി പുറത്തിറക്കിയത്. ഹെക്ടര്‍ പ്ലസില്‍ എംജി 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. അത്യാധുനിക സവിശേഷതകള്‍ക്ക് പേരുകേട്ട കാര്‍ കൂടിയാണ് ഹെക്ടര്‍.

ഇതില്‍ 14 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 7 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ് എന്നീ ഫീച്ചറുകള്‍ സജ്ജീകരിച്ചിരിക്കുന്നു.

mg hector

എംജി ഹെക്ടര്‍ പ്ലസിന്റെ 5 സീറ്റര്‍ പതിപ്പിനെയാണ് എംജി ഹെക്ടര്‍ എന്ന പേരില്‍ വില്‍ക്കുന്നത്. എംജി ഹെക്ടര്‍ പ്ലസില്‍ വാഗ്ദാനം ചെയ്യുന്ന അതേ എഞ്ചിന്‍ ഓപ്ഷനുകള്‍ എംജി ഹെക്ടറിലും വാഗ്ദാനം ചെയ്യുന്നു. ടാറ്റ സഫാരി, മഹീന്ദ്ര XUV700, ഹ്യുണ്ടായി അല്‍കാസര്‍ തുടങ്ങിയ കാറുകള്‍ക്കെതിരെയാണ് എംജി ഹെക്ടര്‍ പ്ലസ് മത്സരിക്കുന്നത്. നടി ഹേമാ മാലിനി, നടന്‍ ഓംകാര്‍ കപൂര്‍, നടി പലക് തിവാരി എന്നിവരാണ് ഹെക്ടര്‍ ഉടമകളായ ഇന്ത്യന്‍ സെലിബ്രിറ്റികള്‍.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, January 26, 2025, 12:00 [IST]
English summary
Bollywood actor aaman devgan seen in humble mg hector plus video goes viral
കൂടുതല്‍... #celebrity car #india #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X