ഖാന്‍ കുടുംബത്തിലെ ദത്തുപുത്രിയെ കെട്ടിയതിന് ട്രോള്‍! നടന്‍ വാങ്ങിയത് കോടികളുടെ ആഡംബര ഇവി
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് അടുത്തകാലത്തായി ഇന്ത്യയിലെ തങ്ങളുടെ ഇലക്ട്രിക് വാഹന പോര്‍ട്‌ഫോളിയോ വിപുലീകരിച്ച് കൊണ്ടിരിക്കുകയാണ്. മെര്‍സിഡീസ് നിലവില്‍ അര ഡസനിലേറെ ഇവികള്‍ ഇന്ത്യയില്‍ വില്‍ക്കുന്നുണ്ട്. അതില്‍ ഏറ്റവും ജനപ്രിയമായ കാറുകളിലൊന്നാണ് മെര്‍സിഡീസ് ബെന്‍സ് മെയ്ബാക്ക് EQS (Mercedes Maybach EQS). ഇത് ആഡംബര ഇലക്ട്രിക് എസ്‌യുവി വിഭാഗത്തില്‍ പെടുന്ന ഒരു കാറാണ്. മെര്‍സിഡീസ് മെയ്ബാക്ക് EQS എസ്‌യുവിയുടെ വില 2.25 കോടി രൂപയാണ്. ഇത് എക്സ്‌ഷോറൂം വില മാത്രമാണ്. കാര്‍ നിരത്തിലെത്തിക്കാന്‍ ലക്ഷങ്ങള്‍ വീണ്ടും പൊടിക്കണം.
വളരെ വിലകൂടിയ ഇലക്ട്രിക് കാര്‍ ആയതിനാല്‍ തന്നെ നിരവധി നൂതന സവിശേഷതകള്‍ കുത്തിനിച്ചാണ് ഇത് വരുന്നത്. ക്യാബിനിന് അകത്തെ 3-സ്‌ക്രീന്‍ സജ്ജീകരണമാണ് ഇതില്‍ ശ്രദ്ധേയമായ ഒരു സംഗതി. ഒന്ന് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമായും മറ്റൊന്ന് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററായും പ്രവര്‍ത്തിക്കുന്നു. ഫ്രണ്ട്‌സീറ്റ യാത്രക്കാരന്റെ മുന്നില്‍ മറ്റൊരു സ്‌ക്രീനും. പനോരമിക് സണ്‍റൂഫുകള്‍, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജറുകള്‍ എന്ന് തുടങ്ങി ഒരുവിധം എല്ലാ മോഡേണ്‍ ഫീച്ചറുകളും ഈ കാറിലുണ്ട്.

വെന്റിലേറ്റഡ് സീറ്റുകള്‍, ലെവല്‍ 2 ADAS, 11 എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ തുടങ്ങിയവയും മെര്‍സിഡീസ് ബെന്‍സ് മെയ്ബാക്ക് EQS ഇലക്ട്രിക് കാറില്‍ നല്‍കിയിട്ടുണ്ട്. ഈ വിലകൂടിയ ഇലക്ട്രിക് കാറില്‍ 122 kWh ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഇവി 611 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
റേഞ്ച് ഉത്കണ്ഠയില്ലാതെ എത്രദൂരം വേണമെങ്കിലും യാത്ര ചെയ്യാന്‍ ഇതുകൊണ്ട് സാധിക്കും. 658 PS പവറും 950 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോര്‍ ആണ് കാറിന് ശക്തി പകരുന്നത്. ഇവിയില്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനമുണ്ട്. സാഹസികതകള്‍ ഇഷ്ടപ്പെടുന്നവരെയും ആകര്‍ഷിക്കാന്‍ തക്ക ഫീച്ചറാണിത്.

പെര്‍ഫോമന്‍സിലും ലക്ഷ്വറിയിലും വിട്ടുവീഴ്ച ചെയ്യാത്ത ഇവികള്‍ ബ്രാന്‍ഡുകള്‍ വാഗ്ദാനം ചെയ്യുന്നതോടെ സെലിബ്രിറ്റികളും ഇപ്പോള്‍ അവയിലേക്ക് അടുക്കുന്നുണ്ട്. സമീപകാലത്തായി നിരവധി ബോളിവുഡ് താരങ്ങളും അണിയറപ്രവര്‍ത്തകരും ഇവികളിലേക്ക് ചുവട് മാറിയിട്ടുണ്ട്. അക്കൂട്ടത്തിലേക്കുള്ള പുത്തന്‍ എന്‍ട്രിയാണ് നടന്‍ ആയുഷ് ശര്‍മ്മ. ലവ്‌യാത്രി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനാണ് ആയുഷ്. അങ്ങനെ പറഞ്ഞാല്‍ അധികം പേരും അറിയാന്‍ വഴിയില്ല.
ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ സഹോദരീ-ഭര്‍ത്താവ് എന്ന് പരിചയപ്പെടുത്തിയാല്‍ അധികം പേരും അറിയും. സല്‍മാന്‍ ഖാന്റെ ഇളയ സഹോദരി അര്‍പ്പിത ഖാനെയാണ് ആയുഷ് ശര്‍മ വിവാഹം കഴിച്ചത്. സല്‍മാന്‍ ഖാന്റെ പിതാവായ സലീം ഖാന്‍ ദത്തെടുത്ത കുട്ടിയാണ് അര്‍പ്പിത. 2014-ലായിരുന്നു ആയുഷ്-അര്‍പ്പിത വിവാഹം. ദമ്പതികള്‍ക്ക് രണ്ട് കുഞ്ഞുങ്ങളുണ്ട്. 2018-ല്‍ ബിഗ്‌സ്‌ക്രീന്‍ അരങ്ങേറ്റം കുറിച്ച ലവ്‌യാത്രി സല്‍മാന്‍ ഖാന്‍ ആയിരുന്നു നിര്‍മിച്ചത്.

ബോളിവുഡിലെ ഏറ്റവും സമ്പന്നമായ കുടുംബത്തില്‍ നിന്ന് വിവാഹം കഴിച്ച ആയുഷ് സോഷ്യല്‍ മീഡിയയില്‍ നിരന്തരം ട്രോളുകള്‍ക്ക് പാത്രമായിരുന്നു. എന്നാല്‍ അളിയന്റെ ചിറകിന് കീഴില്‍ നിന്ന് മാറി സ്വയം പറന്നുയരുകയാണ് ആയുഷ്. താരത്തിന് 91 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് വിവരം. ഭാര്യ അര്‍പ്പിതയുടെ 166 കോടിയുടെ സ്വത്തുക്കള്‍ കൂടി ചേരുന്നതോടെ ദമ്പതികളുടെ ആസ്തി 257 കോടിയോളം വരും.
ആയുഷ് ശര്‍മ്മ തന്റെ കുടുംബത്തോടൊപ്പം പുതിയ മെര്‍സിഡീസ് ബെന്‍സ് മെയ്ബാക്ക് EQS ഇലക്ട്രിക് കാറില്‍ കറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. സെലിബ്രിറ്റികളുടെ കാര്‍ വിശേഷങ്ങള്‍ പങ്കുവെക്കുന്ന കാര്‍സ് ഫോര്‍ യൂ എന്ന യൂട്യൂബ് ചാനലാണ് താരം പുത്തന്‍ കാര്‍ വാങ്ങിയ വിവരം പങ്കുവെച്ചിരിക്കുന്നത്.
മറ്റ് ബോളിവുഡ് നടന്‍മാരെ പോലെ തന്നെ ഒരു കാര്‍പ്രേമിയാണ് ആയുഷ് ശര്‍. ഇതിനകം തന്നെ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ഉള്‍പ്പെടെ നിരവധി കാറുകള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഒരു പുത്തന്‍ ഇലക്ട്രിക് എസ്‌യുവി ചേര്‍ത്തിരിക്കുകയാണ് താരം. പ്രശസ്തരായ സെലിബ്രിറ്റികള്‍ ഇവികള്‍ വാങ്ങുന്നത് സീറോ എമിഷന്‍ വാഹനങ്ങളോട് ജനങ്ങളുടെ താല്‍പര്യം വര്‍ധിക്കാന്‍ സഹായിക്കും. ദീപാവലി സമയത്ത് കൂടുതല്‍ സെലിബ്രിറ്റികള്‍ സസുഥിര മൊബിലിറ്റിയിലേക്ക് തിരിയുമെന്ന് നമുക്ക് പ്രത്യാശിക്കാം.


Click it and Unblock the Notifications








